Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  12-07-2026
ബെല്ലിങ്ഹാമിന്റെ ഇരട്ടഗോള്‍; നോര്‍വേയെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍, ഇനി അര്‍ജന്റീന

മയാമി: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ അധികസമയത്തേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ 2-1ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനലില്‍. ജൂഡ് ബെല്ലിങ്ഹാം നേടിയ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തിരിച്ചുവരവ് സമ്മാനിച്ചത്. 2018ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിക്കുന്നത്. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പിലൂടെയാണ് നോര്‍വേ ആദ്യം മുന്നിലെത്തിയത്. ഹാരി കെയ്‌നില്‍നിന്ന് പന്ത് പിടിച്ചെടുത്ത പാട്രിക് ബെര്‍ഗ് ആരംഭിച്ച നീക്കത്തിനൊടുവില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് നല്‍കിയ പാസ് സ്വീകരിച്ച ഷെല്‍ഡറപ്പ് ബോക്‌സിന്റെ ഇടതുഭാഗത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ഇംഗ്ലണ്ട് വല ചലിപ്പിച്ചു. ഗോള്‍ വഴങ്ങിയതോടെ ആക്രമണം

Full Story
  12-07-2026
അനസ്‌തേഷ്യ വിദഗ്ധരുടെ രൂക്ഷക്ഷാമം; എന്‍എച്ച്എസില്‍ പ്രതിവര്‍ഷം 15 ലക്ഷം ശസ്ത്രക്രിയകള്‍ നടത്താനാകുന്നില്ല

ലണ്ടന്‍: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ അനസ്‌തേഷ്യ വിദഗ്ധരുടെ രൂക്ഷമായ ക്ഷാമം കാരണം പ്രതിവര്‍ഷം 15 ലക്ഷത്തോളം ശസ്ത്രക്രിയകളും ചികിത്സാ നടപടികളും നടത്താനുള്ള ശേഷി നഷ്ടപ്പെടുന്നതായി പുതിയ റിപ്പോര്‍ട്ട്. റോയല്‍ കോളജ് ഓഫ് അനസ്തറ്റിസ്റ്റ്‌സ് പുറത്തിറക്കിയ 'യുകെ സ്റ്റേറ്റ് ഓഫ് ദി നേഷന്‍ റിപ്പോര്‍ട്ട് 2026'ലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്. ഇംഗ്ലണ്ട്, സ്‌കോട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 80 ലക്ഷത്തിലധികം രോഗികള്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവരില്‍ പലര്‍ക്കും അടിയന്തരമായ ശസ്ത്രക്രിയകളും മറ്റു ചികിത്സാ നടപടികളും ആവശ്യമാണ്. എന്നാല്‍ അനസ്‌തേഷ്യ വിദഗ്ധരുടെ അഭാവം കാരണം

Full Story
  12-07-2026
ആന്‍ വിഡ്ഡെകോംബ് കൊലപാതകം: 28കാരന്‍ അറസ്റ്റില്‍; ആക്രമണം മൃതദേഹം കണ്ടെത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെന്ന് പൊലീസ്

ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ആന്‍ വിഡ്ഡെകോംബ് (78) കൊല്ലപ്പെട്ട കേസില്‍ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് യോര്‍ക്ക്ഷയറിലെ ഒരു വിലാസത്തില്‍നിന്നാണ് വെള്ളക്കാരനായ ബ്രിട്ടീഷ് പൗരനെ ജൂലൈ 11 ശനിയാഴ്ച വൈകിട്ട് കൊലപാതക സംശയത്തെ തുടര്‍ന്ന് പിടികൂടിയത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റിനെക്കുറിച്ച് വിഡ്ഡെകോംബിന്റെ കുടുംബത്തെ അറിയിച്ചതായും ഡെവണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് വ്യക്തമാക്കി. മൃതശരീരം കണ്ടെത്തുന്നതിന് ഏകദേശം 24 മണിക്കൂര്‍ മുമ്പാണ് ആന്‍ വിഡ്ഡെകോംബ് ആക്രമിക്കപ്പെട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ജൂലൈ 8 ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ആക്രമണം നടന്നതായാണ് കരുതുന്നത്. ജൂലൈ 9 വ്യാഴാഴ്ച രാവിലെ 11.40ഓടെ ആംബുലന്‍സ്

Full Story
  11-07-2026
90 സെക്കന്‍ഡിനുള്ളില്‍ മുറി തണുപ്പിക്കും'; വ്യാജ പോര്‍ട്ടബിള്‍ എസി പരസ്യങ്ങളില്‍ വീഴരുതെന്ന് യുകെ പരസ്യനിരീക്ഷണ അതോറിറ്റി

ലണ്ടന്‍: '90 സെക്കന്‍ഡിനുള്ളില്‍ മുറി തണുപ്പിക്കും', 'മുന്‍ നാസ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ച സാങ്കേതികവിദ്യ' തുടങ്ങിയ അവകാശവാദങ്ങളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോര്‍ട്ടബിള്‍ എയര്‍ കണ്ടീഷണര്‍ പരസ്യങ്ങളില്‍ വീഴരുതെന്ന് യുകെയിലെ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എഎസ്എ) മുന്നറിയിപ്പ് നല്‍കി. കടുത്ത ചൂടില്‍ കുറഞ്ഞ ചെലവില്‍ മുറി തണുപ്പിക്കാനുള്ള ഉപകരണങ്ങള്‍ തേടുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം പരസ്യങ്ങള്‍ ഫേസ്ബുക്ക്, യൂട്യൂബ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ചെറിയ ഉപകരണം മിനിറ്റുകള്‍ക്കുള്ളില്‍ ഒരു മുറിയോ വീടുമുഴുവനായോ തണുപ്പിക്കുമെന്ന അവകാശവാദങ്ങള്‍ യാഥാര്‍ഥ്യത്തിന്

