Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്ന് യുഎസിലേക്ക് വിമാനം പറത്താന്‍ മദ്യപിച്ചെത്തി, പൈലറ്റിന് പത്തു മാസം ജയില്‍ശിക്ഷ
reporter

ലണ്ടന്‍: സ്‌കോട്ട്ലന്‍ഡില്‍ നിന്ന് യുഎസിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം പറത്താന്‍ മദ്യപിച്ചെത്തിയ പൈലറ്റിന് 10 മാസം തടവ്. സ്‌കോട്ട്‌ലാന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലിനാണ് (63) ജയില്‍ശിക്ഷ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം. വിമാനം പുറപ്പെടുന്നതിനു 80 മിനിറ്റ് മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് സംഭവം. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റിനെ അറസ്റ്റ് ചെയ്തു. രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ നിയമപരമായ പരിധിയുടെ ഇരട്ടിയിലേറെ മദ്യപിച്ചതായി കണ്ടെത്തി.

റസലിന്റെ സാംപിളില്‍ 100 മില്ലി രക്തത്തില്‍ കുറഞ്ഞത് 49 മില്ലിഗ്രാം മദ്യം ആയിരുന്നു. നിയമപരമായ പരിധി നൂറു മില്ലിയില്‍ 20 മില്ലിഗ്രാമാണ് മദ്യപാനത്തിന് റസലിന് ലഭിക്കുന്ന ചികിത്സയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൈലറ്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കി. കോടതിയില്‍ ലോറന്‍സ് റസല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. റസലിന്റെ പെരുമാറ്റം പലരുടെയും ജീവന്‍ അപകടത്തിലാക്കുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന്റെ അനന്തരഫലങ്ങള്‍ വിനാശകരമായിരിക്കുമായിരുന്നു. തന്റെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ അദ്ദേഹം അശ്രദ്ധ കാണിച്ചു. നൂറുകണക്കിനാളുകളുടെ ജീവന്‍ പൈലറ്റിന്റെ കയ്യിലായിരുന്നു. അവരെയെല്ലാം ലോറന്‍സ് റസല്‍ ഗുരുതരമായ അപകടത്തിലാക്കുമായിരുന്നു. ഈ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ശക്തമായി നേരിടുമെന്ന സന്ദേശമാണ് ശിക്ഷയിലൂടെ നല്‍കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാകാലവധിക്ക് ശേഷം ലോറന്‍സ് റസലിന് ഡെല്‍റ്റ എയര്‍ലൈന്‍സിലേക്ക് തന്നെ മടങ്ങാം.

 
Other News in this category

 
 




 
Close Window