Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6745 INR  1 EURO=104.5916 INR
ukmalayalampathram.com
Fri 05th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിയുമായി മറ്റൊരു യുവതി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതി
Text By: UK Malayalam Pathram
പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരാരോപണവുമായി യുവതി. ബംഗളൂരു സ്വദേശിയായ 23കാരിയുടേതാണ് പരാതി. വിവാഹവാഗ്ദാനം നല്‍കി ക്രൂരമായി ചൂഷണം ചെയ്തു, മാനസികമായി പീഡിപ്പിച്ചു. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം. ഈ പെണ്‍കുട്ടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.
ഇന്‍സ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈല്‍ നിരീക്ഷണത്തിനായതിനാല്‍ ടെല?ഗ്രാം നമ്പര്‍ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടര്‍ച്ചയായി വിവാഹ വാ?ഗ്ദാനം നല്‍കി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിര്‍ത്തു എങ്കിലും യൂത്ത് കോണ്‍?ഗ്രസ് അദ്ധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടര്‍ന്ന് ബന്ധുകളുമായി വീട്ടില്‍ എത്താമെന്ന് അറിയിച്ചു.
അവധിക്ക് നാട്ടില്‍ വരുന്നതിനിടെ തനിയെ കാണണം എന്ന ആവശ്യപ്രകാരം സുഹൃത്തിന്റെ കാറില്‍ രാഹുല്‍ എത്തി. ഫെനി നൈനാന്‍ എന്നയാള്‍ ഓടിച്ച കാറിലാണ് രാഹുല്‍ എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയില്‍ എത്തിച്ചു. ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിന് വിധേയയാക്കി എന്നാണ് യുവതിയുടെയും ആരോപണം. യുവതി ഇതുവരെയും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. എ.ഐ.സി.സിക്കും രാഹുല്‍ ഗാന്ധിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window