|
|
|
|
|
| ജൂണ്‍ 14 മുതല്‍ ഹജ്ജ് തീര്‍ഥാടനം ആരംഭിക്കും; സൗദി അറേബ്യയിലെ മക്ക ഒരുങ്ങുകയാണ് |
|
ദശലക്ഷക്കണക്കിന് വരുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പു വരുത്താന്‍ മികച്ച പദ്ധതികള്‍ രൂപകല്‍പന ചെയ്തിട്ടുണ്ടെന്നു സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.
അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍ , ശുചീകരണ തൊഴിലാളികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള സപ്പോര്‍ട്ട് ടീമുകള്‍ എന്നിവരുള്‍പ്പെടെ 22,000 പേരോളം വരുന്ന വന്‍സംഘം തന്നെ സേവനസന്നദ്ധരായി രംഗത്തുണ്ട്.
നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകരും സഹായസന്നദ്ധരായി തീര്‍ത്ഥാടകര്‍ക്കൊപ്പം ഉണ്ടാകും. മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഹൈടെക് സാനിറ്റേഷന്‍ വാഹനങ്ങള്‍ കൂടാതെ നൂതന യന്ത്രങ്ങളും ഉപകരണങ്ങളും അടങ്ങുന്ന അത്യാധുനിക |
|
Full Story
|
|
|
|
|
|
|
|
|
| കോഴിക്കോട് ആംബുലന്‍സിനു തീപിടിച്ചു മരിച്ചത് ശസ്ത്രക്രിയയ്ക്കു വേണ്ടി കൊണ്ടു പോവുകയായിരുന്ന രോഗി |
|
കോഴിക്കോട് നഗരത്തില്‍ നടന്ന അതിദാരുണമായ അപകടത്തില്‍ രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു.
മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും മിംസ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന രോഗിയെയും കൊണ്ടുപോവുകയായിരുന്നു ആംബുലന്‍സ്. വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം, ആംബുലന്‍സ് അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ആംബുലന്‍സില്‍ കുടിങ്ങിപ്പോയ രോഗിയെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ നിന്നും |
|
Full Story
|
|
|
|
|
|
|
|
|
| ആലുവയില്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധ: വീടുകളില്‍ നിന്ന് 4 തോക്കുകള്‍ പിടികൂടി |
|
ആലുവയിലെ ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധ നടത്തി. 4 തോക്കുകള്‍ പിടികൂടി. ഭീകരവിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവരുടെസഹായത്തോടെയായിരുന്നു റെയ്ഡ്. ഈ മേഖലയിലുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്.
റിയാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്കുകള്‍ പിടിച്ചത്. ഇയാള്‍ ഈ മേഖലയിലെ ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ സംഘാംഗമാണെന്ന്സംശയമുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 2 റിവോള്‍വറുകളും 2 പിസ്റ്റലുകളും 2 കത്തികളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. 9 ലക്ഷം രൂപയും റിയാസിന്റെ വീട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്. റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.റിയാസിനെചോദ്യം ചെയ്യാനായി |
|
Full Story
|
|
|
|
|
|
|
| ജയറാമിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് സിനിമാ ലോകത്തെ പ്രിയപ്പെട്ടവര്‍ |
|
ജയറാം-പാര്‍വതി താരദമ്പതിമാരുടെ മകള്‍ മാളവികയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ കുടുംബസമേതമെത്തി നടന്‍ ദിലീപ്. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് മാളവികയുടെയും നവനീതിന്റേയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ദിലീപെത്തിയത്.
ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. വളരെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ക്ഷണം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. വളരെ |
|
Full Story
|
|
|
|
|
|
|
| ഫോണില്‍ പരിചയപ്പെട്ട യുവതിയുടെ ക്ഷണപ്രകാരം വീട്ടിലേക്ക് ചെന്നു; യുവാവിന് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; തെളിഞ്ഞത് ഹണി ട്രാപ്പ് |
|
കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്ന നാലു പേര്‍ അറസ്റ്റില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നിഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് അറസ്റ്റിലായത്.
ഫോണ്‍ വഴിയാണ് യുവാവിനെ ഹണിട്രാപ്പ് സംഘം പരിചയപ്പെടുന്നത്. തുടര്‍ന്ന് സംഘത്തിലുള്ള യുവതി തന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലലക്ക് സമീപത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും സ്വര്‍ണവും |
|
Full Story
|
|
|
|
|
|
|
| ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ കലാകാരി മരിച്ചു. |
|
ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ കലാകാരി മരിച്ചു. അരിമ്പൂര്‍ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
ബുധനാഴ്ച രാത്രി 9 മണിയ്ക്ക് കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികള്‍ക്കിടെ ആയിരുന്നു സംഭവം. 11 പേര്‍ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോള്‍ സതി കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവര്‍ ചേര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരസ്യം ചെയ്യല്‍
ഹൃദായാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനായി പ്രവര്‍ത്തിക്കുന്ന അരിമ്പൂരിലെ സുമിത്ര ഭവനിലെ അംഗമാണ് സതി. |
|
Full Story
|
|
|
|
| |