Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ സാമ്പത്തിക രംഗത്ത് ഉടന്‍ മടങ്ങിവരവ് ഉണ്ടാകുമെന്ന് ഋഷി സുനക്
reporter

ലണ്ടന്‍: ബ്രിട്ടനില്‍ സാമ്പത്തിക രംഗത്ത് ഇത് മടങ്ങിവരവിന്റെ വര്‍ഷമാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും പലിശ വര്‍ധനയെയും എല്ലാം നിയന്ത്രിച്ച് സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി പുതിയ പ്രതീക്ഷ ജനങ്ങളോടു പങ്കുവച്ചത്. രണ്ടര വര്‍ഷം മുമ്പ് 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഋഷി പ്രധാനമന്ത്രി ആയതു മുതല്‍ രാജ്യത്തെ ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. അവശ്യ സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചു. വായ്പകള്‍ക്കെല്ലാം പലിശ കൂടി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 14 തവണ ഉയര്‍ത്തി സര്‍വകാല റെക്കോര്‍ഡില്‍ എത്തിച്ചു.

ഇതെല്ലാം നിയന്ത്രിച്ച് സാമ്പത്തിക രംഗത്തെ പഴയ പാതയിലാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സാമ്പത്തിക വിഗദ്ധന്‍ കൂടിയായ പ്രധാനമന്ത്രിക്കു മുന്നില്‍ ഉണ്ടായിരുന്നത്. കോവിഡ് മഹാമാരിയും യുക്രെയ്ന്‍ യുദ്ധവും, പശ്ചിമേഷ്യന്‍ സംഘര്‍ഷവും രാഷ്ട്രീയ അനിശ്ചിതത്വവും എല്ലാം ഒരുമിച്ചു വന്നതോടെയാണ് ബ്രിട്ടന്റെ സാമ്പത്തിക രംഗം പൊടുന്നനെ തലകീഴ് മറിഞ്ഞത്. ഇതിനെ നേരിടാന്‍ പ്രധാനമന്ത്രി വളരെ കടുത്ത നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചത്, പലിശ നിരക്കിലെ വര്‍ധന ഓരോ വീട്ടുടമകള്‍ക്കും നല്‍കിയ അധിക സാമ്പത്തികഭാരം ചെറുതല്ല. എന്നാല്‍ പലിശ വര്‍ധനയീലൂടെ പണപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. ഇത് വിജയം കണ്ടതിനെത്തുടര്‍ന്നാണ് 2024 സാമ്പത്തികമായി തിരിച്ചുവരവിന്റെ വര്‍ഷമായിരിക്കുമെന്ന് പ്രധാനമന്ത്രി സധൈര്യം പറയുന്നത്. ഈ തിരിച്ചുവരവ് പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാകും പ്രധാനമന്ത്രി കാത്തിരിക്കുന്നത്.

 
Other News in this category

 
 




 
Close Window