Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഗസ്സയിലെ ജനങ്ങള്‍ക്ക് ഇഫ്താര്‍ ഭക്ഷണത്തിന് ലണ്ടന്‍ നിവാസികള്‍ സമാഹരിച്ചത് 27 ലക്ഷം രൂപ
reporter

ലണ്ടന്‍: ഗസ്സയിലെ ജനങ്ങള്‍ക്ക് ഇഫ്താര്‍ ഭക്ഷണത്തിന് പണം സമാഹരിച്ച് ലണ്ടന്‍ നിവാസികള്‍. വെസ്റ്റ് ലണ്ടനിലെ ഹാരോവിലുള്ള ബൈറോണ്‍ ഹാളില്‍ നടന്ന ഇഫ്താര്‍ പരിപാടിക്കിടെയാണ് 30,000 യൂറോ (ഏകദേശം 27 ലക്ഷം രൂപ) സമാഹരിച്ചത്. ബ്രിട്ടനിലെ ഫലസ്തീന്‍ ഫോറത്തിന്റെ (പി.എഫ്.ബി) നേതൃത്വത്തിലാണ് എട്ടാമത് ഇഫ്താര്‍ സംഘടിപ്പിച്ചത്. ആയിരത്തിന് മുകളില്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇവിടെ ഇഫ്താറിനായി നാം ഒത്തുകൂടുമ്പോള്‍ ഗസ്സയിലെ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയും കഠിനമായ ദുരിതവും അനുഭവിക്കുന്നത് മറക്കരുതെന്ന് പി.എഫ്.ബി വൈസ് പ്രസിഡന്റ് അദ്‌നാന്‍ ഹിംദാന്‍ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കല്‍ നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലെ അറബികളുടെയും ഫലസ്തീനികളുടെയും കൂട്ടായ ശക്തി പ്രയോജനപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഡോ. അനസ് അല്‍ തിക്രിതി പരിപാടിയില്‍ ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് തങ്ങളുടെ സ്വാധീനം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിലെ ഇഫ്താര്‍ ഭക്ഷണത്തിനായി പി.എഫ്.ബിയുടെ നേതൃത്വത്തില്‍ 50,000 യൂറോ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം നടന്ന ഇഫ്താറില്‍ 30,000 യൂറോ സമാഹരിച്ചത്.

 
Other News in this category

 
 




 
Close Window