Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി: ഗള്‍ഫിലേക്ക് വ്യോമപാതകള്‍ നിശ്ചലമാകുന്നു
Text By: UK Malayalam Pathram
ഇറാന്‍ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാല്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ 2.38-ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേയ്സ് വിമാനം സുരക്ഷാ കാരണങ്ങളാല്‍ പാതിവഴിയില്‍ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു. മിഡില്‍ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്‍ഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയര്‍ ഇന്ത്യ ഫ്ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്നും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും (DXB) ദുബായ് വേള്‍ഡ് സെന്‍ട്രല്‍ - അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും (DWC) വിമാന സര്‍വീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും വിമാനങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്കായി അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഇറാന്‍ തങ്ങളുടെ വ്യോമപാത അടയ്ക്കുകയും സിവില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഇറാന്‍, ഇസ്രായേല്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചതോടെ നിരവധി അന്താരാഷ്ട്ര എയര്‍ലൈനുകള്‍ ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. റഷ്യന്‍ വിമാനക്കമ്പനികളും ഇസ്രായേലിലേക്കും ഇറാനിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window