Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  13-07-2026
ഇന്ത്യയില്‍ ബ്രിട്ടീഷ് ആഡംബര കാറുകളുടെ വില കുറയും; റോള്‍സ് റോയ്സ് മുതല്‍ ലാന്‍ഡ് റോവര്‍ വരെ നേട്ടത്തില്‍

ന്യൂഡല്‍ഹി: റോള്‍സ് റോയ്സ്, ലാന്‍ഡ് റോവര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍, മക്ലാരന്‍ തുടങ്ങിയ ബ്രിട്ടീഷ് ആഡംബര കാറുകള്‍ ഇന്ത്യയില്‍ കൂടുതല്‍ വിലക്കുറവില്‍ ലഭ്യമാകും. ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ബ്രിട്ടനില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറുകളുടെ കസ്റ്റംസ് തീരുവ കുറയുന്നതാണ് ഉപഭോക്താക്കള്‍ക്ക് നേട്ടമാകുന്നത്. നിലവില്‍ 110 ശതമാനം വരെ ഈടാക്കുന്ന ഇറക്കുമതി തീരുവ, കരാറിന്റെ ആദ്യവര്‍ഷത്തില്‍ നിശ്ചിത വിലവിഭാഗങ്ങളിലുള്ള കാറുകള്‍ക്ക് 30 ശതമാനമായി കുറയും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിശ്ചിത ഇറക്കുമതി ക്വാട്ടയ്ക്കുള്ളില്‍ തീരുവ ഘട്ടംഘട്ടമായി 10 ശതമാനംവരെ താഴ്ത്താനാണ്

Full Story
  13-07-2026
ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം 2030ഓടെ 2.31 ലക്ഷമാകും; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഭവനരഹിതരുടെ എണ്ണം അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ അരലക്ഷത്തോളം വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. അടിയന്തരമായി ഭവനനിര്‍മാണവും പുനരധിവാസ നടപടികളും സ്വീകരിച്ചില്ലെങ്കില്‍ നിലവിലെ 1.82 ലക്ഷത്തില്‍നിന്ന് 2030ഓടെ ഭവനരഹിതരുടെ എണ്ണം 2.31 ലക്ഷത്തിലധികമായി ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇത് ഏകദേശം 25 ശതമാനം വര്‍ധനയാണ്. ഐപിപിആര്‍ നോര്‍ത്ത്, ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ക്രൈസിസ് എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജൂലൈ 20ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആന്‍ഡി ബേണ്‍ഹാമിനും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കൈമാറിയിട്ടുണ്ട്. ഭവന പ്രതിസന്ധി

Full Story
  13-07-2026
രാഷ്ട്രീയ സംഭാവനയ്ക്ക് ഒരു ലക്ഷം പൗണ്ട് പരിധി വന്നാല്‍ റിഫോം യുകെയ്ക്ക് വന്‍ തിരിച്ചടി; 85 ശതമാനം ഫണ്ട് നഷ്ടമാകും

ലണ്ടന്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തികളില്‍നിന്ന് പ്രതിവര്‍ഷം സ്വീകരിക്കാവുന്ന സംഭാവനയ്ക്ക് ഒരു ലക്ഷം പൗണ്ട് പരിധി ഏര്‍പ്പെടുത്തിയാല്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുക നൈജല്‍ ഫാരേജിന്റെ റിഫോം യുകെയ്ക്കായിരിക്കുമെന്ന് പുതിയ പഠനം. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയുടെ 15 ശതമാനം മാത്രമേ ഇത്തരമൊരു പരിധിക്കു കീഴില്‍ നിലനിര്‍ത്താനാകുമായിരുന്നുള്ളൂവെന്ന് പരിസ്ഥിതി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് ദി എര്‍ത്ത് നടത്തിയ വിശകലനം വ്യക്തമാക്കുന്നു. യുകെ ഇലക്ടറല്‍ കമ്മിഷന്‍ പുറത്തുവിട്ട സംഭാവനാ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. സമ്പന്നരായ ഏതാനും വ്യക്തികളില്‍നിന്നുള്ള വന്‍തുകകളെയാണ് റിഫോം യുകെ പ്രധാനമായും ആശ്രയിക്കുന്നതെന്നും

Full Story
  13-07-2026
അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കില്ലര്‍ണിയില്‍ നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഗ്രീന്‍ ബസിന്റെ ഡബ്ലിന്‍ കോച്ചില്‍ ഡ്രൈവറുമായിരുന്ന എ. ബി. സതീഷ് കുമാര്‍ (സജന്‍-50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കില്ലര്‍ണിയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സതീഷ് കുമാര്‍ പതിവുപോലെ നടന്നു പോകുന്നതിനിടെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ദൃക്സാക്ഷികള്‍ ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ സേവനങ്ങളെ വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അദ്ദേഹത്തെ കെറി ജനറല്‍ ആശുപത്രിയില്‍

Full Story
  13-07-2026
ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും മത്സരിച്ച് ബിജോയ് സെബാസ്റ്റ്യന്‍; 'ട്രിപ്പിള്‍ എസ്' ലക്ഷ്യങ്ങളുമായി പിന്തുണ തേടി

ലണ്ടന്‍: റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ (RCN) ചരിത്രത്തിലെ ആദ്യ മലയാളി പ്രസിഡന്റായ ബിജോയ് സെബാസ്റ്റ്യന്‍ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്ത്. 2024-ലെ ചരിത്രവിജയത്തിന് പിന്നാലെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വീണ്ടും മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 3 മുതല്‍ സെപ്റ്റംബര്‍ 7 വരെ വോട്ടെടുപ്പ് നടക്കും. ഫലം സെപ്റ്റംബര്‍ 9-ന് പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 2027 ജനുവരി 1 മുതല്‍ രണ്ടുവര്‍ഷത്തേക്ക് ചുമതലയേല്‍ക്കും.

