Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നിവിന്‍ പോളി നായകനായി എത്തുന്ന 'ശേഖരവര്‍മ്മ രാജാവ്' ചിത്രീകരണം ആരംഭിച്ചു
Text By: Reporter, ukmalayalampathram
അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ശേഖരവര്‍മ്മ രാജാവ്'. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യല്‍ സറ്റയര്‍ വിഭാ?ഗത്തിലുള്ള ചിത്രമാണ് ശേഖര വര്‍മ്മ രാജാവ്.

തിങ്കളാഴ്ച്ച കളമശ്ശേരിയില്‍ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാം?ഗമായ ശേഖരവര്‍മ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം വലിയ കാന്‍വാസിലാണ് അനുരാജ് മനോഹര്‍ ഒരുക്കുന്നത്.

അന്‍സര്‍ ഷാ ആണ് ചിത്രത്തിന്റെ ഛായാ?ഗ്രഹണം. എഡിറ്റര്‍- കിരണ്‍ ദാസ്. ദിലീപ് ആര്‍ നാഥ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. വസ്ത്രാലങ്കാരം- മെല്‍വി ജെ., ചന്ദ്രകാന്ത്, മേക്കപ്പ്- അമല്‍ സി. ചന്ദ്രന്‍, ചീഫ് അസോസിയേറ്റ്- രതീഷ് രാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്യാം ലാല്‍, പി.ആര്‍.ഒ.- സതീഷ് എരിയാളത്ത്, ഡിസൈന്‍- യെല്ലോ ടൂത്ത്.
 
Other News in this category

 
 




 
Close Window