|
|
|
|
|
| നഴ്‌സുമാര്‍ക്ക് അപമാനമായി ലെറ്റ്ബി: 34 വയസ്സുകാരി നടത്തിയ കൊലപാതകങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കോടതിയില്‍ വിചാരണ |
|
ശിശുക്കളെ കൊലപ്പെടുത്തുകയായിരുന്നു ലെറ്റ്ബി. നഴ്‌സുമാര്‍ക്ക് അപമാനമായി മാറിയിരിക്കുന്നു ലെറ്റ്ബി എന്ന യുവതി. കൊലപാതക പരമ്പരയുടെ പേരില്‍ ഇവര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്നാല്‍ ഇതിനിടെ ഏഴോളം വധശ്രമ കേസുകളില്‍ ജൂറി അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.
ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പരിഗണിക്കുന്ന ജൂറിക്ക് നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കൊലയാളിയെന്ന സുപ്രധാന തെളിവ് പരിഗണിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 17ന് 'ചൈല്‍ഡ് കെ' എന്ന് വിളിക്കുന്ന പെണ്‍കുഞ്ഞിനെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നഴ്സായി ജോലി ചെയ്യവെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് 34-കാരി ലെറ്റ്ബി |
|
Full Story
|
|
|
|
|
|
|
| കുവൈറ്റില്‍ തീപിടിത്തത്തില്‍ 11 മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം: ലേബര്‍ക്യാംപില്‍ വെന്തു മരിച്ചത് 46 ഇന്ത്യക്കാര്‍ |
|
കുവൈറ്റില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 21 പേര്‍ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. മരണ സംഖ്യം 49 ആയി. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 11 പേര്‍ മലയാളികളാണ്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
'കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തം ദുഖകരമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാന്‍ അവിടത്തെ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു' എന്ന് പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, |
|
Full Story
|
|
|
|
|
|
|
| നടന്‍ ദര്‍ശന്‍ അറസ്റ്റില്‍: നടിയുമായുള്ള ബന്ധം ഭാര്യയെ അറിയിച്ചയാളെ കൊലപ്പെടുത്തി പുഴയില്‍ തള്ളി |
|
കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍. മൈസൂരുവിലെ ഒരു ഹോട്ടലില്‍ നിന്ന് നടനെ പോലീസ് ബെംഗളൂരുവിലേക്ക് മാറ്റി. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കല്‍ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ചോദ്യം ചെയ്തിരുന്നു. ദര്‍ശന്റെ പേരുകൂടി വെളിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ദര്‍ശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓണ്‍ലൈന്‍ വഴി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്ക് വിധേയയാക്കിയതിനും നടിയുമായുള്ള ബന്ധം ഭാര്യയെ അറിയിച്ചതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. നടന്റെ ഭാര്യക്ക് രേണുകസ്വാമി ചില അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പ്രാഥമിക അന്വേഷണത്തില്‍ |
|
Full Story
|
|
|
|
|
|
|
| ഫ്രാന്‍സില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജൂണ്‍ 30, ജൂലൈ 7 - രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ്: ഈ ഫലം ഇമ്മാനുവലിനു നിര്‍ണായകം |
|
ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ 30നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജൂലൈ 7നും നടക്കും. യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടോടെ ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതില്‍ മാക്രോണ്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ജോര്‍ദാന്‍ ബാര്‍ഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ റാലി 32.3 മുതല്‍ 33 ശതമാനം വരെ വോട്ട് നേടിയപ്പോള്‍ മാക്രോണിന്റെ റെനൈസന്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതല്‍ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാന്‍സ് ഒരു |
|
Full Story
|
|
|
|
|
|
|
| ജോസ് കെ. മാണിയുടെ തന്ത്രം വിജയിച്ചു: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് വിട്ടുനല്‍കി സിപിഎം |
|
രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സീറ്റിനെ ചൊല്ലി മുന്നണിയിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സ്വന്തം രാജ്യസഭാ സീറ്റ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കി. ഒഴിവുള്ള മൂന്ന് സീറ്റില്‍ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും.
ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. എന്നാല്‍ എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ആര്‍ജെഡി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
പരസ്യം ചെയ്യല്‍
തീരുമാനം മുന്നണിയുടെ ഐക്യത്തിനു വേണ്ടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ഇറാന്‍ പ്രസിഡന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്: മന്ത്രിമാരും മരിച്ചതായി സൂചന |
|
ഇറാനില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു, കനത്ത മൂടല്‍മഞ്ഞും വെല്ലുവിളിയായി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. അല്‍പ്പസമയം മുന്‍പാണ് തിരച്ചിലില്‍ ഹെലികോപ്ടറിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. |
|
Full Story
|
|
|
|
|
|
|
| ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ 13 വയസ്സുള്ള പെണ്‍കുട്ടി കുഴഞ്ഞു വീണു മരിച്ചു: വിട പറഞ്ഞത് കാസര്‍കോട് സ്വദേശി ശ്രീനന്ദ |
|
നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസര്‍ഗോഡ് തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാക്കം ?ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ശ്രീനന്ദ പഠിക്കുന്നത്.
കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കൂടുതല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം അറിയാന്‍ സാധിക്കൂ. സംസ്‌കാരം ഇന്ന്. |
|
Full Story
|
|
|
|
|
|
|
| രാഹുല്‍ ജര്‍മനിയിലേക്ക് മുങ്ങിയെന്നു റിപ്പോര്‍ട്ട്: കല്യാണപ്പിറ്റേന്ന് സ്ത്രീധനം ചോദിച്ച പ്രതി എവിടെ? |
|
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്ന് സൂചന. സിങ്കപ്പൂരില്‍ നിന്ന് രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ ഭാ?ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണര്‍ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റര്‍പോള്‍ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും.
രാഹുലിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നല്‍കി. കൂടാതെ ഇന്റര്‍പോള്‍ മുഖേന ജര്‍മനിയില്‍ ഉപയോ?ഗിക്കുന്ന എന്‍ആര്‍ഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.
അതേസമയം, പെണ്‍കുട്ടിയെ മര്‍ദിച്ചു എന്നത് ശരിയാണെന്ന് രാഹുല്‍ സമ്മതിച്ചു. എന്നാല്‍ അത് സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ല. |
|
Full Story
|
|
|
|
| |