Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അട്ടപ്പാടിയില്‍ നഗ്നചിത്രം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ സ്ത്രീകള്‍ കെട്ടിയിട്ട് തല്ലി
Text By: Team ukmalayalampathram
സ്ത്രീകളുടെ നഗ്‌ന വിഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു എന്നാരോപിച്ച് വ്ലോഗറെ തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം കെട്ടിയിട്ട് തല്ലി. അട്ടപ്പാടി കോട്ടത്തറ സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്ലോഗര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

തമിഴ്നാട്ടില്‍ നിന്നുളള ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെക്കുറിച്ചടക്കം അസഭ്യവര്‍ഷം നടത്തുന്നതാണ് വ്ലോഗറുടെ രീതി. റൊമാന്റിക്ക് ജിന്ന ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പ്രത്യക്ഷപ്പെടുന്നത് അനുമതിയില്ലാതെ ചിത്രീകരിക്കുന്ന ലൈംഗിക ചുവയുളള വീഡിയോകള്‍ അടക്കമാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം ഇന്ന് ജിന്നയുടെ കടയിലെത്തി പൊതിരെ തല്ലുകയായിരുന്നു.
 
Other News in this category

 
 




 
Close Window