|
കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബര്‍ട്ട് വദ്രയുടേയും മകന്‍ റൈഹാന്‍ വദ്ര വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. സുഹൃത്തായ അവിവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഏഴ് വര്‍ഷക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
25കാരനായ റൈഹാന്‍ കഴിഞ്ഞ ദിവസമാണ് അവിവയെ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതമറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിപുലമായ വിവാഹനിശ്ചയ ചടങ്ങുകള്‍ ബുധനാഴ്ച രാജസ്ഥാനിലെ രണ്‍തംബോറില്‍ നടക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹവുമുണ്ടാകുമെന്നാണ് കരുതുന്നത്. |