Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ഇന്ത്യ/ കേരളം
  28-11-2025
വോട്ടു ചെയ്യാന്‍ പോകാന്‍ ശമ്പളത്തോടു കൂടി ലീവ് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍: നിര്‍ദേശം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്
കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
1994- ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 145 എ വകുപ്പ് പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 202 എ വകുപ്പ് പ്രകാരവും സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യസ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന, പഞ്ചായത്ത് - മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ള ഓരോ ആള്‍ക്കും
Full Story
  28-11-2025
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവതി നല്‍കിയിട്ടുള്ളത് 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന പരാതികള്‍
യുവതിയുടെ പരാതിയില്‍ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ്. രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തില്‍ രാജ്യം വിടുന്നതു തടയാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ബിഎന്‍എസ് 64, 89, 116, 316, 329, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
ഇതും വായിക്കുക: പാലക്കാട് എം എല്‍എയെ കാണാനില്ല; വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പോലീസ് കേസെടുത്ത് നേമം സ്റ്റേഷനിലേക്കു കൈമാറി.
Full Story
  27-11-2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിയെ കണ്ട് യുവതി നേരിട്ട് പരാതി നല്‍കി: ഇന്നു തന്നെ കേസെടുക്കുമെന്നു സൂചന
പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍ ഇന്ന് തന്നെ കേസെടുക്കുമെന്ന് സൂചന. യുവതിയുടെ മൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടന്‍ കടക്കുന്നതും ആലോചനയിലാണ്. DGP യുടെ മുന്നില്‍ ഔദ്യോഗികമായി പരാതിയെത്തി.

യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് ശേഷം രാഹുല്‍ ഒളിവിലാണെന്നാണ് സൂചന. പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേഴ്സണല്‍ സ്റ്റാഫിന്റെയും ഫോണ്‍ സ്വിച്ച് ഓഫാണ്. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഓഫീസ് അടച്ച് പോയത്. പരാതിയെ നിയമപരമായി പോരാടും എന്ന് രാഹുല്‍ ഫേസ്ബുക്കില്‍
Full Story
  26-11-2025
ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍
തൃശൂരിനു സമീപം വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്ന് കരുതുന്നു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. ഇവര്‍ തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ആറുമാസം മുന്‍പാണ് ഷാരോണും
Full Story
  26-11-2025
ഒമ്പതര വര്‍ഷത്തിനിടെ കിഫ്ബി വഴി 90,562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു: മുഖ്യമന്ത്രി
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കിഫ്ബി വഴി അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ 90,562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നത് ഈ വികസനക്കുതിപ്പിന്റെ ബാഹുല്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ വര്‍ഷമെടുത്താല്‍ 9603 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളെന്നാണ് കണക്ക്. അപ്രകാരം ഓരോ ദിവസവും 26 കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ നടക്കുന്നുവെന്ന് ചുരുക്കം. പശ്ചാത്തല സൗകര്യ മേഖലയിലും നൂതന സംവിധാനങ്ങളുടെ കാര്യത്തിലും സ്വപ്നസദൃശമായ മാറ്റങ്ങള്‍. കേരളത്തിന്റെ വളര്‍ച്ച
Full Story
  26-11-2025
പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞ് രണ്ടു കുട്ടികള്‍ മരിച്ചു
പത്തനംതിട്ടയ്ക്കു സമീപം തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആദിലക്ഷ്മി (8), അപകടത്തില്‍പെട്ട് കാണാതായ നാലുവയസുകാരന്‍ യദുകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് നാലുവയസുകാരനെ കണ്ടെത്തിയത്. ആറ് വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥി പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ
Full Story
  25-11-2025
രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഏറ്റവും ശക്തമായ നടപടിയാണ് പാര്‍ട്ടി എടുത്തത്. ആരോപണം വന്നപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാര്‍ട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അയ്യപ്പന്റെ സ്വര്‍ണം കട്ട കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാല്‍ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാവും. ദൈവതുല്യരായ ആളുകള്‍ ആരെന്ന് പുറത്തു വരണം. CPM മറുപടി പറയണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Full Story
  25-11-2025
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്: ജീവനക്കാരികള്‍ തട്ടിയെടുത്തത് 65 ലക്ഷത്തോളം രൂപ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കി
65 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ ചേര്‍ന്ന് തട്ടിയെടുത്തത്. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ജീവനക്കാരികള്‍ പണം പങ്കിട്ടെടുത്തു. കുറ്റപത്രത്തില്‍ നാല് പേര്‍ പ്രതികളാണ്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരാണ് പ്രതികള്‍.ജൂണ്‍ മാസത്തില്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.
12 മാസക്കാലത്തിനിടെ ഷോറൂമിലെ മൂന്ന് വനിതാ ജീവനക്കാര്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ബുട്ടീക്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പോലീസ് കേസ്. ദിയയുടെ നിര്‍ദ്ദേശപ്രകാരം നികുതി വെട്ടിക്കാന്‍ സഹായിച്ചെന്നും പ്രതികളായ സ്ത്രീകള്‍
Full Story
[40][41][42][43][44]
 
-->




 
Close Window