Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇന്ത്യ/ കേരളം
  18-09-2025
അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനത്തിനായി പോയത്
ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ നിയമസഭയിൽ എത്തിയതിന് പിന്നാലെ ശബരിമല ദർശനത്തിനെത്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനത്തിനായി പോയത്. രാത്രി 10 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു. പുലർച്ചെ ദർശനം കഴിഞ്ഞ് മടങ്ങും.
കഴിഞ്ഞ ദിവസം ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെയും നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. അതീവ
Full Story
  18-09-2025
ജുവലറിയിലെ ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ മനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മടം നടുവിലത്തറ എന്‍ ആയിഷയെ (41) മാഹി പൊലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജുവലറിയില്‍നിന്നു കഴിഞ്ഞ 12നാണ് സ്വര്‍ണം മോഷ്ടിച്ചത്. 3 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
സ്വര്‍ണമോതിരം വേണമെന്ന ആവശ്യവുമായാണ് ആയിഷ ജുവലറിയിലെത്തിയത്. ഈ സമയം മറ്റുജീവനക്കാരും സ്വര്‍ണം വാങ്ങാന്‍ ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരി സ്വര്‍ണമോതിരങ്ങള്‍ കാണിക്കുന്നതിനിടെ മാലകളും വേണമെന്ന് ആയിഷ ആവശ്യപ്പെട്ടു. ഉടന്‍തന്നെ ജീവനക്കാരി മാലകള്‍ അടങ്ങിയ പെട്ടി ആയിഷയ്ക്ക് മുന്നില്‍ വച്ചു. മോതിരങ്ങളും മാലകളും പരിശോധിച്ചെങ്കിലും ഇഷ്ടപ്പെട്ട മോഡല്‍
Full Story
  17-09-2025
നരേന്ദ്രമോദിക്ക് എഴുപത്തഞ്ചാം പിറന്നാള്‍: ജന്മദിനത്തില്‍ 23,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
ജന്മദിനത്തില്‍ 23,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാള്‍ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍.

പിറന്നാള്‍ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത മോദി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസം?ഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി.

ഇന്ത്യയുടെ ആക്രമണം ജെയ്ഷെ സ്ഥിരീകരിച്ചു. ജയ്ഷെ ഭീകരന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തെയടക്കം ഇന്ത്യ
Full Story
  17-09-2025
ശബരിമലയിലെ സ്വര്‍ണപ്പാളികളുടെ ഭാരം കുറഞ്ഞതില്‍ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
മൂന്നാഴ്ചയ്ക്കുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങ് പീഠങ്ങള്‍ സ്ട്രോംഗ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
2019ല്‍ സ്വര്‍ണം പൂശാനായി സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് എടുത്തുകൊണ്ടുപോയപ്പോള്‍ 42 കിലോഗ്രാമായിരുന്നു. തിരികെ കൊണ്ടുവന്നപ്പോള്‍ സ്വര്‍ണപ്പാളികളുടെ ഭാരത്തില്‍ നാല് കിലോഗ്രാം കുറവുള്ളതായി കാണുന്നുവെന്നും കോടതി നിരീക്ഷിച്ചു. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരി?റ്റി
Full Story
  15-09-2025
യുവാക്കളെ ആകര്‍ഷിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന ജയേഷ് മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി
യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2016 ല്‍ പതിനാറുകാരിയെ പീഡിപ്പിച്ച പോക്സോ കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് ജയേഷ്. ഇയാള്‍ക്കെതിരെ കോയിപ്രം സ്റ്റേഷനില്‍ തന്നെ പോക്‌സോ കേസ് ഉള്ളതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ പിന്‍കാല ചരിത്രം പരിശോധിച്ച് വരികയാണ് പൊലീസ്. അന്വേഷണത്തോട് സഹകരിക്കാത്ത ജയേഷ് ഇതുവരെ ഫോണിന്റെ പാസ്സ്വേര്‍ഡ് പൊലീസിന് നല്‍കിയിട്ടില്ല. കസ്റ്റഡിയിലുള്ള മൊബൈല്‍ ഫോണ്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

ഹണിട്രാപ് കേസില്‍ രശ്മിയുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. റാന്നി സ്വദേശിയെ ഡംബല്‍ ഉപയോഗിച്ച് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ആലപ്പുഴ
Full Story
  15-09-2025
മരിക്കും വരെ കോണ്‍ഗ്രസായിരിക്കും; പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല നിയമസഭയിലെത്തിയത് - രാഹുല്‍ മാങ്കൂട്ടത്തില്‍
പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനാണെന്നും മരിക്കും വരെ കോണ്‍ഗ്രസായിരിക്കുമെന്നും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ലൈംഗികാരോപണ വിവാദങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
ഒരു നേതാവിനെയും കാണാന്‍ ശ്രമിച്ചിട്ടല്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നു രാഹുല്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്. ആരോപണങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും മാത്രമാണ് രാഹുല്‍ പ്രതികരിച്ചത്.
നിയമസഭയിലെത്തരുതെന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുല്‍
Full Story
  14-09-2025
ജനനേന്ദ്രിയത്തില്‍ പിന്‍ അടിച്ച് പീഡനം: വീഡിയോ എടുത്ത് ഭീഷണി: പത്തനംതിട്ടയില്‍ മന്ത്രവാദം നടത്തുന്നത് രശ്മിയും ജയേഷും
ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് നേരെ അതിക്രൂര പീഡനം. യുവാക്കളെ കെട്ടിതൂക്കി മര്‍ദിച്ചതിന് പിന്നാലെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചു. സംഭവത്തില്‍ യുവ ദമ്പതികളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ചരല്‍കുന്നിലാണ് സംഭവം നടന്നത്. യുവാക്കളോട് ക്രൂരത നടത്തിയത് യു ദമ്പതികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ്. പ്രതികള്‍ സൈക്കോ മനോനിലയുള്ളവരെന്ന് പൊലീസ് പറഞ്ഞു.
ക്രൂരമായ പീഡനമുറകളാണ് പ്രതികള്‍ യുവാക്കള്‍ക്ക് നേരെ നടത്തിയത്. കട്ടിലില്‍ കൈകള്‍ കെട്ടിയിട്ട ശേഷം കഴുത്തില്‍ വാക്കത്തി വെച്ച് ഭീഷണിപ്പെടുത്തി. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്‍ അടിച്ചു. കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയുള്ള മര്‍ദ്ദനവും തുടര്‍ന്നു. പുറത്തും കൈമുട്ടിലും കാലിലും ഇരുമ്പ് വടി കൊണ്ട്
Full Story
  13-09-2025
കൊല്ലത്ത് കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍പൊട്ടി: രണ്ടു ചെറുപ്പക്കാര്‍ക്ക് ദാരുണാന്ത്യം
കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍പൊട്ടി. കിണറ്റില്‍ വീണയാളും രക്ഷിക്കാന്‍ ഇറങ്ങിയ ചെറുപ്പക്കാരനും മരിച്ചു. കൊല്ലം കല്ലുവാതുക്കലില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൊല്ലം കല്ലുവാതുക്കലില്‍ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കല്‍സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ് മരിച്ചത്. കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായാണ് ഹരിലാല്‍ കിണറ്റിലിറങ്ങിയത്. ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക്
Full Story
[43][44][45][46][47]
 
-->




 
Close Window