Full Story
  11-07-2026
ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും മരണം: ബ്രിട്ടനില്‍നിന്ന് കടന്നയാള്‍ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍

ലണ്ടന്‍: ബെഡ്ഫോര്‍ഡ്‌ഷെയറിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് പൊലീസ് അന്വേഷിച്ചിരുന്നയാള്‍ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായി. സിംബാബ്വെ വംശജനായ ബ്രിട്ടീഷ് പൗരന്‍ ന്‍ഡൊഡാന എംഖനിസി ഷുമ (Ndodana Mkhanyisi Tshuma-45) ആണ് ജോഹന്നസ്ബര്‍ഗിലെ കെന്‍സിങ്ടണില്‍ അറസ്റ്റിലായത്. ഇന്റര്‍പോളിന്റെയും ദക്ഷിണാഫ്രിക്കന്‍ പൊലീസ് ഏജന്‍സികളുടെയും സഹകരണത്തോടെ നടത്തിയ രഹസ്യാന്വേഷണ നടപടിയിലൂടെയാണ് വെള്ളിയാഴ്ച ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ദക്ഷിണാഫ്രിക്കന്‍ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ബ്രിട്ടനിലേക്ക് കൈമാറുന്നതിനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഷുമയ്ക്കെതിരെ മൂന്ന്

Full Story
  11-07-2026
നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കി വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം മരണം; യുകെയില്‍ മലയാളി നഴ്സിന്റെ വിയോഗത്തില്‍ കണ്ണീരോടെ സമൂഹം

ലണ്ടന്‍/പാലക്കാട്: നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കി ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മലയാളി നഴ്സ് യുകെയിലെ ബോസ്റ്റണില്‍ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയായ ചിഞ്ചു മമ്പള്ളില്‍ തോമസ് (34) ആണ് മരിച്ചത്. പാലക്കാട് കാരാകുറുശ്ശി സ്വദേശിയായ എമില്‍ ജോസാണ് ഭര്‍ത്താവ്. നാലാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി ജൂലൈ ആറിന് ചിഞ്ചുവിനെ ലിങ്കണ്‍ഷെയറിലെ പില്‍ഗ്രിം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ ഏഴിന് ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് ജൂലൈ എട്ടിന് വൈകിട്ട് 6.30-ഓടെ ആശുപത്രിയില്‍നിന്ന്

Full Story
  11-07-2026
എന്‍എച്ച്എസിന്റെ 78-ാം വാര്‍ഷികാഘോഷം; 10 ഡൗണിങ് സ്ട്രീറ്റിലെ വിരുന്നില്‍ മലയാളി നഴ്‌സ് ഷൈനി ബേസില്‍

ലണ്ടന്‍: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍എച്ച്എസ്) 78-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച പ്രത്യേക വിരുന്നില്‍ മലയാളി നഴ്‌സ് ഷൈനി ബേസില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കോതമംഗലം സ്വദേശിനിയും ബസില്‍ഡണ്‍ മലയാളിയുമായ ഷൈനിക്ക് എന്‍എച്ച്എസില്‍ നല്‍കിയ മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് ജൂലൈ ആറിന് നടന്ന സ്വീകരണച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. 1948 ജൂലൈ അഞ്ചിന് പ്രവര്‍ത്തനം ആരംഭിച്ച എന്‍എച്ച്എസ് ഈ വര്‍ഷമാണ് 78 വര്‍ഷം പൂര്‍ത്തിയാക്കിയത്. മിഡ് ആന്‍ഡ് സൗത്ത് എസ്സെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനു കീഴിലുള്ള ബാസില്‍ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ മള്‍ട്ടിപ്പിള്‍

Full Story
  11-07-2026
ആയിരം വര്‍ഷത്തിനുശേഷം ബയൂ ടേപ്പസ്ട്രി ഇംഗ്ലണ്ടില്‍; സെപ്റ്റംബര്‍ 10 മുതല്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനം

ലണ്ടന്‍: ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടില്‍ നിര്‍മിച്ചതായി കരുതപ്പെടുന്ന ലോകപ്രശസ്ത ബയൂ ടേപ്പസ്ട്രി ചരിത്രത്തിലാദ്യമായി പ്രദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ ഫ്രാന്‍സില്‍നിന്ന് കൊണ്ടുവന്ന ഈ അമൂല്യ കലാസൃഷ്ടി വെള്ളിയാഴ്ച പുലര്‍ച്ചെ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ എത്തിച്ചു. 2026 സെപ്റ്റംബര്‍ 10 മുതല്‍ 2027 ജൂലൈ 11 വരെയാണ് ടേപ്പസ്ട്രി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുക. നിര്‍മാണത്തിനു ശേഷം ആദ്യമായാണ് ഇത് ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് മ്യൂസിയം വ്യക്തമാക്കി. നോര്‍മന്‍ഡിയിലെ ബയൂ മ്യൂസിയത്തില്‍നിന്ന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത കാലാവസ്ഥാ നിയന്ത്രിത പെട്ടിയിലാണ് ടേപ്പസ്ട്രി

Full Story
[63][64][65][66][67]
 
-->




 
Close Window