|
|
|
|
|
| ലോകത്തിലെ ആറ് മാരത്തണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍ പദവി സ്വന്തമാക്കി ലണ്ടന്‍ മലയാളി |
ലണ്ടന്‍: ആറ് ലോക മാരത്തണുകളും വിജയകരമായി പൂര്‍ത്തിയാക്കി 'സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍' പദവി നേടി ലണ്ടന്‍ മലയാളിയായ മേജര്‍ ജോളി ലാസര്‍. നേരത്തെ മറ്റ് അഞ്ച് മാരത്തണുകളും പൂര്‍ത്തിയാക്കിയിരുന്ന ജോളി കഴിഞ്ഞദിവസം ടോക്കിയോ മാരത്തണും ഓടിയതോടെയാണ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍ പദവിയിലെത്തിയത്. ഇന്ത്യയില്‍നിന്നും കേവലം 101 പേര്‍ മാത്രം കൈവരിച്ചിട്ടുള്ള ഈ അപൂര്‍വ നേട്ടത്തിലെത്തുന്ന മൂന്നോ നാലോ മലയാളികളില്‍ ഒരാളാണ് ജോളി. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ബോസ്റ്റണ്‍, ബര്‍ലിന്‍, ടോക്കിയോ, ലണ്ടന്‍ എന്നീ ലോകോത്തര മാരത്തണുകള്‍ ആറെണ്ണവും വിജയകരമായി ഓടുന്നവര്‍ക്ക് ലഭിക്കുന്ന അത്യപൂര്‍വ ബഹുമതിയാണ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍. ഇതില്‍ ഏറ്റവും കഠിനമായ ബോസ്റ്റണ്‍ കുന്നുകളിലെ |
|
Full Story
|
|
|
|
|
|
|
| ഫ്യൂവല്‍ ഡ്യൂട്ടിയില്‍ താത്കാലിക അഞ്ച് പെന്‍സ് വെട്ടിക്കുറവ് നടപ്പാക്കാന്‍ ഹണ്ട് |
ലണ്ടന്‍: ഫ്യൂവല്‍ ഡ്യൂട്ടിയില്‍ 5 പെന്‍സ് വെട്ടിക്കുറവ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ജെറമി ഹണ്ട്. ടോറി പാര്‍ട്ടി പോള്‍ റേറ്റിംഗില്‍ സര്‍വ്വകാല തകര്‍ച്ച നേരിടുന്നതിന്റെ രോഷത്തിലുള്ള എംപിമാരെ ശാന്തരാക്കാനാണ് ചാന്‍സലറുടെ ശ്രമം. നാളെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മോട്ടോറിസ്റ്റുകളെ സംരക്ഷിക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഗവണ്‍മെന്റ് സാധാരണ മോട്ടോറിസ്റ്റുകള്‍ക്കൊപ്പമാണെന്ന് തെളിയിക്കാന്‍ ഇത് കാരണമാകും.
ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന 5 ബില്ല്യണ്‍ പൗണ്ടിന്റെ പാക്കേജിലൂടെ ഫ്യൂവല്‍ ഡ്യൂട്ടി തുടര്‍ച്ചയായ 14-ാം വര്‍ഷമാണ് മരവിപ്പിച്ച് നിര്‍ത്തുക. ഇതുവഴി താല്‍ക്കാലിക 5 പെന്‍സ് നിരക്ക് |
|
Full Story
|
|
|
|
|
|
|
| ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി, ഏഴു വയസുകാരി മരിച്ചു |
ലണ്ടന്‍: ഫ്രാന്‍സില്‍ നിന്നും യുകെയിലേക്കുള്ള അനധികൃത കുടിയേറ്റത്തിനായി ശ്രമിച്ച സംഘത്തിലെ ഏഴു വയസ്സുള്ള പെണ്‍കുട്ടി ബോട്ടു മുങ്ങി മരിച്ചു. ഫ്രാന്‍സിലെ ഡണ്‍കിര്‍ക്കിന് സമീപമാണ് ബോട്ടുമുങ്ങിയത്. ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത കുടിയേറ്റം നടത്താനാണ് പെണ്‍കുട്ടിയടക്കം 16 പേര്‍ ശ്രമിച്ചത്. ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നു കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഡണ്‍കിര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അനധികൃത കുടിയേറ്റത്തിനായി ഉപയോഗിച്ച ബോട്ട് മോഷ്ടിക്കപ്പെട്ടത് ആണെന്നും സൂചനയുണ്ട്. അപകടത്തെ തുടര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍, ഹെല്‍ത്ത് ചെലവുകളില്‍ 12 ശതമാനം വെട്ടിച്ചുരുക്കല്‍ |
