|
|
|
|
|
| കണ്ണൂരില്‍ തേങ്ങ പെറുക്കാനിറങ്ങിയ 75 വയസ്സുകാരന്‍ ബോംബ് പൊട്ടി മരിച്ചു |
|
കണ്ണൂരില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാന്‍ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധന്‍. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ പറമ്പിലാണ് നടന്നത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും തലശേരി പൊലീസ് അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലം ഇനി മുതല്‍ കോളനിയല്ല; നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ പുതിയ പേരുകള്‍ |
|
പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നത് മാറ്റുന്നു. ഇതു സംബന്ധിച്ച ഉത്തരവില്‍ മന്ത്രി ഒപ്പു വച്ചു. ആലത്തൂരില്‍നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മന്ത്രിസ്ഥാനമൊഴിയുന്ന നിമിഷത്തിലാണ് കെ രാധാകൃഷ്ണന്‍ ചരിത്രത്തില്‍ ഇടംനേടാവുന്ന ഉത്തരവിറക്കിയത്.
പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരമായി നഗര്‍, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
പട്ടിക വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളെ 'കോളനി', 'സങ്കേതം', 'ഊര്' എന്നീ പേരുകളിലാണ് നിലവില്‍ അഭിസംബോധന ചെയ്തുവരുന്നത്. ഈ അഭിസംബോധന അവമതിപ്പും താമസക്കാരില്‍ |
|
Full Story
|
|
|
|
|
|
|
| ചൈത്രമാസത്തില്‍ ജനിച്ച കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കി കൊന്നു: തന്റെ ജീവനു ഭീഷണിയാകുമെന്ന് അന്ധവിശ്വാസം |
|
തമിഴ്നാട്ടില്‍ കുഞ്ഞിനെ കൊല്ലപ്പെടുത്തി. അരിയലൂരില്‍ മുത്തച്ഛന്‍ പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു. കുഞ്ഞിന്റെ മുത്തച്ഛന്‍ വീരമുത്തു അറസ്റ്റില്‍. ഹിന്ദു കലണ്ടറിലെ ചൈത്ര മാസത്തിലാണ് ജനിച്ചത്. ഇതു തന്റെ ജീവന് അപകടമെന്നുള്ള അന്ധവിശ്വാസം കാരണമാണ് കൊല്ലപെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
38 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് മുക്കിക്കൊന്നത്. മൂന്ന് ദിവസം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞ് ഹിന്ദു കലണ്ടറിലെ ചൈത്ര മാസത്തിലാണ് ജനിച്ചത്. ഇത് അശുഭകരമാണെന്ന് കരുതിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തച്ഛന്‍ വീരമുത്തു പൊലീസിനോട് സമ്മതിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വീരമുത്തു തന്നെ പൊലീസില്‍ പരാതി |
|
Full Story
|
|
|
|
|
|
|
| വാഹനാപകടത്തില്‍ പരിക്കേറ്റ നഴ്‌സ് മരിച്ചു: അന്തരിച്ചത് നഴ്‌സ് ലിജി |
|
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ നഴ്‌സ് കെ.ജി. ലിജിയാണു മരിച്ചത്. അയ്യമ്പുഴ കടുകുളങ്ങര സ്വദേശിയാണു പുന്നയ്ക്കല്‍ കിലുക്കന്‍ വീട്ടില്‍ കെ.ജി. ലിജി(35). ഭര്‍ത്താവ് അരുണ്‍, ഏകമകള്‍ - ആന്‍ഡ്രിയ. അമലാപുരം മരിയ ഭവന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആന്‍ഡ്രിയ. മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്‌കൂളിന്റെ മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്നു. ലിജി സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു. |
|
Full Story
|
|
|
|
|
|
|
| ഹൈവേയില്‍ വച്ച് കാര്‍ തടഞ്ഞ് മുഖംമൂടി ആക്രമണം: നാല് മലയാളികള്‍ അറസ്റ്റില്‍ |
|
സേലം-കൊച്ചി ദേശീയപാതയില്‍ കോയമ്പത്തൂരില്‍ നാല് മലയാളി യാത്രക്കാര്‍ക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചു തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ എറണാകുളം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എസ് നവാസ് അന്വേഷണത്തിന് ഉത്തരവിട്ടു
എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും 2 സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവില്‍ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങിവരുകയായിരുന്നു യുവാക്കള്‍.
