Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ഇന്ത്യ/ കേരളം
  25-11-2025
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ രാമക്ഷേത്രത്തിന്റെ ശിഖരത്തില്‍ കാവി പതാക ഉയര്‍ത്തി
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായാണു പതാക ഉയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 10 അടി ഉയരവും 20 അടി നീളവുമുള്ള വലത് കോണുള്ള ത്രികോണാകൃതിയിലുള്ള പതാകയില്‍ ശ്രീരാമന്റെ തേജസ്സും വീര്യവും പ്രതീകപ്പെടുത്തുന്ന ഒരു പ്രഭാപൂരിത സൂര്യന്റെ ചിത്രം ഉണ്ട്.
കോവിദാര വൃക്ഷത്തിന്റെ ചിത്രത്തോടൊപ്പം 'ഓം' എന്ന അക്ഷരവും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ധ്വജാരോഹണ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രാം ദര്‍ബാറില്‍ പ്രാര്‍ത്ഥന നടത്തി. ക്ഷേത്രത്തിലെ 191 അടി ഉയരമുള്ള ശിഖരത്തിനു മുകളില്‍ അദ്ദേഹം കാവി പതാക ഉയര്‍ത്തും. ധ്വജാരോഹണ ചടങ്ങില്‍ ഉയര്‍ത്തുന്ന പതാകയ്ക്ക് 10 അടി ഉയരവും 22 അടി
Full Story
  24-11-2025
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറ്റൊരു ഓഡിയോ പുറത്തു വന്നു: യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുന്നു
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതി പരാതി നല്‍കും. മുഖ്യമന്ത്രിക്ക് ഉടന്‍ പരാതി നല്‍കുമെന്നാണ് വിവരം. തെളിവുകളടക്കം മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ശബ്ദ സംഭാഷണങ്ങള്‍ പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.
യുവതിയെ ആദ്യം ഗര്‍ഭിണിയാകാനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ സംഭാഷണം ഇന്ന് പുറത്തുവന്നിരുന്നു. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്സാപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിര്‍ബന്ധിക്കുന്നു. ലൈംഗികാരോപണത്തില്‍ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം
Full Story
  23-11-2025
തേജസ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിങ് കമാന്‍ഡര്‍ നമാന്‍ഷ് സിയലിന് യാത്രാമൊഴി
നവംബര്‍ 21 ന് ദുബായ് എയര്‍ ഷോയിലെ വ്യോമാഭ്യാസത്തിനിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിങ് കമാന്‍ഡര്‍ നമാന്‍ഷ് സിയലിന് കണ്ണീരോടെ അവസാന സല്യൂട്ട് നല്‍കി വിങ് കമാന്‍ഡറായ ഭാര്യ അഫ്ഷാന്‍. നമാന്‍ഷിന്റെ മൃതദേഹം ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ പാട്യാല്‍കറില്‍ എത്തിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ആറുവയസ്സുകാരി ആര്യയാണ് നമാന്‍ഷിന്റെയും അഫ്സാന്റെയും മകള്‍.
വിങ് കമാന്‍ഡര്‍ അഫ്ഷാന്‍ തന്റെ ഭര്‍ത്താവിന് അവസാന സല്യൂട്ട് അര്‍പ്പിച്ചു. അദ്ദേഹത്തോട് വിടപറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.പട്യാല്‍ക്കറില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി പേര്‍ നമാന്‍ഷിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍
Full Story
  23-11-2025
പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ
തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ. ഒളിവില്‍ കഴിയാന്‍ സഹായിച്ചത് പിഎഫ്‌ഐ നേതാക്കളെന്നായിരുന്നു സവാദിന്റെ മൊഴി. ഇവര്‍ക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയില്‍ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്‍ഐഎ. ഡിണ്ടിഗല്‍, ചെന്നൈ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പതിനാല് വര്‍ഷമാണ് സവാദ് ഒളിവില്‍ കഴിഞ്ഞത്.

