Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  20-05-2024
ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ 13 വയസ്സുള്ള പെണ്‍കുട്ടി കുഴഞ്ഞു വീണു മരിച്ചു: വിട പറഞ്ഞത് കാസര്‍കോട് സ്വദേശി ശ്രീനന്ദ
നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസര്‍ഗോഡ് തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാക്കം ?ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ശ്രീനന്ദ പഠിക്കുന്നത്.

കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കൂടുതല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം അറിയാന്‍ സാധിക്കൂ. സംസ്‌കാരം ഇന്ന്.
Full Story
  16-05-2024
രാഹുല്‍ ജര്‍മനിയിലേക്ക് മുങ്ങിയെന്നു റിപ്പോര്‍ട്ട്: കല്യാണപ്പിറ്റേന്ന് സ്ത്രീധനം ചോദിച്ച പ്രതി എവിടെ?
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്ന് സൂചന. സിങ്കപ്പൂരില്‍ നിന്ന് രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ ഭാ?ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണര്‍ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റര്‍പോള്‍ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും.

രാഹുലിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നല്‍കി. കൂടാതെ ഇന്റര്‍പോള്‍ മുഖേന ജര്‍മനിയില്‍ ഉപയോ?ഗിക്കുന്ന എന്‍ആര്‍ഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.
അതേസമയം, പെണ്‍കുട്ടിയെ മര്‍ദിച്ചു എന്നത് ശരിയാണെന്ന് രാഹുല്‍ സമ്മതിച്ചു. എന്നാല്‍ അത് സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ല.
Full Story
  16-05-2024
ജൂണ്‍ 14 മുതല്‍ ഹജ്ജ് തീര്‍ഥാടനം ആരംഭിക്കും; സൗദി അറേബ്യയിലെ മക്ക ഒരുങ്ങുകയാണ്
ദശലക്ഷക്കണക്കിന് വരുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പു വരുത്താന്‍ മികച്ച പദ്ധതികള്‍ രൂപകല്‍പന ചെയ്തിട്ടുണ്ടെന്നു സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍ , ശുചീകരണ തൊഴിലാളികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള സപ്പോര്‍ട്ട് ടീമുകള്‍ എന്നിവരുള്‍പ്പെടെ 22,000 പേരോളം വരുന്ന വന്‍സംഘം തന്നെ സേവനസന്നദ്ധരായി രംഗത്തുണ്ട്.

നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകരും സഹായസന്നദ്ധരായി തീര്‍ത്ഥാടകര്‍ക്കൊപ്പം ഉണ്ടാകും. മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഹൈടെക് സാനിറ്റേഷന്‍ വാഹനങ്ങള്‍ കൂടാതെ നൂതന യന്ത്രങ്ങളും ഉപകരണങ്ങളും അടങ്ങുന്ന അത്യാധുനിക
Full Story
  15-05-2024
യൂറോപ്പിലെ പ്രധാന രാജ്യമായ സ്ലോവാക്യയുടെ പ്രധാനമന്ത്രിക്കു വേടിയേറ്റു: വയറില്‍ വെടിയേറ്റ റോബര്‍ട്ട് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
യൂറോപ്യന്‍ രാജ്യമായ സ്ലോവാക്യയിലെ പ്രധാനമന്ത്രിക്കു വെടിയേറ്റു. അടിവയറ്റിലാണ് വെടിയേറ്റത്. റോബര്‍ട്ട് ഫിക്കോയെ ആശുപത്രിയിലേക്കു മാറ്റി. ഫിക്കോയുടെ പരുക്കു ഗുരുതരമല്ലെന്നാണ് സൂചന. ഹാന്‍ഡ്ലോവയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം റോബര്‍ട്ട് ഫിക്കോ മടങ്ങുമ്പോഴാണ് സംഭവം.
ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് അദ്ദേഹം ബോധവാനായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അക്രമിയെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. തലസ്ഥാന നഗരമായ ബ്രാട്ടിസ്ലാവയില്‍നിന്നു 150 കിലോമീറ്ററോളം അകലെയാണ് ഹാന്‍ഡ്ലോവ.
Full Story
  14-05-2024
കോഴിക്കോട് ആംബുലന്‍സിനു തീപിടിച്ചു മരിച്ചത് ശസ്ത്രക്രിയയ്ക്കു വേണ്ടി കൊണ്ടു പോവുകയായിരുന്ന രോഗി
കോഴിക്കോട് നഗരത്തില്‍ നടന്ന അതിദാരുണമായ അപകടത്തില്‍ രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു.

മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും മിംസ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന രോഗിയെയും കൊണ്ടുപോവുകയായിരുന്നു ആംബുലന്‍സ്. വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം, ആംബുലന്‍സ് അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ആംബുലന്‍സില്‍ കുടിങ്ങിപ്പോയ രോഗിയെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ നിന്നും
Full Story
  06-05-2024
നഴ്‌സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി
നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
Full Story
  06-05-2024
ആലുവയില്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധ: വീടുകളില്‍ നിന്ന് 4 തോക്കുകള്‍ പിടികൂടി
ആലുവയിലെ ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധ നടത്തി. 4 തോക്കുകള്‍ പിടികൂടി. ഭീകരവിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവരുടെസഹായത്തോടെയായിരുന്നു റെയ്ഡ്. ഈ മേഖലയിലുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്.

റിയാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്കുകള്‍ പിടിച്ചത്. ഇയാള്‍ ഈ മേഖലയിലെ ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ സംഘാംഗമാണെന്ന്സംശയമുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 2 റിവോള്‍വറുകളും 2 പിസ്റ്റലുകളും 2 കത്തികളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. 9 ലക്ഷം രൂപയും റിയാസിന്റെ വീട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്. റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.റിയാസിനെചോദ്യം ചെയ്യാനായി
Full Story
  03-05-2024
ജയറാമിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് സിനിമാ ലോകത്തെ പ്രിയപ്പെട്ടവര്‍
ജയറാം-പാര്‍വതി താരദമ്പതിമാരുടെ മകള്‍ മാളവികയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ കുടുംബസമേതമെത്തി നടന്‍ ദിലീപ്. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് മാളവികയുടെയും നവനീതിന്റേയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ദിലീപെത്തിയത്.
ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. വളരെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ക്ഷണം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. വളരെ
Full Story
[20][21][22][23][24]
 
-->




 
Close Window