ചരിത്ര നേട്ടത്തില്‍ നിന്ന് രണ്ടാം പോരാട്ടത്തിലേക്ക്

1916-ല്‍ രൂപീകൃതമായ ആര്‍സിഎന്റെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള

Full Story
  12-07-2026
യുകെയില്‍ നിന്നു ഓസ്‌ട്രേലിയയിലേക്ക് പോയ ജോബിന്‍ ജോസ് അന്തരിച്ചു: നഴ്‌സ് റിയുടെ ഭര്‍ത്താവിന്റെ വേര്‍പാട് 42-ാം വയസ്സില്‍
ഓസ്ട്രേലിയയിലെ ബന്‍ബറിയില്‍ മലയാളി യുവാവ് അന്തരിച്ചു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയായ ജോബിന്‍ ജോസ് (42) ആണു മരിച്ചത്. ഭാര്യ - കോതമംഗലം വെളിയല്‍ച്ചാല്‍ സ്വദേശിനിയും ബന്‍ബറിആശുപത്രിയില്‍ നഴ്സുമായ റിയ ആന്റണിയാണ്. മക്കള്‍ ജോസന്‍, ജാക്ക്, റിയോണ്‍. പരേതനായ വി.ടി. ജോസഫിന്റെയും സെലിന്‍ ജോര്‍ജിന്റെയും മകനാണ് ജോബിന്‍ ജോസ്

യുകെയില്‍ താമസിച്ചിരുന്ന ജോബിന്‍ മാസങ്ങള്‍ക്ക് മുമ്പാണ് കുടുംബ സമേതം ഓസ്ട്രേലിയയിലെ ബണ്‍ബറിയില്‍ എത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂലൈ 2ന് ഗുരുതരാവസ്ഥയിലായ ജോബിനെ അടിയന്തരമായി ഹെലികോപ്ടറില്‍ ഹെര്‍ത്തിലെ ഫിയോണ സ്റ്റാന്‍ലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യ
Full Story
  12-07-2026
മൂന്നാം ഉഷ്ണതരംഗത്തില്‍ വലഞ്ഞ് യുകെ; ജലക്ഷാമം രൂക്ഷം, 1.1 കോടി പേര്‍ക്ക് ഹോസ്‌പൈപ്പ് നിരോധനം

ലണ്ടന്‍: ഈ വര്‍ഷത്തെ മൂന്നാമത്തെ ശക്തമായ ഉഷ്ണതരംഗം യുകെയെ പിടിച്ചുലയ്ക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്നു. കടുത്ത ചൂടും മഴക്കുറവും ജലത്തിന്റെ ഉപയോഗം കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് അഞ്ച് ജലവിതരണ കമ്പനികള്‍ ഹോസ്‌പൈപ്പ് നിരോധനം പ്രഖ്യാപിച്ചു. പ്രാബല്യത്തില്‍ വന്നതും ഉടന്‍ നടപ്പാക്കാനിരിക്കുന്നതുമായ നിയന്ത്രണങ്ങള്‍ ഏകദേശം 1.08 കോടി ആളുകളെ ബാധിക്കുമെന്നാണ് കണക്ക്. ആംഗ്ലിയന്‍ വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍, സതേണ്‍ വാട്ടര്‍, കേംബ്രിഡ്ജ് വാട്ടര്‍, അഫിനിറ്റി വാട്ടര്‍ എന്നീ കമ്പനികളാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും നനയ്ക്കുക, വാഹനങ്ങള്‍ കഴുകുക, നടപ്പാതകളും മുറ്റങ്ങളും

Full Story
  12-07-2026
ഉഷ്ണതരംഗത്തില്‍ വലഞ്ഞ് യുകെ; റെക്കോര്‍ഡ് തിരക്കില്‍ എന്‍എച്ച്എസ്

ലണ്ടന്‍: യുകെയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടെ ആരോഗ്യ-സാമൂഹിക പരിചരണ സംവിധാനങ്ങള്‍ കനത്ത സമ്മര്‍ദത്തില്‍. തെക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ താപനില വീണ്ടും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരാനാണ് സാധ്യത. അടുത്ത ആഴ്ചയുടെ തുടക്കത്തിലും ചൂട് നിലനില്‍ക്കുമെന്നും വ്യാഴാഴ്ചയോടെ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത വര്‍ധിക്കുമെന്നും മെറ്റ് ഓഫിസ് അറിയിച്ചു. ഈ വര്‍ഷം മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ താപനില രേഖപ്പെടുത്തുന്നത് യുകെയുടെ കാലാവസ്ഥാ ചരിത്രത്തില്‍ ആദ്യമാണെന്ന് മെറ്റ് ഓഫിസ് വ്യക്തമാക്കി. 34 ഡിഗ്രിക്ക് മുകളിലുള്ള താപനില ഈ വര്‍ഷം എട്ടുദിവസം രേഖപ്പെടുത്തിയതും പുതിയ റെക്കോര്‍ഡാണ്. രാജ്യത്ത് അനുഭവപ്പെടുന്ന

Full Story
[62][63][64][65][66]
 
-->




 
Close Window