കേസില്‍ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ 18 പേര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ അഞ്ച് പേരെയും ശിക്ഷിച്ചിരുന്നു. ഇനി മുഖ്യപ്രതിയായ സവാദിന്റെ അടക്കം കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്.
Full Story
  23-11-2025
അഫ്ഗാനിസ്ഥാനും ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പു വച്ചുവെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്: ഇതു കേട്ട് എരിതീയില്‍ ഉരുകുകയാണ് പാക്കിസ്ഥാന്‍
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിലെ വ്യാപാരമന്ത്രിയായ നൂറുദ്ദീന്‍ അസീസിയുടെ ഇന്ത്യ സന്ദര്‍ശിച്ചു. അതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അറ്റാഷെകളുടെ കൈമാറ്റവും സംബന്ധിച്ച് ഒപ്പു വച്ചുവെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് ഇന്ത്യയോട് ആഹ്വാനം ചെയ്ത അസീസി ഇന്ത്യയില്‍ കഴിയുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ഥികളോട് രാജ്യത്തേക്ക് മടങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ സൈ്വര്യം നഷ്ടപ്പെടുത്തുന്ന ശല്യക്കാരാണ് അഫ്ഗാനിലെ തീവ്രവാദികള്‍. അവരുമായി ഇന്ത്യ ഒരു വാണിജ്യബന്ധം തുടങ്ങുമ്പോള്‍ പാക്കിസ്ഥാന് ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇതു കേട്ട് എരിതീയില്‍
Full Story
  22-11-2025
കൊച്ചിയിലെ വീടിന്റെ കോമ്പൗണ്ടില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി
ശനിയാഴ്ച പുലര്‍ച്ചെ തേവരയിലെ കോന്തുരുത്തിയില്‍ ജോര്‍ജ് എന്നയാളുടെ വീടിന് പുറത്ത് മൃതദേഹം കണ്ട സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. രാവിലെ 6.30 ഓടെ കണ്ടെത്തിയ മൃതദേഹം വീടിന്റെ ടൈല്‍ പാകിയ മുറ്റത്ത് ഒരു ചാക്ക് ഭാഗികമായി മൂടിയ നിലയില്‍ കിടക്കുന്ന നിലയിലായിരുന്നു. സ്ഥലത്തിന് സമീപം രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പതിവ് മാലിന്യ ശേഖരണത്തിനായി എത്തിയ ഹരിതകര്‍മ സേനാ പ്രവര്‍ത്തകരാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടുടമസ്ഥനായ ജോര്‍ജ് സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ ഉടന്‍ തന്നെ പ്രാദേശിക കൗണ്‍സിലര്‍ ബെന്‍സി ബെന്നിയെ ഫോണില്‍ വിളിച്ചു. കൗണ്‍സിലര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ''മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍
Full Story
  22-11-2025
ന്യായമായ ശമ്പളം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ ലേബര്‍ കോഡുകള്‍ അവതരിപ്പിച്ചു: ജോലി ചെയ്യുന്ന 50 കോടി ആളുകള്‍ക്ക് പ്രതീക്ഷ
സമഗ്രമായ നാല് പുതിയ ലേബര്‍ കോഡുകള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. വേതന കോഡ് (2019), തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യ കോഡ്(2020), സാമൂഹിക സുരക്ഷാ കോഡ് (2020) വ്യവസായ ബന്ധ കോഡ് (2020) എന്നിവയാണ് പ്രാബല്യത്തില്‍ വന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണമാണിത്.
29 വിവിധ നിയമങ്ങള്‍ ഏകീകരിച്ചുകൊണ്ട്, മുമ്പ് ഒഴിവാക്കപ്പെട്ടിരുന്ന ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികളെയും കൂടെ ഉള്‍പ്പെടുത്തിയാണ് പുതിയ ലേബര്‍ കോഡുകള്‍ തയ്യറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 50 കോടിയോളം വരുന്ന ശക്തമായ തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷയും ന്യായമായ വേതനവും ഉറപ്പാക്കുക എന്നതിനൊപ്പം തൊഴില്‍സ്ഥാപനങ്ങളുടെ വിധേയത്വം ലളിതമാക്കുക എന്നതുകൂടി ഈ പരിഷ്‌കരണത്തിന്റെ
Full Story
  19-11-2025
മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: കന്യാസ്ത്രീക്കെതിരേ പോലീസ് അന്വേഷണം; ടീന ജോസിനെതിരേ സന്യാസി സമൂഹവും
മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തും വിധം ഫേസ് ബുക്ക് പോസ്റ്റ് നടത്തിയെന്ന പരാതിയില്‍ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് നടപടി. അഭിഭാഷകകൂടിയായ ടീന ജോസിനെതിരെയാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് കൊലവിളിയാണെന്നാണ് പരാതി. അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹവും രംഗത്ത് വന്നു. 2009ല്‍ ടീന ജോസിനെ പുറത്താക്കിയതാണെന്ന് വിശദീകരണം.
മുഖ്യമന്ത്രി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് മറുപടിയായി ടീന ജോസ് കുറിച്ചത് ഇങ്ങനെയായിരുന്നു- ''അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.''
ഈ കമന്റ് പിന്നീട്
Full Story
[41][42][43][44][45]
 
-->




 
Close Window