Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
എം 25 മോട്ടോര്‍വേ മൂന്നു ദിവസത്തേക്ക് അടയ്ക്കും വാരാന്ത്യത്തില്‍ ലണ്ടന്‍ യാത്രകള്‍ ദുഷ്‌കരം
reporter

ലണ്ടന്‍: ലണ്ടന്‍ നഗരത്തെ ചുറ്റിയുള്ള സൗത്ത്, നോര്‍ത്ത് സര്‍ക്കുലാര്‍ എം-25 മോട്ടര്‍ വേ ഈ വാരാന്ത്യത്തില്‍ അടയ്ക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് ഗതാഗത നിയന്ത്രണമെന്ന് നാഷനല്‍ ഹൈവേ അതോറിറ്റി വ്യക്തമാക്കി. ജംഗ്ഷന്‍ 10നും 11നും മധ്യയാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കുന്നത്. ഇത് ആദ്യമായാണ് എം.-25 മോട്ടര്‍വേയിലെ ഗതാഗതം ഇരുവശങ്ങളിലേക്കും പൂര്‍ണമായും നിയന്ത്രിക്കുന്നത്. മൂന്നു ദിവസംകൊണ്ട് 200,000 വാഹനങ്ങളെ നിയന്ത്രണം ബാധിച്ചേക്കുമെന്നാണ് ഏകദേശ കണക്ക്.

ഗാട്ട്വിക്ക്, ഹീത്രൂ, വിമാനത്താവളങ്ങളിലേക്കും ചാനല്‍ പോര്‍ട്ടിലേക്കുമുള്ള യാത്രക്കാരെ ഗതാഗത നിയന്ത്രണം വലയ്ക്കും. വാരാന്ത്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലണ്ടനിലേക്കുള്ള യാത്രകളെയും നനിയന്ത്രണം ബാധിക്കും. വൈസ്ലിയ്ക്കും ചേര്‍ട്‌സിക്കുമിടയിലുള്ള തകരാറിലായ പാലത്തില്‍ പുതിയ ബീമുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് ഗതാഗത നിയന്ത്രണം. സെപ്റ്റംബറിനുള്ളില്‍ സമാനമായ രീതിയില്‍ നാലു തവണകൂടിയെങ്കിലും ഇതിനായി വാരാന്ത്യ ഗതാഗത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. 317 മില്യന്‍ പൗണ്ടിന്റെ മെഗാ പ്രോജക്ടാണ് മോട്ടര്‍വേയിലെ തകരാറിലായ പാലം മാറ്റിസ്ഥാപിക്കാനായുള്ളത്.

 
Other News in this category

 
 




 
Close Window