|
|
|
|
|
| ജീവിതത്തില്‍ ആരെയും ഞാന്‍ അപമാനിച്ചിട്ടില്ല: സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ |
ആരെയും അപമാനിക്കാന്‍ ഉദ്ദേശമില്ല. ആസിഫ് അലി തനിക്ക് ഏറെ ഇഷ്ടമുള്ളയാള്‍. ജീവിതത്തില്‍ വിവേചനം കാണിച്ചിട്ടില്ല. തന്റെ പേര് വിളിക്കാന്‍ വൈകിയതില്‍ അസ്വസ്ഥത ഉണ്ടായി. താന്‍ പോകട്ടേയെന്ന് ചോദിച്ചു തന്റെ പേരുമാറ്റി സന്തോഷ് നാരായണന്‍ എന്നാണ് വിളിച്ചത്. ജയരാജ് കൂടി വരണമെന്ന് ആഗ്രഹിച്ചു. ജയരാജ് വന്നപ്പോഴേക്കും ആസിഫ് അലി പോയി. ആസിഫ് ആസിഫ് അലിയെ താന്‍ വിഷ് ചെയ്തു, തോളില്‍ തട്ടി. ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ല. ജയരാജും ആ വേദിയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. ആസിഫ് അലി വന്നത് പുരസ്‌കാരം തരാനാണെന്ന് കരുതിയില്ല. |
|
Full Story
|
|
|
|
|
|
|
| മലയാളി വിദ്യാര്‍ഥി ജര്‍മനിയില്‍ മരിച്ച നിലയില്‍: മരിച്ചത് നിതിന്‍ തോമസ് അലക്‌സ്; മുങ്ങി മരണമെന്നു പോലീസ് |
മലയാളി വിദ്യാര്‍ഥി ജര്‍മനിയില്‍ മരിച്ച നിലയില്‍. നിതിന്‍ തോമസ് അലക്‌സ് (26) ആണു മരിച്ചത്. നീന്താനിറങ്ങിയതാണെന്നു പോലീസ് റിപ്പോര്‍ട്ട്. മാവേലിക്കര പത്തിച്ചിറ തെക്കേവീട്ടില്‍ സജി വില്ലയില്‍ അലക്‌സ് തോമസ്, റെയ്ച്ചല്‍ അലക്‌സ് എന്നിവരാണ് മാതാപിതാക്കള്‍. പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമാണ്. ജൂണ്‍ 29 നാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ നിതിന്‍ തോമസിനെ കാണാതായത്. ബാഡന്‍ വുര്‍ട്ടംബര്‍ഗിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് സ്‌ററുട്ട്ഗാര്‍ട്ടിലെ എംഎസ് സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു നിതിന്‍. സാഹസീക യാത്രകളും ഫൊട്ടോഗ്രഫിയും ഇഷ്ടപ്പെടുന്ന നിതിന്‍ ഒരുപറ്റം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ എത്തിയത്. എന്നാല്‍ |
|
Full Story
|
|
|
|
|
|
|
| വൈദികരുടെ പ്രസംഗങ്ങള്‍ എട്ട് മിനിറ്റുള്ളില്‍ ചുരുക്കണം - ഫ്രാന്‍സിസ് മാര്‍പ്പാപ്പ |
|
''കുര്‍ബാന മധ്യേ നടത്തുന്ന പ്രസംഗങ്ങള്‍ ചെറുതായിരിക്കണം. പ്രസംഗം എട്ടുമിനിറ്റില്‍ കൂടാന്‍ പാടില്ല. കാരണം, അതിനുശേഷം ആളുകള്‍ക്ക് ശ്രദ്ധ നഷ്ടപ്പെടാനും ഉറങ്ങാനും സാധ്യതയുണ്ട്. ആളുകള്‍ പറയുന്നത് ശരിയാണ്,'' പോപ്പ് പറഞ്ഞു. ബുധനാഴ്ച പൊതുജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്.
