Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  19-08-2024
ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന്റെ സന്തോഷം ആഘോഷമാക്കി ഡബ്ല്യൂസിസി
ഇത് ചരിത്ര നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ഡബ്ല്യൂസിസി അംഗങ്ങളുമായി നടത്തിയ വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് നടിയും സംവിധായകയുമായ രേവതി തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതൊരു ചരിത്ര നിമിഷം ആണെന്നും ഇനിയാണ് തങ്ങളുടെ ജോലി ആരംഭിക്കുവാന്‍ പോകുന്നതെന്നും രേവതി കുറിച്ചു. ഒരു ഡബ്ല്യൂസിസി അംഗമെന്ന നിലയില്‍ ഈ റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയ എല്ലാവരോടും നന്ദിയുണ്ട്. സമൂഹത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരു ഐഡന്റിറ്റി നല്‍കിയ ഒരു വ്യവസായത്തെ സുരക്ഷിതമാക്കാനും മെച്ചപ്പെടുത്തലിനുമായി തുടര്‍ന്നും പരിശ്രമിക്കുമെന്ന് രേവതി സോഷ്യല്‍ മീഡിയയെ കുറിച്ചു.

അഞ്ചുവര്‍ഷത്തെ കോടതി സ്റ്റേകള്‍ക്കും ഡബ്ല്യുസിസിലെ മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കും
Full Story
  08-08-2024
ഹണിയെ കാണുമ്പോള്‍ ഓര്‍മ വരുന്നത്....: ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തെ കുറിച്ച് ഓണ്‍ലൈനില്‍ പ്രതിഷേധം
ബോബി ചെമ്മണ്ണൂരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. നടി ഹണി റോസിനെതിരെ വിവാദ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ വാക്കുകളാണ് വിവാദമായത്. ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ കുന്തി ദേവി എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുമെന്ന് പൊതുവേദിയില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. ജ്വല്ലറിയില്‍ വച്ച് ഒരു നെക്ലേസ് നടിയുടെ കഴുത്തില്‍ അണിയച്ചതിന് ശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്ന് കറക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. 'നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹണി
Full Story
  30-07-2024
കനത്ത മഴ തുടരുന്നു: 10 ജില്ലകളില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി (ബുധനാഴ്ച 31-07-2024)
കേരളത്തിലെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും.
ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Full Story
  27-07-2024
സൗന്ദര്യ ഒടുവില്‍ യാത്രയായി: വാര്‍ത്താ അവതരണ രംഗത്തു നിന്ന് വേദനയില്ലാത്ത ലോകത്തേക്ക്
തമിഴ്നാട്ടിലെ പ്രമുഖ വാര്‍ത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു.

രോഗബാധിതയായി ചികിത്സ തേടിയതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് സൗന്ദര്യക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു. തമിഴ് ന്യൂസ് റീഡേഴ്സ് അസോസിയേഷനില്‍ നിന്ന് ടെലിവിഷന്‍ മാനേജ്മെന്റ് 5.51 ലക്ഷം രൂപയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 50 ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിരുന്നു.

രോഗം തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് വരെ സൗന്ദര്യ വാര്‍ത്ത അവതരിപ്പിച്ചിരുന്നു.
Full Story
  26-07-2024
അട്ടപ്പാടിയില്‍ നഗ്നചിത്രം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ സ്ത്രീകള്‍ കെട്ടിയിട്ട് തല്ലി
സ്ത്രീകളുടെ നഗ്‌ന വിഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു എന്നാരോപിച്ച് വ്ലോഗറെ തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം കെട്ടിയിട്ട് തല്ലി. അട്ടപ്പാടി കോട്ടത്തറ സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്ലോഗര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