റെഡ് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോഴായിരുന്നു |
|
Full Story
|
|
|
|
|
|
|
| കുവൈറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുവര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി ഉടമ |
|
കുവൈറ്റിലെ മാംഗെഫിലെ തൊഴിലാളികള്‍ താമസിച്ച ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 49 ജീവനക്കാര്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെ ജി എബ്രഹാം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും കമ്പനി നല്‍കുമെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു
തീപിടിത്തത്തില്‍ മരിച്ചവരുടെ നാലുവര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നല്‍കുമെന്നും കെ ജി എബ്രഹാം അറിയിച്ചു. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെയാണിതെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'തങ്ങളുടെ പിഴവുകൊണ്ടല്ല |
|
Full Story
|
|
|
|
|
|
|
| യുകെയിലെ എസ്സക്‌സില്‍ മലയാളി പെണ്‍കുട്ടിയെ കാണാതായി: അനിത കോശി, 15 വയസ്സ് - വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നു പോലീസ് |
|
യുകെയിലെ എസ്സക്‌സിനു സമീപം ബെന്‍ഫ്‌ലീറ്റില്‍ പെണ്‍കുട്ടിയെ കാണാതായി. 15 വയസുള്ള മലയാളി പെണ്‍കുട്ടിയെയാണ് കാണാതായത്. അനിത കോശി എന്നാണു പെണ്‍കുട്ടിയുടെ പേര്. മലയാളിയാണ് അനിതയെന്നു പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. അനിതയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് എസ്സക്‌സ് പോലീസ് അറിയിച്ചു. അടയാളം: 5 അടി 4 ഇഞ്ച് ഉയരം, നീണ്ട കറുത്ത മുടി, കണ്ണട വച്ചിട്ടുണ്ട്. ഫോട്ടോ പുറത്തു വന്നിട്ടുണ്ട്.
കാണാതാകുന്ന സമയം കുട്ടി വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും ഉള്ള ട്രെയിനറുമാണ് ധരിച്ചിരുന്നത്. കറുത്ത ഹാന്‍ഡ് ബാഗും ഓറഞ്ച് പിടിയുള്ള ഗ്രേ നിറത്തിലുള്ള ലതര്‍ ബാഗും കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ചയാണ് അനിതയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ |
|
Full Story
|
|
|
|
|
|
|
| ഇന്ന് ലണ്ടനിലെ ഹീത്രൂവില്‍ യാത്രക്കാര്‍ 9 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു: ഹൂസ്റ്റണ്‍ വിമാനം 9 മണിക്കൂര്‍ വൈകി |
|
ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് യാത്രക്കാരുമായി പറന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ഒമ്പത് മണിക്കൂറിലധികം ലണ്ടനില്‍ തന്നെ തിരിച്ചിറക്കി. 7,779 കിലോമീറ്റര്‍ സഞ്ചരിച്ച വിമാനം വടക്കേ അമേരിക്കയിലെത്തിയ ശേഷമാണ് അവിടെ നിന്നും തിരിച്ച് ലണ്ടനിലേക്ക് തന്നെ പറന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് തിരിച്ചു പറത്തേണ്ടി വന്നത്. ഹൂസ്റ്റണിലെ ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ബോയിംഗ് 787-9 ഡ്രീംലൈനര്‍ കനേഡിയന്‍ അതിര്‍ത്തിയും കടന്ന ശേഷമാണ് തിരിച്ചു പറന്നത്.
ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ് റഡാര്‍ 24 അനുസരിച്ച് അറ്റ്ലാന്റിക് സമുദ്രം രണ്ടുതവണ കടന്ന് ഒമ്പതര മണിക്കൂറിലധികം വിമാനം ആകാശത്ത് പറന്നു. ഹൂസ്റ്റണിലേക്ക് എത്താന്‍ സാധാരണ ഗതിയില്‍ 30-40 |
|
Full Story
|
|
|
|
| |