''ചിലപ്പോള്‍ വൈദികര്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാല്‍, അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാകില്ല,'' പോപ്പ് കൂട്ടിച്ചേര്‍ത്തു. കുര്‍ബാനയ്ക്കിടെ ബൈബിള്‍ വായനയ്ക്ക് ശേഷമാണ് സാധാരണ വൈദികര്‍ പ്രസംഗം പറയാറ്. കുര്‍ബാനയ്ക്കിടെയുള്ള പ്രസംഗം അധികം നീണ്ടുപോകരുതെന്ന് മാര്‍പ്പാപ്പ നേരത്തെയും പറഞ്ഞിട്ടുണ്ടെങ്കിലും സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് |
|
Full Story
|
|
|
|
|
|
|
| അയോധ്യയിലെ പൂജാരിമാര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുത്: പുതിയ ഡ്രസ് കോഡ് നടപ്പാക്കിക്കൊണ്ട് ഉത്തരവിറങ്ങി |
|
അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാര്‍ പാലിക്കേണ്ട പുതിയ നടപടിക്രമങ്ങള്‍ പുറത്തിറക്കി അധികൃതര്‍. മഞ്ഞനിറത്തിലുള്ള പുതിയ വസ്ത്രത്തിലായിരിക്കും ഇനി പൂജാരിമാര്‍ എത്തുക. ക്ഷേത്രത്തിന്റെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന ശ്രീ രാം ജന്‍മഭൂമി തീര്‍ഥ് ക്ഷേത്രയാണ് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. പരമ്പരാഗത കാവി വസ്ത്രത്തിന് പകരം കടും മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ധോത്തിയും കുര്‍ത്തയുമാണ് പൂജാരിമാര്‍ ധരിക്കേണ്ടത്.
പൂജകള്‍ നടക്കുന്ന ശ്രീകോവില്‍ അടക്കമുള്ള പവിത്രമായ ഇടങ്ങളില്‍ ഇനി സ്മാര്‍ട്ട്‌ഫോണ്‍ അനുവദിക്കില്ല. നിരവധി പുതിയ പരിഷ്ടാരങ്ങളാണ് നടപ്പിലാക്കുന്നത്. പൂജാരിമാര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലുള്ള വസ്ത്രം വേണമെന്നതിനാലും ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായി പെട്ടെന്ന |
|
Full Story
|
|
|
|
|
|
|
| പത്തനംതിട്ടയില്‍ അമ്മയെ കൊന്ന് ജയിലിലായ പ്രതി പരോളില്‍ ഇറങ്ങി സഹോദരനെ കൊലപ്പെടുത്തി |
|
അമ്മയെ കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറാണു (58) കൊല്ലപ്പെട്ടത്. സഹോദരന്‍ മോഹനന്‍ ഉണ്ണിത്താനെ (68) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിച്ചാണ് സതീഷ് കുമാറിനെ കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. |
|
Full Story
|
|
|
|
|
|
|
| കായംകുളത്ത് 76 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു: മനുഷ്യമൃഗം അയല്‍വാസിയായ 27 വയസ്സുകാരന്‍ |
|
ആലപ്പുഴ കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 76കാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസി പിടിയില്‍. ഓച്ചിറ ക്ലാപ്പന സ്വദേശി ഷഹനാസ് (27) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ കായംകുളം കൃഷ്ണപുരത്താണ് സംഭവം.
വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഷഹനാസ് വയോധികയെ പീഡിപ്പിച്ചത്. സ്ത്രീയുടെ വായില്‍ തുണിതിരികി കയറ്റിയിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതിയുണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ കഴിച്ചാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറഞ്ഞു. ഷഹനാസ് നേരത്തെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ കഞ്ചാവ് കേസിലും |
|
Full Story
|
|
|
|
|
|
|
| വീടിന്റെ അറ്റകുറ്റപ്പണിക്കിടെ മേല്‍ക്കൂര പൊട്ടി വീണു: രണ്ടു പേര്‍ക്ക് ദാരുണാന്ത്യം |
|
ആലപ്പുഴ മാവേലിക്കര വഴുവാടിയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55), മാവേലിക്കര കല്ലുമല പുതിച്ചിറയില്‍ ആനന്ദന്‍ (കൊച്ചുമോന്‍- 50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ മൂന്നു മണിയോടെയായിരുന്നു അപകടം.
വീടിന്റെ കാര്‍ പോര്‍ച്ച് നിര്‍മിക്കാനായി മേല്‍ക്കൂര വാര്‍ത്തിരുന്നു. തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.
അ?ഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. |
|
Full Story
|
|
|
|
|
|
|
| വിജയ്യുടെ പിറന്നാള്‍ ആഘോഷത്തില്‍ തീപ്പൊള്ളലേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ |
|
നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ടൈല്‍സ് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.ഇന്നു രാവിലെ ചെന്നൈയിലായിരുന്നു സംഭവം. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു.
കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. |
|
Full Story
|
|
|
|
| |