|
|
|
|
|
| യുകെ പി ആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും; കുടുംബവരുമാനവും പരിഗണനയില്‍ |
ലണ്ടന്‍: യുകെയില്‍ സ്ഥിരതാമസാവകാശമായ ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ (ILR) നേടുന്നതിനുള്ള സാധാരണ യോഗ്യതാകാലം അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കാനുള്ള ഹോം ഓഫീസിന്റെ വിവാദ നിര്‍ദ്ദേശങ്ങളില്‍ ചില വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കുമെന്ന് സൂചന. ആശ്രിതരായി കഴിയുന്ന പങ്കാളികള്‍, പരിചരണ ചുമതലയുള്ളവര്‍, ഭിന്നശേഷിക്കാര്‍, പ്രസവാവധിയിലുള്ള സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ഇളവുകളോ ബദല്‍ ക്രമീകരണങ്ങളോ വേണമോ എന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഹൗസ് ഓഫ് ലോര്‍ഡ്‌സുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ടവര്‍ ദുരന്തം: ഇന്ത്യന്‍ ദമ്പതികളുടെയും ഒമ്പതുകാരനായ മകന്റെയും മരണത്തില്‍ പുതിയ വിവരങ്ങള്‍; ഇന്‍ക്വസ്റ്റ് ആരംഭിച്ചു |
ലണ്ടന്‍: സൗത്ത് ലണ്ടനിലെ ഹൈറൈസ് റസിഡന്‍ഷ്യല്‍ ടവറില്‍ നിന്ന് വീണ് മരിച്ച ഇന്ത്യന്‍ വംശജരായ ദമ്പതികളുടെയും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ഒമ്പത് വയസ്സുകാരനായ മകന്റെയും മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നു. റാകേഷ് നാരായണ്‍ പൈ (47), ഭാര്യ അദിതി വിജയ് പരല്‍ക്കര്‍ (46), മകന്‍ സിദ് പൈ പരല്‍ക്കര്‍ (9) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റിലാണ് സംഭവദിവസത്തെ അടിയന്തര രക്ഷാപ്രവര്‍ത്തനവും മരണസമയവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. മേയ് 27-ന് സൗത്ത് ലണ്ടനിലെ എലിഫന്റ് ആന്‍ഡ് കാസിലിലുള്ള ഹൈപോയിന്റ് ടവറിന്റെ 36-ാം നിലയിലെ ഫ്‌ലാറ്റില്‍ നിന്നാണ് മൂന്നുപേരും വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 400 അടി ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ |
|
Full Story
|
|
|
|
|
|
|
| ജെന്റിക്കിന്റെ നേതൃപ്രചാരണ ഫണ്ടില്‍ വിദേശ പണമെന്ന ആരോപണം; മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം തുടങ്ങി |
ലണ്ടന്‍: 2024-ലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഭിച്ച സംഭാവനയില്‍ വിദേശ ഫണ്ടിന്റെ സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ നേതൃസ്ഥാനാര്‍ഥിയും നിലവിലെ റിഫോം യുകെ എംപിയുമായ റോബര്‍ട്ട് ജെന്റിക്കിനെ ചുറ്റിപ്പറ്റിയുള്ള വിവാദം ശക്തമാകുന്നു. ഇലക്ടറല്‍ കമ്മിഷന്റെ റഫറലിനെ തുടര്‍ന്ന് രാഷ്ട്രീയ സംഭാവനകളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി മെട്രോപൊളിറ്റന്‍ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ജെന്റിക് നിഷേധിച്ചു. ജെന്റിക്കിന്റെ 2024-ലെ കണ്‍സര്‍വേറ്റീവ് നേതൃപ്രചാരണത്തിന് ലഭിച്ച പണത്തില്‍ 37,500 പൗണ്ട് വിദേശ ഉറവിടത്തില്‍ നിന്നെത്തിയിരിക്കാമെന്ന ആരോപണമാണ് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ തൂക്കിലേറ്റപ്പെട്ട അവസാന വനിത റൂത്ത് എലിസിന് മരണാനന്തര സോപാധിക മാപ്പ് |
ലണ്ടന്‍: ബ്രിട്ടനില്‍ തൂക്കിലേറ്റപ്പെട്ട അവസാന വനിതയായ റൂത്ത് എലിസിന് 71 വര്‍ഷങ്ങള്‍ക്ക് ശേഷം മരണാനന്തര സോപാധിക മാപ്പ് അനുവദിച്ചു. 1955-ല്‍ പങ്കാളിയായ ഡേവിഡ് ബ്ലേക്ക്‌ലിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ റൂത്തിനെ അതേ വര്‍ഷം ജൂലൈ 13-ന് ലണ്ടനിലെ ഹോളോവേ ജയിലില്‍ തൂക്കിലേറ്റുകയായിരുന്നു. ഉപപ്രധാനമന്ത്രിയും നീതിന്യായ സെക്രട്ടറിയുമായ ഡേവിഡ് ലാമിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ചാള്‍സ് രാജാവ് സോപാധിക മാപ്പ് അനുവദിച്ചത്. റൂത്ത് കൊലപാതകം നടത്തിയിട്ടില്ലെന്ന് ഈ തീരുമാനം പ്രഖ്യാപിക്കുന്നില്ല. പകരം, വധശിക്ഷയെ ജീവപര്യന്തം തടവുശിക്ഷയായി മാറ്റിക്കണക്കാക്കി ഈ അസാധാരണ കേസില്‍ സംഭവിച്ച ഗുരുതരമായ ചരിത്രാനീതിയെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് |
|
Full Story
|
|
|
|
|
|
|
| ഡെയിലി മെയിലിനെതിരായ സ്വകാര്യതാ കേസ് തള്ളി; ഹാരി രാജകുമാരന് ഹൈക്കോടതിയില്‍ തിരിച്ചടി |
