Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
പാലം പൊളിച്ച് നന്നാക്കാനായി അടച്ച ലണ്ടനിലെ എം 25 മോട്ടോര്‍ വേ തിങ്കളാഴ്ച (നാളെ) രാവിലെ തുറക്കും
Text By: Team ukmalayalampathram
ലണ്ടനിലെ പ്രധാന മോട്ടോര്‍വേ ആയ എം 25 തിങ്കളാഴ്ച (നാളെ) രാവിലെ തുറക്കും. ഒരു പാലം പൊളിക്കുന്നതിനായിട്ടാണ് മോട്ടോര്‍വേ അടച്ചത്. വെള്ളിയാഴ്ചയാണ് അടച്ചത്. 1986 ല്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായിട്ടാണ് എം 25 ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവരുടെ ജീവിതം ഇതോടെ ഏറെ ക്ലേശകരമായി.

ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ട്രെയിന്‍ തിരഞ്ഞെടുക്കേണ്ടി വന്നു. ഗതാഗത കുരുക്കും , വന്‍ വാഹന തിരക്കുമെല്ലാം ഈ പ്രദേശങ്ങളില്‍ ഏറെ ദുരിതങ്ങള്‍ സമ്മാനിച്ചു. വാരാന്ത്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും എന്നതിനാല്‍, ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവര്‍ ഷോപ്പിംഗ് പോലും ഒഴിവാക്കി.

ഡൈവേര്‍ഷന്‍ റൂട്ടുകളിലൂടെ യാത്രയില്‍ അഞ്ച് മണിക്കൂര്‍ വരെ കാലതാമസം ഉണ്ടായി. വിമാനത്താവളങ്ങളിലേക്ക് പോകുന്നവര്‍ ട്രെയിന്‍ മാര്‍ഗ്ഗം യാത്രചെയ്തു. എന്നാല്‍, മോഷ്ടിക്കപ്പെട്ട ഒരു കാര്‍ തെക്കന്‍ ലണ്ടനിലെ ഒരു റെയില്‍വേ ബ്രിഡ്ജില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ഗാറ്റ്വിക്ക് എക്‌സ്പ്രസ്സ് ട്രെയിനുകള്‍ നിര്‍ത്തലാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window