Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  17-03-2024
ബ്രിട്ടനിലെ കമ്യൂണിറ്റി ഷോപ്പിലെ പ്രവേശന കവാടത്തില്‍ മൃഗങ്ങളുടെ ശവങ്ങള്‍

ഹാംഷെയര്‍: ഹാംഷറിലെ ബ്രിട്ടനിലുള്ള കമ്യൂണിറ്റി ഷോപ്പിന്റെ പ്രവേശന കവാടത്തില്‍ മൃഗങ്ങളുടെ ശവങ്ങള്‍ കാണപ്പെട്ടത് പ്രദേശവാസികളില്‍ ഭീതിപരത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ പ്രദേശത്തെ പ്രൈമറി സ്‌കൂളിനു മുന്നില്‍ 27 ചത്ത മുയലുകളെ സാമൂഹികവിരുദ്ധര്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാന്‍, ഇരപിടിയന്‍ പക്ഷികള്‍ എന്നിവയുടെ ശവങ്ങളും സമീപത്തെ റോഡുകളിലും വയലുകളിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാജ്യാന്തര ചൂതാട്ട സംഘങ്ങളുമായി ബന്ധമുള്ള വേട്ടക്കാരാണ് ഇതിനുപിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

നിയമവിരുദ്ധമായി തോക്കുകളും ആയുധങ്ങളും ഇവര്‍ കൈവശം വയ്ക്കുന്നുണ്ടെന്നും വേട്ടയാടുന്നത് ഫെയ്‌സ്ബുക്കില്‍ തത്സമയം

Full Story
  16-03-2024
യുകെയില്‍ കുടിയേറ്റം കുറയ്ക്കാന്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ലണ്ടന്‍: യുകെയിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നടപടികള്‍ പ്രഖ്യാപിച്ചു. യുകെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ വാര്‍ത്താക്കുറിപ്പ് അനുസരിച്ച്, താഴെ പറയുന്ന മാറ്റങ്ങള്‍ ഉടന്‍ നടപ്പിലാക്കും



സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ ശമ്പള പരിധി വര്‍ദ്ധിപ്പിക്കല്‍: നിലവില്‍ 25,600 പൗണ്ട് ആയ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് അര്‍ഹത നേടാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്പളം 48 ശതമാനം വര്‍ദ്ധിപ്പിച്ച് 38,000 പൗണ്ടാക്കും.



ക്ഷാമ തൊഴില്‍ ലിസ്റ്റ് നിര്‍ത്തലാക്കല്‍: നിലവില്‍ യുകെയില്‍ ക്ഷാമം നേരിടുന്ന തൊഴിലുകളുടെ ഒരു ലിസ്റ്റ് നിലവിലുണ്ട്, ഈ ലിസ്റ്റില്‍

Full Story
  16-03-2024
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-യുകെ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ പുനരാരംഭിക്കും

ലണ്ടന്‍: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കരാറുകള്‍ക്കൊന്നും അന്തിമരൂപം നല്‍കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ഏറ്റവും പുതിയ വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രണ്ട് വര്‍ഷമായി സ്വതന്ത്ര വ്യാപാര ഉടമ്പടി (Free Trade Agreement (FTA) സംബന്ധിച്ച് ഇരു രാജ്യങ്ങളും സ്റ്റോപ്പ്-സ്റ്റാര്‍ട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.മെയ് മാസത്തോടെ നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് ശേഷമേ കരാറുകളില്‍ തീരുമാനമെടുക്കൂ. ''ഇരുപക്ഷവും ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നില്ല, ഞങ്ങളുടെ സംയുക്ത അഭിലാഷങ്ങള്‍ നിറവേറ്റുന്ന ഒരു കരാറിന് അന്തിമരൂപം നല്‍കേണ്ടതെന്നാണെന്ന് ഞങ്ങള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.' ബ്രിട്ടീഷ്

Full Story
  16-03-2024
ആശ്രിത വിസ നിയന്ത്രണം എന്‍എച്ച്എസ് ജീവനക്കാരില്‍ ഇല്ലാത്തത് മലയാളികള്‍ക്ക് ആശ്വാസമാകുന്നു

ലണ്ടന്‍: യുകെയില്‍ മാര്‍ച്ച് 11 മുതല്‍ കെയറര്‍ ജോലിക്ക് അപേക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്രിത വീസ ലഭിക്കില്ലന്ന നിയമം നിലവില്‍ വന്നതോടെ ആശ്രിത വീസ നിയന്ത്രണത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ എന്‍എച്ച്എസ് ജീവനക്കാരില്‍ ആശ്രിത വീസ നിയന്ത്രണം ഇല്ലാത്തത് മലയാളികളുടെ കുടിയേറ്റത്തെ ബാധിക്കില്ലെന്ന് കരുതപ്പെടുന്നു. യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് ഇപ്പോഴും യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ ജോലി ലഭിക്കുന്നുണ്ട്. യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നേരിട്ട് നടത്തുന്ന നിയമനം ആയതിനാല്‍ അനധികൃതമായി ഏജന്‍സി ഫീസ് നല്‍കേണ്ടതുമില്ല. യുകെയില്‍ ആശ്രിത വീസ ലഭിക്കുന്നതിന് നടപ്പിലാക്കിയ കുറഞ്ഞ ശമ്പള പരിധിയില്‍

Full Story
  16-03-2024
ഇരുപതു വര്‍ഷത്തോളം ഭര്‍ത്താവിനെ ക്രൂരമായി പീഡിപ്പിച്ച ഷെറി സ്‌പെന്‍സറുടെ സിസിടിവി ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു

