|
കോഴിക്കോട് നഗരത്തില്‍ നടന്ന അതിദാരുണമായ അപകടത്തില്‍ രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു.
മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും മിംസ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന രോഗിയെയും കൊണ്ടുപോവുകയായിരുന്നു ആംബുലന്‍സ്. വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം, ആംബുലന്‍സ് അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ആംബുലന്‍സില്‍ കുടിങ്ങിപ്പോയ രോഗിയെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ നിന്നും മൂന്നുപേര്‍ പുറത്തേക്ക് തെറിച്ചു വീണു. ഇതില്‍ ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. |