Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബട്ടണ്‍ ചിക്കന്‍ കഴിച്ച് യുവാവ് മരിക്കാന്‍ കാരണം അനാഫൈലക്‌സിസ് അലര്‍ജി
reporter

ലണ്ടന്‍: ബട്ടര്‍ ചിക്കന്‍ കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് യുവാവ് മരിച്ച സംഭവത്തിന് കാരണം അനാഫൈലക്‌സിസ് അലര്‍ജിയാണെന്ന് സ്ഥിരീകരണം. കൊറോണര്‍ കോടതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാഴ്‌സലായി വാങ്ങിയ ബട്ടര്‍ ചിക്കനിന്റെ ഒരു ക്ഷണം കഴിച്ചപ്പോള്‍ തന്നെ യുവാവ് കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുമായിരുന്നു. ബട്ടര്‍ ചിക്കനിലുണ്ടായിരുന്ന ബദാമിനോടുള്ള അലര്‍ജിയാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ നിന്നുള്ള ജോസഫ് ഹിഗ്ഗിന്‍സണ്‍ (27) ആണ് മരിച്ചത്. അണ്ടിപരിപ്പ്, ബദാം എന്നിവയോടുള്ള അലര്‍ജിയായ അനാഫൈലക്‌സിസ് ബാധിതനായിരുന്നു യുവാവ്. മെക്കാനിക്കായ ഹിഗ്ഗിന്‍സണ്‍ വാങ്ങിയ ബട്ടര്‍ ചിക്കനില്‍ ബദാം അടങ്ങിയിരുന്നതായി വ്യക്തമായി സൂചിപ്പിച്ചിരുന്നു. മുന്‍പ് അണ്ടിപരിപ്പ് പോലെയുള്ളവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചിട്ടും കാര്യമായ പ്രശ്‌നമില്ലാത്തതിനാല്‍ ഹിഗ്ഗിന്‍സണ്‍ ബട്ടര്‍ ചിക്കന്‍ കഴിച്ചത് എന്നാണ് കരുതപ്പെടുന്നത്. പാഴ്‌സല്‍ നല്‍കിയ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും കണ്ടെത്തിയില്ലെന്ന് കോടതി വ്യക്തമാക്കി.

ന്മ അലര്‍ജിയെ ഗൗരവത്തോടെ കാണണം ''അലര്‍ജിയുള്ള ആളുകള്‍ എല്ലായ്‌പ്പോഴും സാഹചര്യത്തെ ഗൗരവമായി കാണണം. ഇത് നിസ്സാരമായി എടുക്കാവുന്ന ഒന്നല്ല - ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവന്‍ ഇത് ശ്രദ്ധിക്കണം''- ജോസഫ് ഹിഗ്ഗിന്‍സണിന്റെ സഹോദരി, എമിലി ഹിഗ്ഗിന്‍സണ്‍ പറഞ്ഞു. മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ഹിഗ്ഗിന്‍സണ് അലര്‍ജിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണമായ എപിപെന്‍ ഹിഗ്ഗിന്‍സണ്‍ കൈവശം കരുതിയിരുന്നു. അടിയന്തിര വൈദ്യ ഇടപെടല്‍ ഉണ്ടായിരുന്നിട്ടും ഹിഗ്ഗിന്‍സന്റെ അവസ്ഥ അതിവേഗം വഷളായി. 2022 ഡിസംബര്‍ 28ന് കുടുംബമായി ആഹാരം കഴിക്കുന്നതിനിടെയായാരുന്നു സംഭവം.കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ജനുവരി 4 ന് റോയല്‍ ബോള്‍ട്ടണ്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണര്‍ കോടതി വിഷയത്തില്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. മരണകാരണം അലര്‍ജിയാണെന്ന് പാത്തോളജിസ്റ്റ് ഡോ ഫിലിപ്പ് ലംബ് സ്ഥിരീകരിച്ചു. വിഭവത്തില്‍ ബദാം ഉണ്ടെന്ന് മെനുവില്‍ വ്യക്തമായി പറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window