Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
വെസ്റ്റ് ലണ്ടനില്‍ ലോര്‍ഡ് മാന്‍ഡെല്‍സന് 300 പൗണ്ട് പിഴ
reporter

ലണ്ടന്‍: എപ്സ്റ്റീന്‍ ഫയലില്‍ കുടുങ്ങി അറസ്റ്റിലായ മുന്‍ ലേബര്‍ നേതാവ് ലോര്‍ഡ് മാന്‍ഡെല്‍സന് വെസ്റ്റ് ലണ്ടനിലെ നോട്ടിങ് ഹില്ലില്‍ വഴിയരികില്‍ മൂത്രമൊഴിച്ചതിന് 300 പൗണ്ട് പിഴ ചുമത്തി. കെന്‍സിങ്ടണ്‍ ആന്‍ഡ് ചെല്‍സി കൗണ്‍സിലാണ് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കിയത്. മുന്‍ മന്ത്രിയും കണ്‍സര്‍വേറ്റീവ് നേതാവുമായ ജോര്‍ജ് ഓസ്‌ബോണിനെ സന്ദര്‍ശിച്ച് മടങ്ങവേയാണ് സംഭവം. രാത്രി വൈകി റോഡരികില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ അടച്ചാല്‍ 150 പൗണ്ടില്‍ ഒതുക്കാനാകും.

നോട്ടീസ് തയ്യാറാക്കിയെങ്കിലും മാന്‍ഡെല്‍സന് നിലവില്‍ ഔദ്യോഗിക വിലാസമില്ലാത്തതിനാല്‍ അത് എവിടേക്ക് അയയ്ക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. എപ്സ്റ്റീന്‍ ഫയലില്‍ ആന്‍ഡ്രൂ രാജകുമാരനൊപ്പം അറസ്റ്റിലായ മാന്‍ഡെല്‍സന്‍, ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത കുറ്റത്തിന് നേരത്തെ നിയമ നടപടികള്‍ നേരിട്ടുവരികയാണ്. ഗോര്‍ഡന്‍ ബ്രൗണ്‍ മന്ത്രിസഭയില്‍ ബിസിനസ് സെക്രട്ടറിയായിരുന്ന അദ്ദേഹം പിന്നീട് അമേരിക്കന്‍ അംബാസഡറായും നിയമിതനായിരുന്നു. 2009-ല്‍ പ്രധാനമന്ത്രിക്ക് മാത്രം കാണേണ്ട രേഖകള്‍ എപ്സ്റ്റീന് ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. 2003-2004 കാലഘട്ടത്തില്‍ മൂന്ന് ഇടപാടുകളിലായി 75,000 പൗണ്ട് എപ്സ്റ്റീന്‍ നല്‍കിയതായും വെളിപ്പെടുത്തലുണ്ടായിരുന്നു.

 
Other News in this category

 
 




 
Close Window