Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് മലയാളികള്‍
reporter

ബാത്ത്: സ്വീഡനില്‍ നടക്കുന്ന അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍, ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്‌സില്‍ നിന്നുള്ള സാമുവല്‍ ദീപക് പുലിക്കോട്ടിലും ദേശീയ ടീമില്‍ ഇടം നേടി. യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിള്‍സ് വിഭാഗത്തില്‍, ജെഫ്-സാമുവല്‍ സഖ്യം മാറ്റുരക്കുക. ഇതാദ്യമായിട്ടാണ് ഇരുവരും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലിഷ് നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് കാറ്റഗറിയില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമര്‍സെറ്റിലെ ബാത്തില്‍ വച്ച് നടന്ന അണ്ടര്‍ 17 ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജെഫ്-സാമുവല്‍ സഖ്യം നിലവിലെ ചാംപ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലില്‍ നേടിയ മിന്നും വിജയവും, തിളക്കമാര്‍ന്ന പ്രകടനവുമാണ് ഇവര്‍ക്ക് ഇംഗ്ലിഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.

യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ സിവില്‍ സെര്‍വന്റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാന്‍ചുവട്ടില്‍ അനി ജോസഫിന്റെയും, സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനില്‍ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും മികച്ച ബാഡ്മിന്റണ്‍ താരങ്ങളാണ്. കഴിഞ്ഞ വര്‍ഷം 'യുകെകെസിഎ' സംഘടിപ്പിച്ച അഖില യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളിലും സ്വര്‍ണമെഡലുകള്‍ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി- ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലര്‍ത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജിസിഎസ്ഇ വിദ്യാര്‍ഥിയാണ്. ലണ്ടനില്‍ എസ്സക്‌സില്‍ താമസിക്കുന്ന കുന്നംകുളത്തുകാരന്‍ ദീപക്-ബിനി പുലിക്കോട്ടില്‍ ദമ്പതികളുടെ മൂത്ത മകന്‍ ആണ് സാമുവേല്‍. ദി കൂപ്പേഴ്സ് കമ്പനി ആന്‍ഡ് കോബോണ്‍ സ്‌കൂളില്‍, ഇയര്‍ 11 വിദ്യാര്‍ഥിയായ സാമുവല്‍, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന വ്യക്തിത്വമാണ്. സാമുവലിന്റെ പിതാവ് ദീപക് എന്‍എച്ച് എസില്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജര്‍ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു.

 
Other News in this category

 
 




 
Close Window