Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  02-06-2026
റിഫോം യുകെയുടെ ജനപിന്തുണ 30 ശതമാനത്തില്‍ നിശ്ചലമാകാന്‍ സാധ്യതയെന്ന് സര്‍വേ

ലണ്ടന്‍: ബ്രിട്ടനില്‍ അതിവേഗം വളര്‍ച്ച കൈവരിച്ച റിഫോം യുകെ പാര്‍ട്ടിയുടെ ജനപിന്തുണ അധികകാലം ഇതേ വേഗത്തില്‍ ഉയരാന്‍ സാധ്യതയില്ലെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പിന്തുണ ഏകദേശം 30 ശതമാനത്തിനടുത്ത് നിശ്ചലമാകാനിടയുണ്ടെന്നാണ് പഠനത്തിലെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പ്രധാന പാര്‍ട്ടികളെ സമ്മര്‍ദ്ദത്തിലാക്കി റിഫോം യുകെ വലിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി പിന്തുടരുന്ന യാഥാസ്ഥിതിക സാമൂഹിക നിലപാടുകള്‍ കൂടുതല്‍ വ്യാപകമായ ജനപിന്തുണ നേടുന്നതിന് തടസ്സമാകാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് റിപ്പോര്‍ട്ടിന്റെ ഭാഗമായി പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ജോണ്‍

Full Story
  02-06-2026
അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് പൊലീസ് ഫെഡറേഷന്‍ മുന്‍ മേധാവി മുകുന്ദ് കൃഷ്ണ

ലണ്ടന്‍: തനിക്കെതിരെ ഉയര്‍ന്ന അഴിമതി, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് പൊലീസ് ഫെഡറേഷന്‍ മുന്‍ മേധാവി മുകുന്ദ് കൃഷ്ണ. നിയമനടപടികളുടെ അവസാനം താന്‍ പൂര്‍ണമായും കുറ്റവിമുക്തനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. 145,000 പൊലീസ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന സംഘടനയ്ക്കുള്ളിലെ സാമ്പത്തിക തീരുമാനങ്ങളുമായി ബന്ധപ്പെട്ടാണ് മുകുന്ദ് കൃഷ്ണയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘടനയുടെ ചട്ടങ്ങള്‍ക്കും ഭരണനടപടികള്‍ക്കും അനുസൃതമായാണ് താന്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചതെന്ന് മുകുന്ദ് കൃഷ്ണ പറഞ്ഞു.

Full Story
  02-06-2026
കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് ആരോപണം; ഈസ്റ്റ് ബെല്‍ഫാസ്റ്റില്‍ ജനക്കൂട്ട പ്രതിഷേധം

ഈസ്റ്റ് ബെല്‍ഫാസ്റ്റ്: കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ വീട്ടില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം തടിച്ചുകൂടിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ബിബിസിയുടെ പുതിയ ഡോക്യുമെന്ററിയിലൂടെ പുറത്തായത്. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുന്‍പ് പൊലീസ് ഇടപെട്ട് ഈ വീട്ടില്‍ നിന്ന് മാറ്റിയ വ്യക്തി പിന്നീട് വീണ്ടും അതേ വീട്ടിലേക്ക് മടങ്ങിയെത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ വീടിന് മുന്നില്‍ ഒത്തുകൂടി പ്രതിഷേധിച്ചു.

സ്ഥലത്തെത്തിയ പൊലീസ് ആദ്യം ജനക്കൂട്ടത്തെ

Full Story
  02-06-2026
വീസാപ്രകാരം വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചു; മലയാളിക്ക് ?38 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ലണ്ടന്‍: ബ്രിട്ടനില്‍ വീസാപ്രകാരം വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ മലയാളി യുവാവിനെ വഞ്ചിച്ച സംഭവത്തില്‍ തൊഴിലുടമയ്ക്ക് തൊഴില്‍ ട്രൈബ്യൂണലിന്റെ കനത്ത തിരിച്ചടി. മലയാളിയായ ഷബിന്‍ ഷാജിക്ക് 30,000 പൗണ്ട്, ഏകദേശം ?38.35 ലക്ഷം, നഷ്ടപരിഹാരം നല്‍കണമെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. ഒരുവര്‍ഷത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നതാണ് നഷ്ടപരിഹാര തുക. ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെ വീസാ നയപ്രകാരം രോഗിപരിചരണ മേഖലയിലെ തൊഴില്‍വീസയിലാണ് ഷബിന്‍ ഷാജി 2023-ല്‍ ബ്രിട്ടനിലെ സ്റ്റാന്‍ഫഡില്‍ എത്തിയത്. എന്നാല്‍ തൊഴിലുടമയായ സ്വാന്‍ കെയര്‍ സൊലൂഷന്‍സ് ഒരുവര്‍ഷത്തോളം അദ്ദേഹത്തിന് ജോലി നല്‍കിയില്ലെന്നാണ് പരാതി.

