Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ജനങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍, 6.7 മില്യണ്‍ ജനം കടക്കെണിയില്‍
reporter

ലണ്ടന്‍: ബ്രിട്ടനില്‍ കടക്കെണിയില്‍ ജീവിക്കുന്ന ജനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 6.7 മില്ല്യണ്‍ ജനങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് ചാരിറ്റി ഗ്രൂപ്പായ ഡെബ്റ്റ് ജസ്റ്റിസ് പറഞ്ഞു. ജീവിതച്ചെലവ് പ്രതിസന്ധിയാണ് കടക്കെണി വര്‍ദ്ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 13% മുതിര്‍ന്നവര്‍ മൂന്നോ, അല്ലെങ്കില്‍ അതിലേറെയോ ക്രെഡിറ്റ്-ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തുന്നതായി സര്‍വ്വെ പറയുന്നു. 18 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ളവരില്‍ ഈ നിരക്ക് 29% വര്‍ദ്ധിച്ചപ്പോള്‍ 25 മുതല്‍ 34 വയസ്സ് വരെയുള്ളവരില്‍ കാല്‍ശതമാനമാണ് വര്‍ദ്ധന.

കടവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ചാരിറ്റി ഡാറ്റകളും വ്യക്തമാക്കുന്നു. പാപ്പരാകുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2024-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സഹായം തേടിയവരുടെ എണ്ണത്തില്‍ 20% വര്‍ദ്ധനവാണ് നേരിട്ടതെന്ന് കടവും, പണവും സംബന്ധിച്ച് ഉപദേശിക്കുന്ന ചാരിറ്റി ക്രോസ്ലൈറ്റ് അഡൈ്വസ് പറയുന്നു. എനര്‍ജി ബില്ലുകളും, മറ്റ് ചില നിരക്കുകളും താഴ്ന്നെങ്കിലും വാടകയും, മോര്‍ട്ട്ഗേജുകളും കൂടുതല്‍ ചെലവേറുന്ന നിലയിലാണ്. ഇത് കുടുംബ ബജറ്റുകളെ സാരമായി ബാധിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ 10,136 പേരാണ് പാപ്പര്‍ പട്ടികയില്‍ പ്രവേശിച്ചതെന്ന് ഇന്‍സോള്‍വന്‍സി സര്‍വ്വീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window