Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇന്ത്യ/ കേരളം
  17-03-2026
55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്: കണ്ണൂരും കോന്നിയും ഉള്‍പ്പെടെ സീറ്റുകള്‍ പിന്നീട് പ്രഖ്യാപിക്കും
കോണ്‍ഗ്രസ് 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കണ്ണൂരും കോന്നിയും ഉള്‍പ്പെടെ തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകള്‍ ഒഴിച്ചിട്ടാണ് പ്രഖ്യാപനം. പ്രാദേശികമായ എതിര്‍പ്പുകളെ അവഗണിച്ച് ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസിന് സീറ്റ് നല്‍കി. കോണ്‍ഗ്രസില്‍ നിന്നു പുറത്തായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎല്‍എമാരെല്ലാം മത്സരത്തിനുണ്ട്.

പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ രമേഷ് പിഷാരടി മല്‍സരിക്കും. നേരത്തെ പല പേരുകളും ഉയര്‍ന്നുവന്നിരുന്നെങ്കിലും ജില്ലയിലെ പ്രധാന നേതാക്കളെല്ലാം ഒറ്റക്കെട്ടായി രമേഷ് പിഷാരടിയെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിക ഇന്ന്
Full Story
  16-03-2026
ഒരു തിരക്കുമില്ല; സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും: കെപിസിസി അധ്യക്ഷന്‍
തീരുമാനം നാളെ പ്രഖ്യാപിക്കും. ഒരു തിരക്കുമില്ല. കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാ പാര്‍ട്ടിയാണ്. - സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പല മണ്ഡലങ്ങളിലും അഭിപ്രായ വ്യത്യാസം തുടരുന്നു. നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതാണ് സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിനിടെ നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.
മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങളുമുണ്ട്. തളിപ്പറമ്പില്‍ മാത്രമല്ല കേരളത്തില്‍ സിപിഐഎം അഭിപ്രായ വ്യത്യാസങ്ങളും ആഭ്യന്തര പ്രശ്നങ്ങളും നിരവധി നേരിടുകയാണ്. - അദ്ദേഹം പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്നത്
Full Story
  16-03-2026
47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും
വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, പാലക്കാട് -ശോഭ സുരേന്ദ്രന്‍, തൃശ്ശൂര്‍ - പത്മജാ വേണുഗോപാല്‍, കാഞ്ഞിരപ്പള്ളി - അഡ്വക്കേറ്റ് ജോര്‍ജ് കുര്യന്‍, പാലാ -ഷോണ്‍ ജോര്‍ജ്, പൂഞ്ഞാര്‍- പിസി ജോര്‍ജ്, കഴക്കൂട്ടം -വി മുരളീധരന്‍, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി.

കൊട്ടാരക്കര -ആര്‍ രശ്മി, നെടുമങ്ങാട് - യുവരാജ് ഗോകുല്‍, ഹരിപ്പാട് - സന്ദീപ് വജസ്പതി, മലമ്പുഴ : സി. കൃഷ്ണന്‍കുമാര്‍, ദേവികുളം- എസ് രാജേന്ദ്രന്‍ ഒറ്റപ്പാലം- മേജര്‍ രവി, ബേപ്പൂര്‍- പ്രകാശ് ബാബു, കോഴിക്കോട് നോര്‍ത്ത് -നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുല്‍ കൃഷ്ണന്‍, ഷൊര്‍ണൂര്‍- ശങ്കു ടി ദാസ്, കണ്ണൂര്‍ - സി രഘുനാഥ്, ആറ്റിങ്ങല്‍- പി സുധീര്‍ എന്നിവരും മത്സരിക്കും. പട്ടികയില്‍ 7 വനിതകളും ഉണ്ട്. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും
Full Story
  11-03-2026
യുഎന്‍എ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ 1. 44 കോടി രൂപയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി. 1. 44 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പിലാണ് ഇഡി കേസെടുത്തിരുന്നത്. (UNA fund fraud case)

