Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  18-03-2024
വൃദ്ധനെ കെയര്‍ഹോമില്‍ വച്ച് മോശമായി പെരുമാറി, മലയാളി വര്‍ക്കര്‍ ജയിലിലായി

ലണ്ടന്‍: 94-കാരനായ വൃദ്ധനെ കെയര്‍ ഹോമില്‍ വെച്ച് മോശമായി പരിചരിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയതോടെ മലയാളി കെയര്‍ വര്‍ക്കര്‍ അകത്തായി. എക്സ്റ്റര്‍ ലാംഗ്ഫോര്‍ഡ് പാര്‍ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യവെയാണ് ജിനു ഷാജി പ്രായമായ മനുഷ്യന്റെ കാലുകള്‍ പിന്നിലേക്ക് വലിച്ച് തലയ്ക്ക് മുകളില്‍ പിടിച്ച് വേദനിപ്പിച്ചത്. വേദന കൊണ്ട് വൃദ്ധന്‍ കരഞ്ഞെങ്കിലും ജിനു പിടിവിട്ടില്ല.നാല് മിനിറ്റോളം ബലത്തില്‍ കാലുകള്‍ ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ വൃദ്ധന്റെ കാലുകളിലെ മുറിപ്പാടുകളില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മുറിയില്‍ ക്യാമറ സ്ഥാപിച്ചു. ഇതില്‍ കുടുങ്ങിയതോടെയാണ് മലയാളി കെയററുടെ ക്രൂരത പുറംലോകം അറിഞ്ഞത്. തന്റെ 38 വര്‍ഷത്തെ കെയര്‍ മേഖലയിലെ ജോലിക്കിടെ ഇത്തരമൊരു

Full Story
  18-03-2024
എന്‍എച്ച്എസില്‍ തെളിവുകള്‍ മുക്കുന്നു, മോശം പരിചരണത്തിന്റെ തെളിവുകള്‍ കാണാതാകുന്നു

ലണ്ടന്‍: എന്‍എച്ച്എസില്‍ മോശം പരിചരണത്തിന്റെ തെളിവുകള്‍ മുക്കുന്ന സംസ്‌കാരം ഇപ്പോഴും ശക്തമായി തുടരുന്നുവെന്ന് എന്‍എച്ച്എസ് ഓംബുഡ്സ്മാന്റെ മുന്നറിയിപ്പ്. ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങളെ കുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് യാഥാര്‍ത്ഥ്യം അറിയാന്‍ കഴിയാത്ത തരത്തിലാണ് ഈ സംസ്‌കാരമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഹെല്‍ത്ത് സര്‍വ്വീസിന്റെ ഉള്‍ത്തളങ്ങളില്‍ ശക്തമായ രീതി അവസാനിപ്പിക്കാന്‍ മന്ത്രിമാരും, എന്‍എച്ച്എസ് നേതാക്കളും, ആശുപത്രി ബോര്‍ഡുകളും കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് ഓംബുഡ്സ്മാന്‍ പറയുന്നു. ഈ വീഴ്ചകളെ കുറിച്ച് വിവരം നല്‍കുന്ന ജീവനക്കാരെ ഇരകളാക്കുകയും ചെയ്യും. ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയാന്‍ ഒരുങ്ങവെയാണ് ഓംബുഡ്സ്മാന്‍ റോബ്

Full Story
  18-03-2024
ജനങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍, 6.7 മില്യണ്‍ ജനം കടക്കെണിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ കടക്കെണിയില്‍ ജീവിക്കുന്ന ജനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 6.7 മില്ല്യണ്‍ ജനങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് ചാരിറ്റി ഗ്രൂപ്പായ ഡെബ്റ്റ് ജസ്റ്റിസ് പറഞ്ഞു. ജീവിതച്ചെലവ് പ്രതിസന്ധിയാണ് കടക്കെണി വര്‍ദ്ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 13% മുതിര്‍ന്നവര്‍ മൂന്നോ, അല്ലെങ്കില്‍ അതിലേറെയോ ക്രെഡിറ്റ്-ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തുന്നതായി സര്‍വ്വെ പറയുന്നു. 18 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ളവരില്‍ ഈ നിരക്ക് 29% വര്‍ദ്ധിച്ചപ്പോള്‍ 25 മുതല്‍ 34 വയസ്സ് വരെയുള്ളവരില്‍ കാല്‍ശതമാനമാണ് വര്‍ദ്ധന.

