Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
വെയില്‍സിലെ ഫസ്റ്റ് മിനിസ്റ്ററായി വോണ്‍ ഗെതിങിനെ തെരഞ്ഞെടുക്കും
reporter

ലണ്ടന്‍: യുകെയുടെ അംഗ രാജ്യങ്ങളില്‍ ഒന്നായ വെയില്‍സിന്റെ ഫസ്റ്റ് മിനിസ്റ്ററായി വോണ്‍ ഗെതിങ് അധികാരത്തില്‍ എത്തും. അടുത്താഴ്ച നടക്കുന്ന ഫസ്റ്റ് മിനിസ്റ്റര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെല്‍ഷ് ലേബര്‍ പാര്‍ട്ടി നേതൃ സ്ഥാനത്തെക്കാണ് വോണ്‍ ഗെതിങ് തിരഞ്ഞെടുക്കപ്പെട്ടത്. ആട്ടിമറി സംഭവിക്കാത്ത പക്ഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സുപ്രധാന പദവിയില്‍ എത്തുന്ന ആദ്യ കറുത്ത വംശജനായ തലവനായിരിക്കും വോണ്‍ ഗെതിങ്. മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രി പദവിക്ക് തുല്യമാണ് വെയില്‍സിലെ ഫസ്റ്റ് മിനിസ്റ്റര്‍.

നിലവിലെ ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് അടുത്തയാഴ്ച സ്ഥാനമൊഴിയും. സാംബിയന്‍ വംശജനായ വോണ്‍ ഗെതിങ് നിലവില്‍ വെയില്‍സിന്റെ ധനമന്ത്രിയാണ്. സ്വവര്‍ഗനുരാഗിയായ നിലവിലവിലെ വിദ്യാഭ്യാസ മന്ത്രി ജെറമി മൈല്‍സിനെതിരെയാണ് വോണ്‍ ഗെതിങ് മത്സരിച്ചതും വിജയിച്ചതും. വോണ്‍ ഗെതിങ് ലേബര്‍ പാര്‍ട്ടിയുടെ നേതൃപദവിയില്‍ എത്തിയതോടെ യുകെയിലെ മൂന്ന് പ്രധാന അംഗരാജ്യങ്ങളായ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും കുടിയേറ്റക്കാരാണ് പ്രഥമ മന്ത്രിമാര്‍ എന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി 16 നും മാര്‍ച്ച് 14 നും ഇടയിലായിരുന്നു വെയില്‍സ് ലേബര്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടുകള്‍ രേഖപ്പെടുത്തിയത്. വെയില്‍സിലെ മറ്റുപാര്‍ട്ടികള്‍ക്ക് നിലവിലെ സര്‍ക്കാരില്‍ ലേബറുകളേക്കാള്‍ പ്രാതിനിധ്യം വളരെ കുറവാണ്.

 
Other News in this category

 
 




 
Close Window