Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  10-07-2026
നഴ്‌സ് ചിഞ്ചുവിന്റെ മരണത്തില്‍ നടുങ്ങി സുഹൃത്തുക്കള്‍: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥത ഉണ്ടായി: ഭാര്യയുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി എമില്‍
പാലക്കാട് കാരാകുറിശി സ്വദേശിയായ എമിലിന്റെ ഭാര്യ ചിഞ്ചു(34) അന്തരിച്ചു. ബോസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്സായിരുന്നു ചിഞ്ചു. കഴിഞ്ഞ ദിവസമായിരുന്നു നാലാമത്തെ പ്രസവം. എന്‍എച്ച്എസ് അധികൃതരുടെ നിര്‍ദേശ പ്രകാരം കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളുണ്ടായി. ആംബുലന്‍സ് സേവനം തേടിയെങ്കിലും ലിങ്കണ്‍ഷെയറില്‍ ആംബുലന്‍സ് സേവനം കുറഞ്ഞത് തിരിച്ചടിയായി. ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് മനസിലായതോടെ എമില്‍ ഭാര്യയെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രി എത്തും മുമ്പേ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചിരുന്നതായിട്ടാണ് പ്രാഥമിക പരിശോധനയില്‍ ആശുപത്രിയില്‍ നിന്നറിയിച്ചത്. പാലക്കാട് കാരാകുര്‍ശി സ്വദേശിനിയാണ് ചിഞ്ചു. നാലാമത്തെ പ്രസവമാണിത്.
Full Story
  10-07-2026
ബ്രിട്ടനില്‍ ലൈംഗിക സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപനം; ആന്റിബയോട്ടിക് പ്രതിരോധം ആശങ്കയാകുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ ലൈംഗിക സമ്പര്‍ക്കത്തിലൂടെ പകരുന്ന ഷിഗെല്ല അണുബാധ വേഗത്തില്‍ വ്യാപിക്കുന്നതായി പുതിയ പഠനം. രോഗബാധയുടെ വര്‍ധനയ്‌ക്കൊപ്പം ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷിയും ഉയരുന്നത് ഗുരുതര പൊതുജനാരോഗ്യ ഭീഷണിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും (UKHSA) ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ കണ്ടെത്തലുകള്‍ പുറത്തുവന്നത്. ലൈംഗിക സമ്പര്‍ക്കവുമായി ബന്ധപ്പെട്ട ഷിഗെല്ല വകഭേദങ്ങള്‍ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായി ഇരട്ടിയിലധികം വ്യാപിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഏകദേശം രണ്ടര വര്‍ഷത്തിനിടെ ഇത്തരം ബന്ധപ്പെട്ട വകഭേദങ്ങള്‍ ശരാശരി 117 കിലോമീറ്റര്‍

Full Story
  10-07-2026
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ആന്‍ഡി ബര്‍ണാം ഉറപ്പിലേക്ക്; 403 ലേബര്‍ എംപിമാരില്‍ 322 പേരുടെ പിന്തുണ

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി ആന്‍ഡി ബര്‍ണാം എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ലേബര്‍ പാര്‍ട്ടിയുടെ 403 എംപിമാരില്‍ 322 പേരും ബര്‍ണാമിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മറ്റൊരു സ്ഥാനാര്‍ഥിക്ക് മത്സരരംഗത്തേക്ക് എത്താനുള്ള സാധ്യത ഏതാണ്ട് ഇല്ലാതായത്. പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ എംപിമാരുടെ 20 ശതമാനം പിന്തുണ ആവശ്യമാണ്. നിലവില്‍ 322 എംപിമാരുടെ പിന്തുണ നേടിയ ബര്‍ണാമിന് ഒരു എംപിയുടെ കൂടി പിന്തുണ ലഭിച്ചാല്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് ആവശ്യമായ നാമനിര്‍ദേശങ്ങള്‍ നേടുക ഗണിതപരമായി അസാധ്യമാകും. അതിനാല്‍ ബര്‍ണാം എതിരില്ലാതെ ലേബര്‍ നേതാവായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ് ശക്തമായിരിക്കുന്നത്. മറ്റാരും

Full Story
  10-07-2026
ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസ്; ബ്രിട്ടനില്‍ നിന്ന് ഔദ്യോഗിക അറിയിപ്പില്ലെന്ന് സിംബാബ്വെ പൊലീസ്, അതിര്‍ത്തികളില്‍ ജാഗ്രത

ലണ്ടന്‍: ബെഡ്ഫോര്‍ഡിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ബ്രിട്ടിഷ് പൊലീസ് തിരയുന്ന ന്‍ഡൊഡാന എംഖനിസ്സി ഷുമയെക്കുറിച്ച് ബ്രിട്ടനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെയുമാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റര്‍പോളില്‍ നിന്നോ ബ്രിട്ടിഷ് പൊലീസില്‍ നിന്നോ ഇതുവരെ ഔദ്യോഗിക സന്ദേശമോ റെഡ് നോട്ടിസോ ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ് വക്താവ് പോള്‍ ന്യാതി പറഞ്ഞു. എന്നാല്‍ പ്രതിയെ കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തെ എല്ലാ അതിര്‍ത്തി

