Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
59കാരിയായ രശ്മിക്ക് വരനായി 65കാരനായ ജയപ്രകാശ്; വിവാഹം നടത്തിയത് മക്കള്‍
Text By: UK Malayalam Pathram
59കാരിയായ രശ്മിക്ക് വരനായത് 65കാരനായ ജയപ്രകാശ്. കൊല്ലം മുണ്ടക്കല്‍ സ്വദേശികളാണ് ഇവര്‍ രണ്ടാളും. രണ്ടുപേരുടെയും മക്കള്‍ മുന്‍കൈയെടുത്താണ് ഈ വിവാഹം നടത്തിയത്. പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്.
സിനിമാ കഥയെ വെല്ലുന്ന പ്രണയകഥയാണ് ഇവരുടേത്. രണ്ടുപേരും അയല്‍വാസികളായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായി. പക്ഷെ അന്നത്തെ ജീവിത സാഹചര്യങ്ങള്‍ കാരണം ഇവര്‍ക്ക് ഒന്നിക്കാന്‍ സാധിച്ചിരുന്നില്ല. ഇരുവരും വെവ്വേറെ വിവാഹം കഴിച്ച് അവരവരുടെ ജീവിതം തുടങ്ങി. എന്നാല്‍ ആ ജീവിതത്തില്‍ ഒരു ഘട്ടം എത്തിയപ്പോള്‍ രണ്ടുപേരും ഒറ്റക്കായി.
ജയപ്രകാശിന് രണ്ട് ആണ്‍മക്കളും രശ്മിക്ക് രണ്ടുപെണ്‍കുട്ടികളുമാണുള്ളത്. മക്കളായി മരുമക്കളായി കൊച്ചുമക്കളും ആയി. അവരെല്ലാവരും അവരുടെ ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഒറ്റയ്ക്കായത് രശ്മിയും ജയപ്രകാശുമായിരുന്നു. എന്നാല്‍ വിധി ഇരുവര്‍ക്കും ആയി ഒരു പുതുജീവിതം ഒരുക്കി വച്ചു. അതിനു പിന്തുണ നല്‍കി രണ്ടുപേരുടെയും മക്കളും എത്തുകയും ചെയ്തു.
 
Other News in this category

 
 




 
Close Window