Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മണ്ണിടിഞ്ഞ് അര്‍ജുനെ കാണാതായിട്ട് ആറു ദിവസം; ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
Text By: Team ukmalayalampathram
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്തെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്തു. നാളെ രാവിലെ ആറുമണിക്ക് രക്ഷാദൗത്യം പുനഃരാരംഭിക്കും. സി?ഗ്‌നല്‍ ലഭിച്ച ഭാ?ഗത്ത് നിന്ന് ലോറി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഷിരൂരില്‍ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തകരും സൈന്യവുമായി സംയുക്ത യോ?ഗം നടക്കുന്നുണ്ട്.

ഇതിന് ശേഷം രക്ഷാപ്രവര്‍ത്തനം ഇനി എങ്ങനെയായിരിക്കണം തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന് തീരുമാനിക്കും. ബെല?ഗാവിയില്‍ നിന്നുള്ള 40 അം?ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. അതേസമയം, തിരച്ചില്‍ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീര്‍ണ്ണമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ പറഞ്ഞു.
 
Other News in this category

 
 




 
Close Window