Full Story
  10-07-2026
ലോകകപ്പ് നേടിയാല്‍ ഇംഗ്ലണ്ടിന് അധിക അവധി? സാധ്യത തള്ളാതെ കിയര്‍ സ്റ്റാര്‍മര്‍; ജൂലൈ 24 ബാങ്ക് ഹോളിഡേയായേക്കും

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം 2026 ലോകകപ്പ് കിരീടം നേടിയാല്‍ വിജയാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് അധിക ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാതെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍. ലോകകപ്പ് വിജയിച്ചാല്‍ പ്രത്യേക അവധി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന്, ഇക്കാര്യം ഫൈനലിന് മുമ്പ് വീണ്ടും ചോദിക്കൂ എന്നായിരുന്നു സ്റ്റാര്‍മറുടെ പ്രതികരണം. ഇംഗ്ലണ്ട് കിരീടം നേടിയാല്‍ ജൂലൈ 24 വെള്ളിയാഴ്ച അധിക ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പ് വിജയാഘോഷ പരേഡുമായി ബന്ധിപ്പിച്ചായിരിക്കും അവധി പരിഗണിക്കുകയെന്നാണ് സൂചന.

ശനിയാഴ്ച നടക്കുന്ന നിര്‍ണായക

Full Story
  10-07-2026
ലണ്ടനില്‍ നിന്ന് സിംബാബ്വെയിലേക്ക് കടന്നതായി സംശയം; അമ്മയും രണ്ട് പെണ്‍മക്കളും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവിനായി രാജ്യാന്തര തിരച്ചില്‍

ലണ്ടന്‍: ചിരിയും സന്തോഷവും നിറഞ്ഞിരുന്ന ഒരു കുടുംബവീട് മണിക്കൂറുകള്‍ക്കകം മരണത്തിന്റെ നിശ്ശബ്ദതയില്‍ മുങ്ങിയ സംഭവം ബ്രിട്ടനെ നടുക്കുന്നു. ബെഡ്ഫോര്‍ഡ്‌ഷെയറിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ 42 വയസ്സുള്ള അമ്മയെയും 15, 5 വയസ്സുള്ള രണ്ട് പെണ്‍മക്കളെയും സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബനാഥനിലേക്കാണ് അന്വേഷണത്തിന്റെ പ്രധാന സംശയം നീളുന്നത്. മരിച്ചവരെ നോത്താബോ സാന്‍ഡിലെ ഷുമ (42), മക്കളായ നാറ്റലി (15), നാല (5) എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്ത്രീയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ ന്‍ഡൊഡാന എംഖനിസ്സി ഷുമ (45) ബ്രിട്ടന്‍ വിട്ട് സിംബാബ്വെയിലേക്ക് പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇയാളെ

Full Story
  09-07-2026
മകനോടൊപ്പം 36ാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് മാതാപിതാക്കള്‍ താഴേയ്ക്കു ചാടിയെന്നു നിഗമനം: ഇന്‍ക്വസ്റ്റ് തുടങ്ങിയെന്നു പോലീസ്
സൗത്ത് ലണ്ടനിലെ ഒരു ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മൂന്ന് പേരടങ്ങുന്ന ഇന്ത്യന്‍ വംശജരായ കുടുംബത്തിന്റെ ദാരുണമായ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഈ ആഴ്ച ആരംഭിച്ചു. അദിതി വിജയ് പരാല്‍ക്കര്‍ (46), രാകേഷ് നാരായണ്‍ പൈ (47), അവരുടെ ഒമ്പത് വയസ്സുള്ള മകന്‍ സിഡ് റെനെ പൈ-പരാല്‍ക്കര്‍ എന്നിവരാണു മരിച്ചത്. യുകെ തലസ്ഥാനത്തെ എലിഫന്റ് ആന്‍ഡ് കാസില്‍ പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ ടവറിന്റെ 36-ാം നിലയില്‍ നിന്നാണ് കുടുംബം താഴേയ്ക്കു വീണത്. ആത്മഹത്യയെന്നാണു നിഗമനം. കോടതി റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പരാല്‍ക്കറും പൈയും ഒന്നിലധികം പരിക്കുകള്‍ മൂലം മരിച്ചെങ്കിലും, മകന്റെ മരണകാരണം ഇതുവരെ
Full Story
  09-07-2026
കുറച്ചു പേര്‍ക്ക് പിആര്‍ കൊടുക്കാം എന്നൊരു തീരുമാനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്: മക്കളുടെ ഭാവിയാണ് പരിഗണിക്കുന്നത്
പി ആര്‍ നിയമത്തില്‍ ചില പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. യുകെയില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യത നേടുന്നതിന് ബ്രിട്ടനില്‍ ഉണ്ടായിരിക്കേണ്ട കാലയളവ് ഇരട്ടിപ്പിക്കുമ്പോള്‍ പങ്കാളികള്‍ക്കും (ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്) വൃദ്ധര്‍ക്കും ഇളവ് ലഭിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. അതിനോടൊപ്പം, കുടുംബ വരുമാനവും, വ്യക്തികളുടെ വരുമാനവും ഒപ്പം, സ്ഥിര താമസത്തിനുള്ള അനുമതി നല്‍കാതിരിക്കുന്നത് കുട്ടികളുടെ ഭാവിയെ എങ്ങനെ ബാധിക്കും എന്നതും ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കുന്നതിനുള്ള കാലയളവ് അഞ്ച്
Full Story
[64][65][66][67][68]
 
-->




 
Close Window