Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
ഇന്ത്യ/ കേരളം
  24-01-2026
ജനുവരി 26ന് യൂറോപ്പിലെ പ്രമുഖ നേതാക്കളെല്ലാം ഇന്ത്യയിലെത്തും: റിപ്പബ്ലിക് ദിനം ലോകമെങ്ങും തിളങ്ങും
ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ മുഖ്യാതിഥികളാകും. മാര്‍ച്ച് പാസ്റ്റിന്റെ ഭാഗമായി രണ്ട് ജിപ്സി വാഹനങ്ങളില്‍ നാല് യൂറോപ്യന്‍ യൂണിയന്‍ പതാക വാഹകര്‍ പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളായ അന്റോണിയോ കോസ്റ്റ, ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരാണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികള്‍.
അതേസമയം, പരേഡില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഒരു സംഘം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് ഖലിസ്ഥാന്‍ സംഘടനകളെയും പാക് ചാര സംഘടനയായ ഐ.എസ്.ഐയെയും പ്രകോപിപ്പിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നു.

'ഇന്ത്യയുടെ പരമാധികാരത്തിലും ആഗോളതലത്തിലുള്ള മുന്നേറ്റത്തിലുമുള്ള ശക്തമായ വിശ്വാസം
Full Story
  24-01-2026
ട്രംപ് വഴങ്ങുന്നു ഇന്ത്യയുമായി: കൂട്ടിയ 25 ശതമാനം തീരുവ കുറയ്ക്കുമെന്ന് സൂചന നല്‍കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്
റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ പിന്‍വലിക്കുമെന്ന് സൂചന നല്‍കി അമേരിക്ക. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന്‍ എണ്ണ വാങ്ങുന്നതുകൊണ്ട് ഇന്ത്യക്ക് മേല്‍ ചുമത്തിയ അധിക തീരുവയെത്തുടര്‍ന്ന് ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതായും ഇത് അമേരിക്കന്‍ നയത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ ഈ താരിഫ് തുടരുന്നുണ്ടെങ്കിലും അത് ഒഴിവാക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ബെസന്റ് വ്യക്തമാക്കിയത്.ഇന്ത്യയുമായി വലിയ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതിനാല്‍ യു.എസിന്റെ സഖ്യകക്ഷികളായ
Full Story
  24-01-2026
തിരുവനന്തപുരം - കൊച്ചി 1.20 മണിക്കൂര്‍; കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂര്‍: അതിവേഗ റെയില്‍പാത പദ്ധതി വിശദീകരിച്ച് ഇ. ശ്രീധരന്‍
കേരളത്തില്‍ പുതിയ അതിവേഗ റെയില്‍പാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വ്യക്തമാക്കി. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനം പതിനഞ്ച് ദിവസത്തിനകം ഉണ്ടാകുമെന്നും ഇതിനായുള്ള ഓഫീസ് പൊന്നാനിയില്‍ സജ്ജമാണെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ യാത്രാസമയത്തില്‍ വലിയ ലാഭമുണ്ടാക്കും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്താന്‍ 1.20 മണിക്കൂറും, കോഴിക്കോട്ടേക്ക് 2.30 മണിക്കൂറും, കണ്ണൂരിലേക്ക് വെറും 3.15 മണിക്കൂറും മതിയാകും. തുടക്കത്തില്‍ 560 പേര്‍ക്ക് സഞ്ചരിക്കാവുന്ന എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് സര്‍വീസ്
Full Story
  23-01-2026
ഗുജറാത്തില്‍ ഭരണം പിടിച്ചു; കേരളത്തിലും അത് സംഭവിക്കും: അഹമ്മദാബാദിലെ ജയം വിശദീകരിച്ച് പ്രധാനമന്ത്രി
ഇവിടെ ഒരു പുതിയ ഊര്‍ജം ലഭിച്ചിരിക്കുന്നു. പ്രത്യാശ ലഭിച്ചിരിക്കുന്നു. കേരളത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നു. 1987ന് മുന്‍പ് ഗുജറാത്തില്‍ ബിജെപി ചെറിയ പാര്‍ട്ടി. 2 എംപി മാര്‍ മാത്രം. 1987ല്‍ അഹമ്മദാ ബാദ് നഗരസഭ ജയിച്ചതോടെ ഗുജറാത്തില്‍ മാറ്റം തുടങ്ങി.ഗുജറാത്തില്‍ ഭരണം പിടിച്ചു. കേരളത്തിലും അത് സംഭവിക്കും. - കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അനന്ത പത്മനാഭന്റെ മണ്ണില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരായണ ഗുരുവിനും മഹാത്മ അയ്യങ്കാളിക്കും മന്നത്ത് പത്മനാഭനും മുന്നില്‍ നമിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളോട് പ്രവര്‍ത്തകരോട്, നേതാക്കളോട് അവരുടെ
Full Story
  23-01-2026
തിരുവനന്തപുരത്തു തരംഗമായി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; അമൃത് ഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നാടിനു സമര്‍പ്പിച്ചു
അമൃത് ഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരുവ് കച്ചവടക്കാര്‍ക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാര്‍ഡ്, തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നാഷണല്‍ സ്ഥാപിക്കുന്ന ഇന്നോവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓണ്‍ട്രപ്രനേര്‍ഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത്യാധുനിക റേഡിയോ സര്‍ജറി സെന്റര്‍, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപന- ഉദ്ഘാടന കര്‍മങ്ങളാണ് അദ്ദേഹം നിര്‍വഹിച്ചത്.
മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 11 വര്‍ഷം നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം സംസാരിച്ചത്.
Full Story
  22-01-2026
പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ഫ്‌ളാഗ് ഓഫ് കര്‍മങ്ങള്‍ നിര്‍വഹിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതല്‍ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടല്‍, ഫ്ളാഗ് ഓഫ് കര്‍മ്മങ്ങള്‍ എന്നിവ അദ്ദേഹം നിര്‍വഹിക്കും.
ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂര്‍ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷയും ഗതാഗത
Full Story
  22-01-2026
നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ 20 ട്വന്റി ബിജെപിക്കൊപ്പം: രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബും ചര്‍ച്ച നടത്തി പ്രഖ്യാപനം
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി ബിജെപി. ട്വന്റി 20 പാര്‍ട്ടിയെ എന്‍ഡിഎയിലെത്തിച്ചാണ് ബിജെപി നിര്‍ണായക നീക്കം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബും തമ്മില്‍ കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പിന്നീട് ഇരുവരും ഒരുമിച്ച് പ്രഖ്യാപനം നടത്തിയത്.
ട്വന്റി 20 ബിജെപി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക്
Full Story
  21-01-2026
ഷിംജിത 14 ദിവസം മഞ്ചേരി ജയിലില്‍: ബസ്സിനുള്ളിലെ വീഡിയോയും ദീപക്കിന്റെ ആത്മഹത്യയും പോലീസ് അന്വേഷണത്തില്‍
ബസില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി അറസ്റ്റില്‍. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക്(41) ജീവനൊടുക്കിയതിലാണ് ഷിംജിതയ്ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.
ഒളിവില്‍ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ബന്ധുവീട്ടില്‍നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും
Full Story
[19][20][21][22][23]
 
-->




 
Close Window