ലണ്ടന്‍: 1970-കള്‍ക്ക് ശേഷം ആദ്യമായി എന്‍എച്ച്എസ് ഫണ്ടിംഗ് ഏറ്റവും വലിയ വെട്ടിച്ചുരുക്കല്‍ നേരിടുന്നു. ബജറ്റില്‍ നികുതി കുറയ്ക്കലിന് പകരം പബ്ലിക് സര്‍വ്വീസിന് പ്രാമുഖ്യം നല്‍കണമെന്ന് ചാന്‍സലര്‍ ജെറമി ഹണ്ടിന് മേല്‍ സമ്മര്‍ദം ഉയരുന്നതിനിടെയാണ് എന്‍എച്ച്എസ് ഫണ്ടിംഗ് കുറയുമെന്ന് വ്യക്തമാകുന്നത്. മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും, നഴ്സുമാരുടെയും ക്ഷാമം പരിഹരിക്കാന്‍ ആശ്രയിക്കുന്ന ഏജന്‍സി വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് വര്‍ഷത്തില്‍ ചെലവഴിക്കുന്ന 4.6 ബില്ല്യണ്‍ പൗണ്ടില്‍ കടിഞ്ഞാണിടാന്‍ ചാന്‍സലര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ട് ഹെല്‍ത്ത് ചെലവഴിക്കലില്‍ 1.2% |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ യോഗ്യതയില്ലാത്തവരെ തിരുകി കയറ്റുന്നു, അന്വേഷണം വേണമെന്ന് ഹോം സെക്രട്ടറി |
ലണ്ടന്‍: ബ്രിട്ടനിലെ കെയര്‍ ഹോമുകളില്‍ യോഗ്യതയില്ലാത്ത കുടിയേറ്റക്കാരെ പണം വാങ്ങി ജോലിക്ക് എത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പൂര്‍ണ്ണമായ അന്വേഷണത്തെ പിന്തുണച്ച് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി. ഹോം ഓഫീസ് പഴുതുകള്‍ ഉപയോഗപ്പെടുത്തി കെയര്‍ ഹോം അന്തേവാസികളെ പരിപാലിക്കാന്‍ ജോലി തരപ്പെടുത്തുന്ന ഓപ്പറേറ്റര്‍മാരെ കുറിച്ചുള്ള കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ് എംപിമാര്‍ പറഞ്ഞു. യുകെ വിസ ലഭിക്കാന്‍ 20,000 പൗണ്ട് വരെ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതോടെ അടിയന്തര നടപടി വേണമെന്ന് മേഖലയിലെ സംഘടനകള്‍ ആവശ്യപ്പെട്ടു. കെയര്‍ മേഖലയില്‍ വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്ത വേക്കന്‍സികളിലേക്ക് |
|
Full Story
|
|
|
|
|
|
|
| സ്‌റ്റേറ്റ് പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് തുടരും, 2030 ല്‍ വാര്‍ഷിക പെന്‍ഷന്‍ 13, 236 പൗണ്ടിലെത്തും |
