Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വീടിന്റെ അറ്റകുറ്റപ്പണിക്കിടെ മേല്‍ക്കൂര പൊട്ടി വീണു: രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
Text By: Team ukmalayalampathram
ആലപ്പുഴ മാവേലിക്കര വഴുവാടിയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.

ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55), മാവേലിക്കര കല്ലുമല പുതിച്ചിറയില്‍ ആനന്ദന്‍ (കൊച്ചുമോന്‍- 50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ മൂന്നു മണിയോടെയായിരുന്നു അപകടം.

വീടിന്റെ കാര്‍ പോര്‍ച്ച് നിര്‍മിക്കാനായി മേല്‍ക്കൂര വാര്‍ത്തിരുന്നു. തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

അ?ഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.
 
Other News in this category

 
 




 
Close Window