Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  30-08-2024
ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത - മാര്‍ തോമസ് തറയില്‍; മാര്‍പാപ്പ അംഗീകരിച്ചതോടെ നിയമനങ്ങള്‍ നിലവില്‍ വന്നു
ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെയും തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ പുതിയ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സിറോമലബാര്‍ സഭയുടെ 32-ാമത് സിനഡ് സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. സിനഡ് അംഗങ്ങളുടെ തീരുമാനങ്ങള്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പാ അംഗീകരിച്ചതോടെയാണ് പുതിയ നിയമനങ്ങള്‍ ഇന്ന് നിലവില്‍ വന്നത്.

ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് പെരുംതോട്ടം 75 വയസ് പൂര്‍ത്തിയായതോടെ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ നിയമിതനായത്. 1972 ഫെബ്രുവരി 2ന് ജനിച്ച മാര്‍ തോമസ് തറയില്‍, 2000, ജനുവരി മാസം ഒന്നാം തീയതി വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് വിവിധ ഇടവകകളില്‍ സഹ വികാരിയായും,
Full Story
  29-08-2024
മാറ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് നടി രേവതി
"പുനരാലോചിക്കാം, പുനര്‍ നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം." മാറ്റത്തിനായുള്ള WCC പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് നടി രേവതി. താരസംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റ്. WCC പങ്കുവച്ച പോസ്റ്റാണ് രേവതി തന്റെ ഫേസ്ബുക്കിലും പങ്കുവച്ചത്.

നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ ആരോപണങ്ങളുമാണ് താര സംഘടനയായ അമ്മയില്‍ പിളര്‍പ്പുണ്ടാക്കിയത്. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ചതോടെ പകരം ചുമതല ഏല്‍പ്പിച്ച ബാബു രാജിനെതിരെയും ആരോപണം വന്നു. ഇതോടെ സംഘടനയ്ക്കകത്തും
Full Story
  29-08-2024
പരാതിയുടെ പകര്‍പ്പും എഫ്ഐആറും ആവശ്യപ്പെട്ട് നടന്‍ സിദ്ദിഖ് കോടതിയില്‍
ലൈംഗികാതിക്രമക്കേസില്‍ പരാതിയുടെ പകര്‍പ്പും എഫ്ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടനും അമ്മ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ധിഖ്. ഇതുസംബന്ധിച്ച് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സിദ്ധിഖിനെതിരായ പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തും.

യുവനടി പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ നടിയും സിദ്ദിഖും ഒരേ ഹോട്ടലിലുണ്ടായിരുന്നുവെന്നും പ്രിവ്യൂ ഷോയ്ക്കും ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിനിമാ ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.

പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ് ടു
Full Story
  28-08-2024
നിവിന്‍ പോളി നായകനായി എത്തുന്ന 'ശേഖരവര്‍മ്മ രാജാവ്' ചിത്രീകരണം ആരംഭിച്ചു
അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ശേഖരവര്‍മ്മ രാജാവ്'. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യല്‍ സറ്റയര്‍ വിഭാ?ഗത്തിലുള്ള ചിത്രമാണ് ശേഖര വര്‍മ്മ രാജാവ്.

തിങ്കളാഴ്ച്ച കളമശ്ശേരിയില്‍ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാം?ഗമായ ശേഖരവര്‍മ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം വലിയ കാന്‍വാസിലാണ് അനുരാജ് മനോഹര്‍ ഒരുക്കുന്നത്.

അന്‍സര്‍ ഷാ ആണ് ചിത്രത്തിന്റെ ഛായാ?ഗ്രഹണം. എഡിറ്റര്‍- കിരണ്‍ ദാസ്. ദിലീപ് ആര്‍ നാഥ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. വസ്ത്രാലങ്കാരം- മെല്‍വി ജെ., ചന്ദ്രകാന്ത്, മേക്കപ്പ്- അമല്‍ സി. ചന്ദ്രന്‍, ചീഫ് അസോസിയേറ്റ്- രതീഷ്
Full Story
  22-08-2024
പീഡിപ്പിച്ചു എന്ന് പറയുന്നവര്‍ ആ പേരുകള്‍ വെളിപ്പെടുത്തട്ടെ; അഭ്യൂഹങ്ങള്‍ക്ക് അവസരം ഉണ്ടാക്കരുത് - നടി ശ്രീയ രമേശ്
കാര്‍പ്പെറ്റ് ബോംബിംഗ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് നടി ശ്രീയ രമേശ്. സ്‌പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാര്‍പ്പെറ്റ് ബോംബിംഗ് പോലെ ആയി അത് എന്നും ഫേസ്ബുക്കില്‍ കുറിക്കുന്നു. ആയിരക്കണക്കിന് പേരാണ് സിനിമ ഇന്റസ്ട്രിയില്‍ ജോലി ചെയ്യുന്നത്. അവര്‍ നമ്മുടെ സൊസൈറ്റിയുടെ ഭാഗവുമാണ്. ഏതാനും ചിലര്‍ പ്രശ്‌നക്കാരായിട്ട് ഉണ്ടെങ്കില്‍ ആ പേരില്‍ ഇന്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും നടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

