Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: ടി.ഐ. മധുസൂദനന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
Text By: UK Malayalam Pathram
പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ. മധുസൂദനന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോല്‍പ്പിച്ചതെന്ന് ടി.ഐ. മധുസൂദനന്‍ ഹൈക്കോടതിയെ അറിയിച്ചു.
രക്തസാക്ഷി ഫണ്ട് കള്ളന്‍ എന്ന തരത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടി.ഐ. മധുസൂദനന്റെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങള്‍ക്ക് രേഖകളോ തെളിവുകളോ ഇല്ലെന്നും മധുസൂദനന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ കളങ്കിതനാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും, ഇത് വഴി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണം നടത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window