Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5025 INR  1 EURO=107.7006 INR
ukmalayalampathram.com
Wed 11th Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അമേരിക്കയുടെ എച്ച്-1ബി വിസ വീസയില്‍ പൂര്‍ണ്ണ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
Text By: UK Malayalam Pathram
മാനുഷിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.തടസ്സങ്ങള്‍ യുഎസ് അധികാരികള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു

ഇരു രാജ്യങ്ങളുടെയും വ്യാപാര - വ്യവസായ പങ്കാളിത്തം ഇന്ത്യ ചൂണ്ടിക്കാട്ടി.കൂടിയാലോചനകള്‍ അനിവാര്യമാണ്. നൈപുണ്യ കൈമാറ്റം ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

എച്ച് 1-ബി വീസയ്ക്ക് വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളര്‍ ആയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് നടപടിയില്‍ ട്രംപ് ഒപ്പുവച്ചു.എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാല്‍, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.

കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടികള്‍.
 
Other News in this category

 
 




 
Close Window