ലണ്ടന്‍: 20 വര്‍ഷം ഭര്‍ത്താവിനെ വീടിനുള്ളില്‍ നിരന്തരമായി അസഭ്യം പറയുകയും മര്‍ദിക്കുകയും കത്തി വീശി ഭീതി പരത്തുകയും ചെയ്ത ഷെറി സ്‌പെന്‍സറുടെ സിസിടിവി ദൃശ്യങ്ങള്‍ തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ 5 ഡോക്യുമെന്ററിയില്‍ പ്രദര്‍ശിപ്പിക്കും. 'മൈ വൈഫ്, മൈ അബ്യൂസര്‍: ദി സീക്രട്ട് ഫൂട്ടേജ്' എന്ന ഡോക്യുമെന്ററിയില്‍ ഭര്‍ത്താവ് റിച്ചഡിന് നേരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ബബ്വിത്തിലെ ഏഴ് കിടപ്പുമുറികളുള്ള വീട്ടില്‍ വച്ച് ഭര്‍ത്താവ് റിച്ചഡിന് നേരെ ഷെറി സ്‌പെന്‍സര്‍ നടത്തിയ ആക്രമണത്തിന്റെ വിഡിയോകള്‍ ദമ്പതികള്‍ തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറകളില്‍ നിന്നാണ് ലഭിച്ചത്. പൊലീസ്

Full Story
  16-03-2024
ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിക്കും, 5.5 ശതമാനം വര്‍ധന

ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിക്കും. 5.5 ശതമാനം വര്‍ധനയാണ് ശമ്പളത്തില്‍ വരുത്തുന്നത്. പാര്‍ലമെന്റ് പേ ആന്‍ഡ് എക്‌സ്‌പെന്‍സ് വാച്ച്‌ഡോഗ് (ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ലമെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി) ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ നിരക്കനുസരിച്ച് എംപിമാരുടെ വാര്‍ഷിക ശമ്പളം ഏപ്രില്‍ മുതല്‍ 91,346 പൗണ്ടാകും. കഴിഞ്ഞവര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും എംപിമാരുടെ ശമ്പളം 2.9 ശതമാനം വര്‍ധിപ്പിച്ചിരുന്നു.


എംപിമാരില്‍ ക്രോസ് പാര്‍ട്ടി സെലക്ട് കമ്മിറ്റികളില്‍ അംഗങ്ങളാകുന്നവര്‍ക്ക് ശമ്പളത്തിനു പുറമെ 17,354 പൗണ്ട് അധികമായി ലഭിക്കും. പ്രധാനമന്ത്രിക്ക്

Full Story
  15-03-2024
യുകെയിലെ ഇലക്ഷന്‍ മേയ് മാസത്തില്‍ ഇല്ലെന്ന് ഉറപ്പായി: ഒക്ടോബറില്‍ വോട്ടെടുപ്പ് നടക്കുമെന്ന് സൂചന
യുകെയില്‍ തദ്ദേശ ഭരണകൂടങ്ങളിലേക്കുള്ള ഇലക്ഷന്‍ മേയ് രണ്ടിനു നടത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുന്നു. ഒക്ടോബറില്‍ ഇലക്ഷന്‍ ഉണ്ടാകുമെന്നു സൂചന. ഐടിവി ന്യൂസ് വെസ്റ്റ് കണ്‍ട്രിയോട് സംസാരിച്ച സുനക്, മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച പോളിംഗ് ദിവസം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. 2024 ന്റെ രണ്ടാം പകുതിയില്‍ അതായത് ഒക്ടോബറില്‍ ആയിരിക്കും പൊതു തിരഞ്ഞെടുപ്പ് നടക്കുക.

അടുത്തിടെ, വെസ്റ്റ്മിന്‍സ്റ്ററില്‍ പ്രധാനമന്ത്രി നേരത്തെ ബാലറ്റ് നടത്താന്‍ തീരുമാനിച്ചേക്കുമെന്ന് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് നിയമപരമായി 2025 ജനുവരി 28 ആണ്, എന്നിരുന്നാലും അതിനുമുമ്പ് നടക്കും.

ഒരു തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍, പ്രധാനമന്ത്രി ആദ്യം രാജാവിനോട് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ആവശ്യപ്പെടണം.
Full Story
  15-03-2024
മേയ് രണ്ടിന് പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളി ഋഷി സുനാക്

ലണ്ടന്‍: മേയ് 2ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് ഋഷി സുനാക്. സൗത്ത് വെസ്റ്റ് ഗ്ലോസ്റ്റര്‍ റഗ്ബിയിലേക്കുള്ള സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് സ്ഥിരീകരണം. 'ഏഴ് ആഴ്ചയ്ക്കുള്ളില്‍ നമുക്ക് ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കും, ഇപ്പോള്‍ സംസാരിക്കുന്ന ഗ്ലോസ്റ്റര്‍ ഉള്‍പ്പെടെ ഇതില്‍ വരും. കൂടാതെ പോലീസ്, ക്രൈം കമ്മീഷണര്‍ ഇലക്ഷനുകളും, മേയര്‍ തെരഞ്ഞെടുപ്പുമുണ്ട്. ഇവയെല്ലാം പ്രധാനമായതിനാല്‍ ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക, ആ സമയത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തില്ല', സുനാക് പറഞ്ഞു.

Full Story

[517][518][519][520][521]
 
-->




 
Close Window