Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ലിസ്ബണിലെ ഫ്ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയുടെ മരണം
reporter

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ പ്രതീഷ് അലക്സാണ്ടര്‍ (44) മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ സ്വദേശിയായ പ്രതീഷിനെ, ഭാര്യയും ലാഗന്‍വാലി ആശുപത്രിയിലെ നഴ്സുമായ ജോസ്ന ജോസ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസ്ന ഉടന്‍ സമീപവാസികളെ വിവരം അറിയിക്കുകയും, തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആശുപത്രിക്കു സമീപത്തുള്ള ഫ്ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റ് റോയല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം. പ്രതീഷ് ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. ഭാര്യ ജോസ്ന ജോസ്, മകള്‍ ജൊവാന.

 
Other News in this category

 
 




 
Close Window