Full Story

  17-03-2024
പാലം പൊളിച്ച് നന്നാക്കാനായി അടച്ച ലണ്ടനിലെ എം 25 മോട്ടോര്‍ വേ തിങ്കളാഴ്ച (നാളെ) രാവിലെ തുറക്കും
ലണ്ടനിലെ പ്രധാന മോട്ടോര്‍വേ ആയ എം 25 തിങ്കളാഴ്ച (നാളെ) രാവിലെ തുറക്കും. ഒരു പാലം പൊളിക്കുന്നതിനായിട്ടാണ് മോട്ടോര്‍വേ അടച്ചത്. വെള്ളിയാഴ്ചയാണ് അടച്ചത്. 1986 ല്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായിട്ടാണ് എം 25 ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവരുടെ ജീവിതം ഇതോടെ ഏറെ ക്ലേശകരമായി.

ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ട്രെയിന്‍ തിരഞ്ഞെടുക്കേണ്ടി വന്നു. ഗതാഗത കുരുക്കും , വന്‍ വാഹന തിരക്കുമെല്ലാം ഈ പ്രദേശങ്ങളില്‍ ഏറെ ദുരിതങ്ങള്‍ സമ്മാനിച്ചു. വാരാന്ത്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും എന്നതിനാല്‍, ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവര്‍ ഷോപ്പിംഗ് പോലും ഒഴിവാക്കി.

ഡൈവേര്‍ഷന്‍ റൂട്ടുകളിലൂടെ
Full Story
  17-03-2024
ലണ്ടനിലെ പ്രധാന മോട്ടോര്‍വേ എം 25 തിങ്കളാഴ്ച തുറക്കും

ലണ്ടന്‍: ലണ്ടനിലെ പ്രധാന മോട്ടോര്‍വേ ആയ എം 25 വെള്ളിയാഴ്ച അടച്ചു. ഈ വാരാന്ത്യം മുഴുവന്‍ പൂര്‍ണമായി അടഞ്ഞു കിടക്കുന്ന എം 25 ഇനി തിങ്കളാഴ്ച രാവിലെ മാത്രമെ തുറക്കുകയുള്ളു. അതോടെ ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിന് യാത്രക്കാര്‍ ട്രെയിന്‍ ഉപയോഗിക്കണം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒരു പാലം പൊളിക്കുന്നതിനായിട്ടാണ് മോട്ടോര്‍വേ അടച്ചിട്ടിരിക്കുന്നത്. 1986 ല്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായിട്ടാണ് എം 25 ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവരുടെ ജീവിതം ഇതോടെ ഏറെ ക്ലേശകരമാകും. ഗതാഗത കുരുക്കും , വന്‍ വാഹന തിരക്കുമെല്ലാം ഈ പ്രദേശങ്ങളില്‍ ഏറെ ദുരിതങ്ങള്‍ സമ്മാനിക്കുകയാണ്.

Full Story
  17-03-2024
ഋഷി- ബോറിസ് ശത്രുതയില്‍ മഞ്ഞുരുകുന്നു, രഹസ്യയോഗത്തില്‍ ധാരണയായെന്ന് സൂചന