യുകെയിലെ ആരോഗ്യരംഗത്ത് നിരവധി

Full Story
  01-06-2026
വിസയില്‍ പറയുന്ന ജോലി കമ്പനി നല്‍കിയില്ല: മലയാളി യുവാവിന് 30,000 പൗണ്ട് നഷ്ടപരിഹാരം: പരാതിക്കാരന്‍ എബിന്‍ഷാജി
ജോലിക്കായി യുകെയില്‍ എത്തിയ മലയാളി യുവാവിന് നാട്ടില്‍ നിന്നു പുറപ്പെടും മുന്‍പ് വാഗ്ദാനം ചെയ്തിരുന്ന ജോലി നല്‍കിയില്ല. യുവാവ് തൊഴില്‍ ട്രിബ്യൂണലിനെ സമീപിച്ചു. പരാതി വിശദമായി പഠിച്ച ട്രിബ്യൂണല്‍ വിധിയെഴുതി. വിസാ പ്രകാരം വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30,000 പൗണ്ട് തൊഴിലുടമ നഷ്ടപരിഹാരം നല്‍കണം. ഒരു വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളുമടക്കം ആണിത്. തൊഴിലുടമയായ സ്വാന്‍ കെയര്‍ സൊല്യൂഷന്‍സ് എന്നാണു കമ്പനിയുടെ പേര്. എബിന്‍ ഷാജി എന്ന യുവാവാണ് പരാതിക്കാരന്‍. ബ്രക്സിറ്റിന് ശേഷമുള്ള വിസാ നയമനുസരിച്ചാണ് രോഗി പരിചരണത്തിനുള്ള തൊഴില്‍ വീസയില്‍ ഷബിന്‍ ഷാജി 2023 ല്‍ ബ്രിട്ടനിലെ സ്റ്റാന്‍ഫഡിലെത്തിയത്.
കോടതി നടപടികളെ ആധാരമാക്കിയുള്ള വിധിപ്പകര്‍പ്പ് ഇങ്ങനെ:
പോസ്റ്റ്-ബ്രെക്‌സിറ്റ് വിസ സ്‌കീം വഴി കെയര്‍
Full Story
  01-06-2026
കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രിന്റ് ചെയ്യാന്‍ ശ്രമം; 36കാരിക്കെതിരെ കേസ്

കാന്‍ബറയിലെ ഒരു ഫോട്ടോ പ്രിന്റിംഗ് സ്ഥാപനത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രിന്റ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് 36കാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബെല്‍ക്കോണന്‍ പ്രദേശത്തെ സ്ഥാപനത്തിലാണ് സംഭവമുണ്ടായത്. ന്യൂ സൗത്ത് വെയില്‍സിലെ വാംബോയ്ന്‍ സ്വദേശിയായ സ്ത്രീ ബുധനാഴ്ച വൈകുന്നേരം സ്ഥാപനത്തിലെത്തി നിരവധി ചിത്രങ്ങള്‍ പ്രിന്റ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ മെഷീനില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രിന്റിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നല്‍കിയ പണം തിരികെ വാങ്ങി ഇവര്‍ സ്ഥാപനത്തില്‍ നിന്ന് മടങ്ങി.

പിന്നീട് മെഷീന്‍ പരിശോധിച്ച ജീവനക്കാര്‍ പ്രിന്റ് ആകാതെ പോയ

Full Story
  01-06-2026
ബ്രിട്ടനില്‍ പിരിച്ചുവിടല്‍ നോട്ടീസുകള്‍ കുതിക്കുന്നു; തൊഴില്‍ വിപണിയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്ക

ലണ്ടന്‍: ബ്രിട്ടനില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള മുന്നറിയിപ്പ് നോട്ടീസുകള്‍ കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയരുന്നതായി കണക്കുകള്‍. 2026-ന്റെ ആദ്യ രണ്ടു മാസങ്ങളില്‍ മാത്രം 736 തൊഴിലുടമകള്‍ കൂട്ടപ്പിരിച്ചുവിടലിന് മുന്നോടിയായി നോട്ടീസ് നല്‍കിയതായും 56,396 ജോലികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് 2025-ലെ ഇതേ കാലയളവിനെക്കാള്‍ ഏകദേശം 9 ശതമാനം കൂടുതലാണ്. 20 അല്ലെങ്കില്‍ അതിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിക്കേണ്ടതാണ്. ഇത്തരം നോട്ടീസുകളുടെ വര്‍ധന, അടുത്ത മാസങ്ങളില്‍ ബ്രിട്ടനിലെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ സമ്മര്‍ദ്ദം

Full Story
  01-06-2026
മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ്: കുടിയേറ്റ പരസ്യത്തെച്ചൊല്ലി ബേണ്‍ഹാം-ഫരാഗ് വാക്‌പോര് ചൂടുപിടിക്കുന്നു

ലണ്ടന്‍: മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗും തമ്മിലുള്ള രാഷ്ട്രീയ പോര് സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നു. അനധികൃത കുടിയേറ്റത്തെ ആസ്പദമാക്കി ഫരാഗ് പങ്കുവെച്ച പ്രചാരണ ചിത്രമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികള്‍ ''ആന്‍ഡി ബേണ്‍ഹാമിന് വോട്ട് ചെയ്യൂ'' എന്ന പ്ലക്കാര്‍ഡ് പിടിച്ചുനില്‍ക്കുന്ന തരത്തിലുള്ള ചിത്രമാണ് ഫരാഗ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ''ആന്‍ഡി ബേണ്‍ഹാം അവരുടെ ആളാണ്, നിങ്ങളുടേതല്ല'' എന്ന കുറിപ്പും ഫരാഗ് ചേര്‍ത്തിരുന്നു. കുടിയേറ്റവിരുദ്ധ പ്രചാരണം മേക്കര്‍ഫീല്‍ഡില്‍

Full Story
[92][93][94][95][96]
 
-->




 
Close Window