Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇറാന്റെ താല്‍ക്കാലിക നേതാവായി ആയത്തൊള്ള അലിറേസ അറാഫി
Text By: UK Malayalam Pathram
പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമായ അയത്തൊള്ള അലിറേസ അറാഫി ഇറാന്റെ താല്‍ക്കാലിക നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ ഒരാളായാണ് അറാഫിയെ കണ്ടിരുന്നത്. 67 കാരനായ അദ്ദേഹം പരിചയസമ്പന്നനായ ഒരു പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമാണ്. പരമോന്നത നേതാവിനെ നിയമിക്കുന്ന വിദഗ്ദ്ധരുടെ അസംബ്ലിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി അറാഫി നിലവില്‍ സേവനമനുഷ്ഠിക്കുന്നു.പരമോന്നത നേതാവിന്റെ ചുമതല താല്‍ക്കാലികമായി നിറവേറ്റുന്ന നേതൃത്വ കൗണ്‍സിലിലെ നിയമജ്ഞ അംഗമായി അറാഫിയെ നിയമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഇറാനിയന്‍ സ്റ്റുഡന്റ്സ് ന്യൂസ് ഏജന്‍സി (ISNA) റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈന്‍ മൊഹ്സെനി ?എജെയ് എന്നിവരോടൊപ്പം മൂന്നംഗ നേതൃത്വ കൗണ്‍സിലും അംഗങ്ങളാണ്.
 
Other News in this category

 
 




 
Close Window