ലണ്ടന്‍: രാഷ്ട്രീയത്തില്‍ എക്കാലത്തും ഒരാള്‍ ശത്രുവല്ലെന്ന് പറയാറുണ്ട്. ഈ നിയമം ഒരിക്കല്‍ കൂടി പ്രകടമാക്കി ഋഷി സുനാക്-ബോറിസ് ജോണ്‍സണ്‍ വൈരത്തില്‍ മഞ്ഞുരുകുന്നതായി റിപ്പോര്‍ട്ട്. ഋഷിയും, ബോറിസും അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.2022 ഒക്ടോബറില്‍ സമാനമായ ചര്‍ച്ചകള്‍ നടത്തി 18 മാസത്തിന് ശേഷമാണ് മഞ്ഞ് ഉരുകുന്നത്. ആ ഘട്ടത്തില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഋഷി ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ 18 മാസങ്ങള്‍ക്ക് ഇപ്പുറം ടോറികളുടെ നില അത്ര ഭദ്രമല്ല. ലേബര്‍ പാര്‍ട്ടി വലിയ ലീഡ് നിലനിര്‍ത്തുന്നു. ഈ ഘട്ടത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ ബോറിസ് അനിവാര്യ ഘടകമായി

Full Story
  17-03-2024
സംസാരശേഷിയില്ലാത്ത ശാരീരിക, മാനസിക വെല്ലുവിളി നേരിട്ട സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടി, കെയറര്‍ക്ക് തടവ് ശിക്ഷ

ലണ്ടന്‍: യുകെയില്‍ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിട്ട സ്ത്രീയില്‍ നിന്നും 20,000 പൗണ്ട് മോഷ്ടിച്ച കെയറര്‍ക്ക് ഒരു വര്‍ഷവും ഒരു മാസവും തടവു ശിക്ഷ വിധിച്ച് മാഞ്ചസ്റ്റര്‍ കോടതി. പെറ്റുല ഹാറ്റ്സര്‍ ( 55 ) ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ 17 വര്‍ഷമായി പെറ്റുല ഹാറ്റ്സര്‍ ശുശ്രൂഷിച്ചിരുന്ന ആലിസണ്‍ ഹേഗ് എന്ന സ്ത്രീയുടെ പേരില്‍ നിരവധി ക്രെഡിറ്റ്കാര്‍ഡ്, കാറ്റലോഗ് അക്കൗണ്ടുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ആലിസണിനെ ശുശ്രൂഷിക്കുന്ന മറ്റൊരു കെയറര്‍ ആയിരുന്നു ഈ തട്ടിപ്പിനെ കുറിച്ച് 2020ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിനെ അറിയിച്ചത്.

സെറിബ്രല്‍ പാള്‍സി എപിലെപ്സിയും ഡിസ്റ്റോണിയയും ബാധിച്ച ആലിസണിനെ പെറ്റുല

Full Story
  17-03-2024
വെയില്‍സിലെ ഫസ്റ്റ് മിനിസ്റ്ററായി വോണ്‍ ഗെതിങിനെ തെരഞ്ഞെടുക്കും

ലണ്ടന്‍: യുകെയുടെ അംഗ രാജ്യങ്ങളില്‍ ഒന്നായ വെയില്‍സിന്റെ ഫസ്റ്റ് മിനിസ്റ്ററായി വോണ്‍ ഗെതിങ് അധികാരത്തില്‍ എത്തും. അടുത്താഴ്ച നടക്കുന്ന ഫസ്റ്റ് മിനിസ്റ്റര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെല്‍ഷ് ലേബര്‍ പാര്‍ട്ടി നേതൃ സ്ഥാനത്തെക്കാണ് വോണ്‍ ഗെതിങ് തിരഞ്ഞെടുക്കപ്പെട്ടത്. ആട്ടിമറി സംഭവിക്കാത്ത പക്ഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സുപ്രധാന പദവിയില്‍ എത്തുന്ന ആദ്യ കറുത്ത വംശജനായ തലവനായിരിക്കും വോണ്‍ ഗെതിങ്. മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രി പദവിക്ക് തുല്യമാണ് വെയില്‍സിലെ ഫസ്റ്റ് മിനിസ്റ്റര്‍.

നിലവിലെ ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് അടുത്തയാഴ്ച സ്ഥാനമൊഴിയും. സാംബിയന്‍ വംശജനായ

Full Story
[516][517][518][519][520]
 
-->




 
Close Window