ലണ്ടന്‍: നിലവിലെ പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് തുടര്‍ന്നാല്‍ 2030-ഓടെ വാര്‍ഷിക സ്റ്റേറ്റ് പെന്‍ഷന്‍ 13,000 കടക്കുമെന്ന് റിപ്പോര്‍ട്ട്. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്തുമെന്ന് കണ്‍സര്‍വേറ്റീവുകളും, ലേബര്‍ പാര്‍ട്ടിയും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നത്. ഈ ട്രിപ്പിള്‍ ലോക്ക് നിലനിന്നാല്‍ സ്റ്റേറ്റ് പെന്‍ഷന്‍ 2029/30 കാലത്ത് 13,236.10 പൗണ്ടിലെത്തുമെന്നാണ് കരുതുന്നത്. 2026/27 എത്തുമ്പോള്‍ 12,000 പൗണ്ട് കടക്കുമെന്നും ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ എജെ ബെല്‍ കണക്കാക്കുന്നു. ഇതിന് പുറമെ കൂടുതല്‍ പെന്‍ഷന്‍കാര്‍ 2027 മുതല്‍ താഴ്ന്ന ഇന്‍കം ടാക്സ് ബ്രാക്കറ്റിലേക്ക് വരുമെന്നും പഠനങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ഇരുപതിനായിരം പൗണ്ട് കൊടുത്താല്‍ കെയര്‍ഹോം ജോലി: യുകെയില്‍ തട്ടിപ്പു സംഘങ്ങള്‍; റിപ്പോര്‍ട്ടില്‍ നടുങ്ങി ഹോം ഓഫീസ് |
|
20,000 പൗണ്ട് വരെ ഈടാക്കി കെയര്‍ ഹോം ജോലികള്‍ വില്‍പ്പന നടത്തുന്ന ഇടനിലക്കാര്‍ ഒളിക്യാമറയില്‍ കുടുങ്ങി. കെയര്‍ ഹോം മേഖലയ്ക്കും, ഹോം ഓഫീസിനും ഞെട്ടല്‍ സമ്മാനിക്കുന്ന റിപ്പോര്‍ട്ട് ആണ് മെയില്‍ അന്വേഷണത്തില്‍ പുറത്തുവന്നത്. വന്‍തോതില്‍ വേക്കന്‍സികളുള്ളതിനാല്‍ കൂടുതല്‍ പരിശോധനകള്‍ കൂടാതെയാണ് പരിശീലനം നേടാത്ത, അമിതമായി ജോലി ചെയ്യേണ്ടി വരുന്ന, ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാത്തവരെ പ്രായമായ ആളുകളെ പരിപാലിക്കാനായി എത്തിക്കുന്നത്.
പണം നല്‍കി കെയര്‍ ജോലികള്‍ നേടുന്ന തട്ടിപ്പിനെ കുറിച്ചാണ് മെയില്‍ അന്വേഷണം. 20,000 പൗണ്ട് വരെയാണ് വിദേശ അപേക്ഷകരില്‍ നിന്നും ചില സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. തൊഴില്‍ കണ്ടെത്തി, വിസ സംഘടിപ്പിച്ച്, ഇവിടെ താമസിക്കാന്‍ കഴിയുന്ന തരത്തില്‍ വഴിയൊരുക്കും. ബാപ്ടിസ്റ്റ് |
|
Full Story
|
|
|
|
|
|
|
| പഴ്‌സണല്‍ ടാക്‌സില്‍ നിന്ന് രണ്ടു പെന്‍സ് വെട്ടിക്കുറച്ചേക്കും, അതേസമയം, ചെറുകിട നികുതികള്‍ക്ക് സാധ്യത |
ലണ്ടന്‍: വ്യക്തിഗത ടാക്സില്‍ നിന്നും 2 പെന്‍സ് വെട്ടിക്കുറയ്ക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തീരുമാനം കൈക്കൊണ്ടതായി റിപ്പോര്‍ട്ട്. ടോറികളുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള അവസാനഘട്ട ശ്രമങ്ങളുടെ ഭാഗമായാണ് വ്യക്തികള്‍ക്ക് നികുതി കുറച്ച് കൂടുതല്‍ പണം കൈയില്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. ചാന്‍സലറും, ഋഷി സുനാകും ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതും, വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായ നടപടികളിലൂടെ ടാക്സ് കുറയ്ക്കാനുള്ള കൂടുതല്‍ പണം കണ്ടെത്തുന്നത് സംബന്ധിച്ച് കൊടുമ്പിരി കൊണ്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ച പല പൊതുചെലവുകളും ചുരുക്കി, ചെറിയ നികുതി വര്‍ദ്ധനവുകളിലൂടെ വമ്പന്‍ നികുതി കുറവുകള്‍ക്കായി 10 |
|
Full Story
|
|
|
|
| |