Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  27-10-2025
ചെന്നിത്തലയുടെ അമ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നിത്തലയിലെ വീട്ടിലെത്തി
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മ എന്‍. ദേവകിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നിത്തലയിലെ വീട്ടിലെത്തി.
കഴിഞ്ഞ ആഴ്ച അന്തരിച്ച എന്‍. ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ഇന്ന് രാവിലെയായിരുന്നു നടന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് മന്ത്രി സജി ചെറിയാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നിത്തലയുടെ വീട്ടിലെത്തിയത്. രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരില്‍ കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു. കുറച്ച് സമയം വീട്ടില്‍ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.
രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വീഡിയോയില്‍
Full Story
  27-10-2025
സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
സ്ത്രീയുടെ അന്തസ്സിന് ഹാനികരമായ രീതിയില്‍ പെരുമാറിയെന്ന് ആരോപിച്ച് എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ തിങ്കളാഴ്ച റദ്ദാക്കിയത്.
2009-ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്ന രഞ്ജിത്തിന്റെ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് രഞ്ജിത്തിനെ പരിചയപ്പെട്ടു. പിന്നീട് 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം കൊച്ചി
Full Story
  24-10-2025
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 'സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ച കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍' എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ, കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
'ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ന് അനുസൃതമായി, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അനുഭവങ്ങളിലൂടെയുള്ള പഠനം, നൈപുണ്യ വികസനത്തിന് ഊന്നല്‍ എന്നിവ നല്‍കി
Full Story
  23-10-2025
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി: ഉണ്ണികൃഷണന്‍ പോറ്റിക്കൊപ്പം നിന്നത് മുരാരി ബാബു
ശബരിമലയിലെ സ്വര്‍ണം തട്ടിപ്പിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തിയെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് മുരാരി ബാബു. പെരുന്നയിലെ വീട്ടില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണ്ണപ്പാളികള്‍, ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂര്‍വ്വം. 1998ല്‍ തന്നെ പാളികള്‍ സ്വര്‍ണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു. മുരാരി നടത്തിയ ഗൂഢാലോചനകള്‍ എണ്ണിപ്പറഞ്ഞാണ് അന്വേഷണസംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുരാരി ബാബു ക്ഷേത്ര ശ്രീകോവില്‍
Full Story
  23-10-2025
ബ്രാഹ്‌മണരല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം: ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ഹൈക്കോടതി ദേവസ്വം ബെഞ്ച് ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം കേരളാ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശരിവെച്ചു. തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയാണ് ചോദ്യം ചെയ്തത്. 2024 ലാണ് ഇത് സംബന്ധിച്ച ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വരുന്നത്. പാര്‍ട്ട് - ടൈം ശാന്തി നിയമന ചട്ടങ്ങളില്‍ തിരുവിതാംകൂര്‍
Full Story
  22-10-2025
തലകുത്തനെ താഴേക്ക് സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് പവന് 3,440 രൂപയാണ് കുറഞ്ഞത്
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വര്‍ണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 92,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം.
Full Story
  22-10-2025
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി ശബരിമല ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി
പത്തനംതിട്ട പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലെത്തിയ രാഷ്ട്രപതി ആചാരപരമായ പമ്പാ സ്‌നാനത്തിനു ശേഷം കെട്ടുനിറച്ചു. പമ്പ ഗണപതി ക്ഷേത്രത്തില്‍ ക്ഷേത്ര മേല്‍ശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ കെട്ടു നിറച്ചു നല്‍കി. വാവര് സ്വാമി നടയിലും രാഷ്ട്രപതി ദര്‍ശനം നടത്തി.
കറുപ്പ് വസ്ത്രം ധരിച്ച് കെട്ടേന്തിയ രാഷ്ട്രപതിക്കൊപ്പം മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ഫോഴ്സ് ഗുര്‍ഖാ ഫോര്‍ വീല്‍ ഡ്രൈവ് എമര്‍ജന്‍സി വാഹനത്തിലാണ് രാഷ്ട്രപതി എത്തിയത്. ഒരു മണിക്കൂറിലേറെ സമയം രാഷ്ട്രപതി സന്നിധാനത്ത് ചിലവഴിച്ചു.
Full Story
  21-10-2025
രാഷ്ട്രപതി കേരളത്തിലെത്തി: ശബരിമലയിലേക്ക് ബുധനാഴ്ച രാവിലെ പുറപ്പെടും: ക്ഷേത്ര ദര്‍ശനം ഉച്ചയ്ക്ക്
രാഷ്ട്രപതി ദ്രൗപദി മുര്‍മു തിരുവനന്തപുരത്തെത്തി. നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും പത്‌നിയും മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്ന് താമസം. ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.
10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാര്‍ഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ വാഹനത്തില്‍ സ്വാമി
Full Story
[42][43][44][45][46]
 
-->




 
Close Window