|
യൂറോപ്യന്‍ രാജ്യമായ സ്ലോവാക്യയിലെ പ്രധാനമന്ത്രിക്കു വെടിയേറ്റു. അടിവയറ്റിലാണ് വെടിയേറ്റത്. റോബര്‍ട്ട് ഫിക്കോയെ ആശുപത്രിയിലേക്കു മാറ്റി. ഫിക്കോയുടെ പരുക്കു ഗുരുതരമല്ലെന്നാണ് സൂചന. ഹാന്‍ഡ്ലോവയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം റോബര്‍ട്ട് ഫിക്കോ മടങ്ങുമ്പോഴാണ് സംഭവം.
ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് അദ്ദേഹം ബോധവാനായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അക്രമിയെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. തലസ്ഥാന നഗരമായ ബ്രാട്ടിസ്ലാവയില്‍നിന്നു 150 കിലോമീറ്ററോളം അകലെയാണ് ഹാന്‍ഡ്ലോവ. |