Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇന്ത്യ/ കേരളം
  23-02-2026
കര്‍ണാടകയും ആലോചിക്കുന്നു 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വേണോ സോഷ്യല്‍ മീഡിയ ? യൂണിവേഴ്‌സിറ്റികളില്‍ ചര്‍ച്ച
സോഷ്യല്‍ മീഡിയാ അഡിക്ഷന്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയുന്നതിനായി, 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിക്കുന്ന കാര്യം കര്‍ണാടക സര്‍ക്കാര്‍ പരിഗണിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു.
കര്‍ണാടക ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിസിമാരുടെ അഭിപ്രായം തേടി. കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുന്നതും സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനവും അവരുടെ പഠനത്തെയും മാനസികാരോഗ്യത്തെയും
Full Story
  23-02-2026
നഴ്‌സുമാരുടെ മിനിമം ശമ്പളം 40,000 രൂപയാക്കണം: ജോലിഭാരം ഇരട്ടിയാകുമ്പോള്‍ ന്യായമായ ആവശ്യവുമായി കേരളത്തിലെ നഴ്‌സുമാര്‍
കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 40000 രൂപയാക്കി ഉയര്‍ത്തണം എന്നാവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ പണി മുടക്കിയത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായാണ് സൂചന പണിമുടക്ക് നടത്തിയത്. ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ വ്യക്തമാക്കി. നിലവില്‍ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്‌കരണം ഉണ്ടായിട്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.
ജീവിതച്ചെലവ്
Full Story
  19-02-2026
സിപിഎം നേതാവ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫിലേക്ക് എന്നു റിപ്പോര്‍ട്ടുകള്‍
സിപിഎം നേതാവ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നടപടി. കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടി നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ശശി, എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന്
Full Story
  19-02-2026
നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം
ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം. നിലവിലെ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ കെ കെ ബാലകൃഷ്ണന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി ചുമതലയേല്‍ക്കും. സ്വഭാവിക സ്ഥലം മാറ്റമാണ് എന്നാണ് വിവരം. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍ തൃശൂര്‍ ജില്ലാ ജഡ്ജിയായും പുതിയ ചുമതല വഹിക്കും.
നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചതിന് പിന്നാലെ ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. വിചാരണ ഘട്ടത്തില്‍ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി കേസിലെ പരാതിക്കാരിയായ നടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം. പിന്നാലെ ഹണി എം വര്‍ഗീസിനെതിരായ സൈബര്‍
Full Story
  18-02-2026
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി. ഇദ്ദേഹം ഉള്‍പ്പെട്ട രണ്ടു കേസുകളിലും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 41-ാം ദിവസമാണ് ജാമ്യം.
തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇതിനകം തന്നെ ഗണ്യമായ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എസ്ഐടിയുടെ അഭിപ്രായത്തില്‍, ഈ അക്കൗണ്ടുകളുടെ വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല.
ഫെബ്രുവരി 10ന് നടന്ന വാദത്തില്‍, സമാനമായ നിരവധി രഹസ്യ അക്കൗണ്ടുകള്‍ നിലവിലുണ്ടാകാമെന്ന് പ്രോസിക്യൂഷന്‍ ആശങ്ക പ്രകടിപ്പിക്കുകയും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് സംശയാസ്പദമായ സാമ്പത്തിക
Full Story
  18-02-2026
ജീവനൊടുക്കാന്‍ കാരണം സുഹൈല്‍; യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ സുഹൈല്‍ അന്‍സാരി അറസ്റ്റില്‍
സ്വകാര്യ സ്‌കൂളിലെ ഓഫീസ് ജീവനക്കാരിയായിരുന്ന യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍. ഏനാത്ത് സ്വദേശിയായ 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പോരുവഴി മയ്യത്തുംകര അതിര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരിയെ (33) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 14ന് പുലര്‍ച്ചെയാണ് 35കാരിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ക്ക് പിന്നീട് ലഭിച്ച ആത്മഹത്യാകുറിപ്പില്‍ സുഹൈല്‍ അന്‍സാരിയാണ് തന്റെ മരണത്തിന് പിന്നിലെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. 'ജീവനൊടുക്കാന്‍ കാരണം സുഹൈല്‍' എന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ എഴുതി
Full Story
  17-02-2026
പോറ്റിയുടെ തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നു; പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ല: നടന്‍ ജയറാമിന്റെ മൊഴി
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് നടന്‍ ജയറാമിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നല്ല ബന്ധത്തിലായിരുന്നു. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്നും ജയറാം പറഞ്ഞു. പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ല. ശബരിമലയിലെ വിശ്വാസി എന്ന നിലയ്ക്കാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. വീട്ടിലേക്ക് സ്വര്‍ണ്ണപ്പാളികള്‍ എത്തിച്ചു പൂജ നടത്തിയപ്പോള്‍ ദക്ഷിണ കൊടുത്തു, മറ്റ് ഇടപാടുകള്‍ ഇല്ലെന്നും നടന്‍ വ്യക്തമാക്കി. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ED അറിയിച്ചു.

ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോ?ഗസ്ഥരോട്
Full Story
  17-02-2026
ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപിടിത്തം; കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇല്ലെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് പാളയത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍തീപിടിത്തം. അല്‍പ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടും മൂന്നു നിലകളില്‍ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തിയിട്ടുള്ളത്.
തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കി. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതല്‍ സ്ഥലത്തേക്ക് തീ ആളിപടരുകയാണ്. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്റെ മൂന്നു
Full Story
[20][21][22][23][24]
 
-->




 
Close Window