ലണ്ടന്‍: സ്വകാര്യത ലംഘിച്ചും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഹാരി രാജകുമാരനും മറ്റ് ആറു പ്രമുഖരും നല്‍കിയ കേസ് ബ്രിട്ടീഷ് ഹൈക്കോടതി തള്ളി. ഡെയിലി മെയില്‍, മെയില്‍ ഓണ്‍ സണ്‍ഡേ എന്നീ പത്രങ്ങളുടെ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സ് ലിമിറ്റഡിനെതിരെയായിരുന്നു കേസ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ വ്യക്തവും വിശ്വസനീയവുമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാര്‍ പരാജയപ്പെട്ടതായി ജസ്റ്റിസ് മാത്യു നിക്ലിന്‍ നിരീക്ഷിച്ചു. സ്വകാര്യ വിവരങ്ങള്‍ വാര്‍ത്തകളില്‍ വന്നുവെന്നത് മാത്രം അവ നിയമവിരുദ്ധമായി ശേഖരിച്ചതിന്റെ തെളിവാകില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരോപണങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| എഐയെ അമിതമായി ആശ്രയിക്കുന്നത് സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവെച്ചേക്കാം; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി |
ലണ്ടന്‍: ശക്തമായ നിര്‍മ്മിതബുദ്ധി (എഐ) മോഡലുകളുടെ ഉപയോഗത്തില്‍ അടിയന്തര പുനഃപരിശോധന വേണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ ഉന്നത സാമ്പത്തികകാര്യ നിയന്ത്രണ ഏജന്‍സിയുടെ തലവന്‍. ധനകാര്യ മേഖല ഏതാനും ടെക് കമ്പനികളുടെ എഐ മോഡലുകളെയും ക്ലൗഡ് സേവനങ്ങളെയും സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളെയും അമിതമായി ആശ്രയിച്ചാല്‍ വലിയ തോതിലുള്ള സംവിധാന തകരാറിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിവെച്ചേക്കാമെന്ന് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (FCA) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെല്‍ഡണ്‍ മില്‍സ് മുന്നറിയിപ്പ് നല്‍കി. ആന്ത്രോപിക്കിന്റെ 'ക്ലോഡ് മിത്തോസ്' മോഡലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകളാണ് പുതിയ മുന്നറിയിപ്പിന് പിന്നിലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജ്യങ്ങളുടെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍: വിദേശ മദ്യത്തിന് വില കുറയും; സ്‌കോച്ചിന് 5 മുതല്‍ 10 ശതമാനം വരെ ഇളവിന് സാധ്യത |
ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വരുന്ന 15-ാം തീയതി പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യങ്ങളുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യത. വിസ്‌കി, ജിന്‍ തുടങ്ങിയ മദ്യങ്ങളുടെ നിലവിലെ 150 ശതമാനം ഇറക്കുമതി തീരുവ കരാര്‍ നടപ്പിലാകുന്നതോടെ ആദ്യഘട്ടത്തില്‍ 75 ശതമാനമായി കുറയും. തുടര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി താഴ്ത്താനാണ് തീരുമാനം. എന്നാല്‍ ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുവെന്നതിനാല്‍ അതേ അനുപാതത്തില്‍ മദ്യവില ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഉപഭോക്താവ് നല്‍കുന്ന അന്തിമ വിലയില്‍ ഇറക്കുമതി തീരുവ ഒരു ഘടകം മാത്രമാണ്. സംസ്ഥാന എക്സൈസ് ഡ്യൂട്ടി, വാറ്റ്, |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ സാമൂഹിക ഐക്യം കടുത്ത സമ്മര്‍ദത്തില്‍; മുസ്ലിംകള്‍ക്ക് പൂര്‍ണമായി ലയിക്കാനാകില്ലെന്ന് 42% പേര്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ സാമൂഹിക ഐക്യവും ദേശീയ സ്വത്വവും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസവും കടുത്ത സമ്മര്‍ദത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കി പുതിയ പഠന റിപ്പോര്‍ട്ട്. മുന്‍ ബ്രിട്ടിഷ് തീവ്രവാദ വിരുദ്ധ കമ്മീഷണര്‍ ഡെയിം സാറാ ഖാന്‍ സഹരചയിതാവായ 'Britain Under Strain: The Broken Social Contract, Democratic Distrust and the Mainstreaming of Extremism' എന്ന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ആഴത്തിലുള്ള സാമൂഹിക ഭിന്നതകള്‍ വെളിപ്പെടുത്തുന്ന കണ്ടെത്തലുകള്‍ പുറത്തുവന്നത്. 4,094 പേരില്‍ നടത്തിയ സര്‍വേയില്‍ 42 ശതമാനം ബ്രിട്ടീഷുകാരും മുസ്ലിംകള്‍ക്ക് ബ്രിട്ടിഷ് സമൂഹത്തില്‍ പൂര്‍ണമായി സംയോജിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തെ വര്‍ധിച്ചുവരുന്ന വൈവിധ്യം ബ്രിട്ടന്റെ |
|
Full Story
|
|
|
|
| |