2017-2019 കാലയളവില്‍ യുഎന്‍എ ദേശീയ അധ്യക്ഷനായിരുന്ന ജാസ്മിന്‍ ഷാ മറ്റ് ഭാരവാഹികളുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പിലാണ് നടപടി.തട്ടിപ്പ് നടക്കുന്ന സമയത്ത് സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു ജാസ്മിന്‍ ഷാ. നഴ്സുമാരില്‍ നിന്ന് പിരിച്ചെടുത്ത മെമ്പര്‍ഷിപ്പ് ലെവിയും മറ്റ് ഫണ്ടുകളും വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും, തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും
Full Story
  11-03-2026
മൊണാലിസയും മുഹമ്മദ് ഫര്‍മാനും കേരളത്തില്‍ അഭയം തേടി: ജനാവലിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് വിവാഹം
കുംഭമേളയിലെ തിരക്കിനിടയില്‍ മാല വില്‍ക്കാനെത്തി ക്യാമറകളില്‍ ഇടംപിടിച്ച് ദേശീയ ശ്രദ്ധനേടിയ മൊണാലിസ വിവാഹിതയായി. കാമുകന്‍ ഫര്‍മാന്‍ ഖാനൊപ്പം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സംരക്ഷണം തേടിയ ഇരുവര്‍ക്കും, വൈകുന്നേരം അരുമാനൂര്‍ നയിനാര്‍ മഹാദേവ ക്ഷേത്രത്തില്‍ വിവാഹം നടത്തി. മൊണാലിസയുടെ വീട്ടുകാര്‍ക്ക് അവരുടെ തന്നെ ഒരു ബന്ധുവിനെക്കൊണ്ട് മകളെ വിവാഹം ചെയ്യിക്കാനായിരുന്നു ആഗ്രഹം. പക്ഷെ മൊണാലിസയ്ക്ക് പ്രണയം ഫര്‍മാനോട് മാത്രം. മലയാളം, തമിഴ് സിനിമാ മേഖലകളിലെ നടനും, മോഡലുമാണ് ഇദ്ദേഹം. ഇന്‍ഡോര്‍ സ്വദേശിയാണ് മൊണാലിസ. ഫര്‍മാന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളയാളാണ്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതായിരുന്നു 18 കാരിയായ മൊണാലിസയുടെ പ്രശ്‌നം. പിതാവിനെതിരെ അവര്‍ പരാതിയും നല്‍കി. തിരുവനന്തപുരം
Full Story
  07-03-2026
നരേന്ദ്ര മോദിയെ ട്രംപ് നിയന്ത്രിക്കുന്ന പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് നിയന്ത്രിക്കുന്നതുപോലെയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും ശത്രുക്കളല്ല, സിജെപിയാണെന്നും രാഹുല്‍ ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ വേെോട്ടടുപ്പിറക്കാന്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെ അഞ്ചിന വാഗ്ദാനമാണ് യുഡിഎഫ് നല്‍കിയത്.

മോദിയെ നിയന്ത്രിക്കുന്നത് ട്രംപെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് മുന്‍പ് ഒരു പ്രധാനമന്ത്രിയും രാജ്യത്തിന്റെ കാര്‍ഷിക രംഗം വിദേശ രാജ്യത്തിന് വേണ്ടി തുറന്നുകൊടുത്തിട്ടില്ല. ഊര്‍ജ സുക്ഷയാണ് അടുത്തതായി വിദേശ ശക്തികള്‍ക്ക് തുറന്ന് കൊടുത്തത്. അമേരിക്ക
Full Story
  07-03-2026
ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ല; ക്ഷമ ചോദിച്ച് ഇറാന്‍
അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ പറഞ്ഞ് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ലെന്നും ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇനി പ്രത്യാക്രമണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഭരണനിര്‍വഹണ ചുമതലയുള്ള ഇടക്കാല കൗണ്‍സില്‍ തീരുമാനമെടുത്തു. എന്നിരിക്കിലും ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ ഒരു തരത്തിലും കീഴടങ്ങില്ലെന്നും മസൂദ് പസഷ്‌കിയാന്‍ വ്യക്തമാക്കി. ഇറാനെ എങ്ങനെയെങ്കിലും കീഴടക്കാമെന്ന സ്വപ്നം ശത്രുക്കള്‍ക്ക്
Full Story
  02-03-2026
ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. - പ്രധാനമന്ത്രി
പശ്ചിമേഷ്യയില്‍ സമാധാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. - പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ - കാനഡ ചര്‍ച്ചയില്‍ വിവിധ ധാരണാ പത്രങ്ങള്‍ ഇരു രാജ്യങ്ങളും കൈമാറി. 3 ധാരണാപത്രങ്ങള്‍ കൈമാറി. അപൂര്‍വ ധാതു സഹകരണം, പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, സാംസ്‌കാരിക സഹകരണം. AI ഉച്ചകോടിയില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
Full Story
[18][19][20][21][22]
 
-->




 
Close Window