Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ശബരിമലയില്‍ ഭക്തജനത്തിരക്ക്; തൊണ്ണൂറായിരം ഭക്തര്‍ ഇന്നു ദര്‍ശനം നടത്തി
Text By: UK Malayalam Pathram
ശബരിമലയില്‍ വന്‍ തീര്‍ത്ഥാടക തിരക്ക്. ഇന്ന് വൈകുന്നേരം ഏഴു മണിവരെ മാത്രം ദര്‍ശനം നടത്തിയത് 93734 അയ്യപ്പ ഭക്തര്‍. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒരു ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയിരുന്നു.ഈ തീര്‍ത്ഥടന കാലത്തെ ഏറ്റവും കൂടുതല്‍ തിരക്ക് രേഖപ്പെടുത്തുന്നത് ഇന്നാണ്.

ഇന്നലെ (ജനുവരി 5) 1,05,680 പേര്‍ ദര്‍ശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ ആറര ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത്. ജനുവരി 14 നാണ് മകരവിളക്ക്.
 
Other News in this category

 
 




 
Close Window