ലണ്ടന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 27 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. റിച്ചഡ് ബറോസ് (80) ആണ് പിടിയിലായത്. 1997 ല്‍ ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ തുടങ്ങിയ കാലം മുതല്‍ പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. വ്യാഴാഴ്ച ഹീത്രൂ വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ചെഷയര്‍ പൊലീസ് അറിയിച്ചു. തായ്‌ലന്‍ഡില്‍ നിന്നും യുകെയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 1969 നും 1971 നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോണ്‍ഗ്ലിറ്റണിലെ കുട്ടികളുടെ ഭവനത്തിലും വെസ്റ്റ് മിഡ്ലാന്‍ഡിലുമാണ് പ്രതി കുറ്റം നടത്തിയതെന്ന് പൊലീസ് പറയുന്നു. 13 കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.