തമിഴ്നാട്ടില്‍ നിന്നുളള ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെക്കുറിച്ചടക്കം അസഭ്യവര്‍ഷം നടത്തുന്നതാണ് വ്ലോഗറുടെ രീതി. റൊമാന്റിക്ക് ജിന്ന ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പ്രത്യക്ഷപ്പെടുന്നത് അനുമതിയില്ലാതെ ചിത്രീകരിക്കുന്ന ലൈംഗിക ചുവയുളള വീഡിയോകള്‍ അടക്കമാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം ഇന്ന് ജിന്നയുടെ കടയിലെത്തി പൊതിരെ തല്ലുകയായിരുന്നു.
Full Story
  26-07-2024
കേരള സര്‍ക്കാര്‍ ലോട്ടറി ഒന്നാം സമ്മാനം ഒരുകോടി രൂപ ഇടുക്കി സ്വദേശിയായ ക്ഷേത്ര പൂജാരിക്ക്
സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടുക്കി മേപ്പാറ സ്വദേശിയായ ക്ഷേത്ര പൂജാരിക്ക്. മേപ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരിയാണ് കോടിപതിയായത്.

സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ശീലമുണ്ട് മധുസൂദനന്‍ നമ്പൂതിരിക്ക്. സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന സമ്മാനം 5000 രൂപയായിരുന്നു.

എം എ രാധാകൃഷ്ണന്‍ നായര്‍ എന്ന ലോട്ടറി വില്‍പനക്കാരന്‍ ഇരുപതേക്കര്‍ കൃഷ്ണ ലോട്ടറി ഏജന്‍സിയില്‍നിന്ന് വാങ്ങി വില്‍പ്പന നടത്തിയ FT 506060 എന്ന നമ്പരിനാണ് ഒരു കോടി ഒന്നാം സമ്മാനം അടിച്ചത്.

വാട്സാപ്പില്‍ കൊടുത്ത ലോട്ടറികളില്‍നിന്ന് ഇഷ്ടമുള്ള നമ്പറെന്ന നിലയില്‍ എടുത്ത ലോട്ടറിക്കാണ് ഭാഗ്യം കടാക്ഷിച്ചത്. എടുത്ത ലോട്ടറി
Full Story
  22-07-2024
മണ്ണിനടിയില്‍ ലോറി കണ്ടെത്തിയില്ല; നദിയില്‍ പതിച്ചിരിക്കാമെന്നു സംശയം: നദിക്കരയില്‍ സിഗ്നല്‍ കിട്ടിയതായി സൂചന
ഗംഗാവാലി പുഴയില്‍ 40 മീറ്റര്‍ മാറി സംശയകരമായ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് മടങ്ങില്ലെന്നും വ്യക്തമാക്കി സൈന്യം. അര്‍ജുന്റെ ലോറി പുഴയിലേക്കു പതിച്ചിരിക്കാമെന്നാണു നിഗമനം. നാവികസേന ഇക്കാര്യം നാളെ പരിശോധിക്കും. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നു സൈന്യം പറയുന്നു. എന്നാല്‍ കനത്ത ഒഴുക്കാണു പുഴയിലുള്ളത്.

ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗം?ഗം?ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്‌നല്‍ കിട്ടിയ പ്രദേശം മാര്‍ക്ക് ചെയ്താണ് ഇപ്പോള്‍ സംഘം പരിശോധന നടത്തുന്നത്.

അര്‍ജുന്റെ ലോറി റോഡരികില്‍
Full Story
  21-07-2024
മണ്ണിടിഞ്ഞ് അര്‍ജുനെ കാണാതായിട്ട് ആറു ദിവസം; ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്തെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്തു. നാളെ രാവിലെ ആറുമണിക്ക് രക്ഷാദൗത്യം പുനഃരാരംഭിക്കും. സി?ഗ്‌നല്‍ ലഭിച്ച ഭാ?ഗത്ത് നിന്ന് ലോറി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഷിരൂരില്‍ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തകരും സൈന്യവുമായി സംയുക്ത യോ?ഗം നടക്കുന്നുണ്ട്.

ഇതിന് ശേഷം രക്ഷാപ്രവര്‍ത്തനം ഇനി എങ്ങനെയായിരിക്കണം തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന് തീരുമാനിക്കും. ബെല?ഗാവിയില്‍ നിന്നുള്ള 40 അം?ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. അതേസമയം, തിരച്ചില്‍ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നതിന് നാവികസേനയുടെ
Full Story
[14][15][16][17][18]
 
-->




 
Close Window