'പീഡിപ്പിച്ചു എന്ന് പറയുന്നവര്‍ ചങ്കുറ്റത്തോടെ ആ പേരുകള്‍ വെളിപ്പെടുത്തട്ടെ. അഭ്യൂഹങ്ങള്‍ക്ക് അവസരം ഉണ്ടാക്കരുത്.
സിനിമയില്‍ അഭിനയിക്കുവാന്‍ കിടപ്പറയില്‍ സഹകരിയ്ക്കണം ,ആണുങ്ങള്‍ എല്ലാം കുഴപ്പക്കാരാണ് എന്ന പൊതു ബോധം തെറ്റാണ്.' ശ്രിയ
Full Story
  21-08-2024
സെപ്റ്റംബര്‍ 7ന് മമ്മൂട്ടിയുടെ 73-ാം പിറന്നാള്‍: 30,000 പേര്‍ക്ക് രക്തദാനം ചെയ്യാനാണ് ഇന്റര്‍നാഷണല്‍ ഫാന്‍സ് അസോസിയേഷന്റെ തീരുമാനം
സെപ്തംബര്‍ 7ന് മമ്മൂട്ടിക്ക് പിറന്നാള്‍. പ്രിയ നടന് 73 വയസ് തികയുന്നു. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ 30,000 പേര്‍ക്ക് രക്തദാനം ചെയ്യാനാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ തീരുമാനം. ലോകമെമ്പാടുമുള്ള പതിനേഴ് രാജ്യങ്ങള്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ രക്തദാന പരിപാടി നടക്കുമെന്ന് സംഘടനയുടെ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേരായിരുന്നു മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്തത്.ആഗസ്റ്റ് 20 ന് ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന രക്തദാന ക്യാംപെയ്ന്‍ ഒരുമാസം നീണ്ടുനില്‍ക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദും സംഘടനയുടെ സംസ്ഥാന
Full Story
  21-08-2024
ഓണത്തിന് ഇക്കുറിയും സൗജന്യ ഓണക്കിറ്റ്; കിറ്റില്‍ 13 ഇനം അവശ്യ വസ്തുക്കള്‍; ആകെ 5,99,000 കിറ്റുകള്‍ വിതരണം ചെയ്യും
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഐവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി . ഇതിനായി 34.29 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷന്‍കടകള്‍ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.

തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും.
Full Story
  19-08-2024
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കോടതി കൊല്ലത്ത്; സുപ്രീംകോടതി ജഡ്ജി ഉദ്ഘാടനം ചെയ്തു
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കും. സുപ്രീംകോടതി ജഡ്ജി ബി ആര്‍ ഗവായി കൊച്ചിയില്‍ കോടതി ഉദ്ഘാടനം ചെയ്തു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്നതിനാണ് ഡിജിറ്റല്‍ കോടതി ആരംഭിച്ചിരിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള നിരവധി കേസുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്. ഡിജിറ്റല്‍ കോടതി വരുന്നതോടെ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല.

ജാമ്യാപേക്ഷകളും ഓണ്‍ലൈനായി പരിഗണിക്കാം. കൂടാതെ ഈ നിയമത്തിന് കീഴില്‍ വരുന്ന കേസുകളില്‍ പരാതി നല്‍കുന്നതും പരിശോധിക്കുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും വക്കാലത്ത് നല്‍കുന്നത് മുതല്‍ നോട്ടീസ് അയക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി
Full Story
[13][14][15][16][17]
 
-->




 
Close Window