|
|
|
|
|
| വാറ്റ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയില്‍ ക്രിസ്തീയ ആരാധനയും പ്രയര്‍ സെല്‍ മീറ്റിങ്ങും |
വാറ്റ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 7 മണിമുതല്‍ 9 മണി വരെ പ്രയര്‍ സെല്‍ മീറ്റിങ്ങും നടത്തപ്പെടുന്നു. പാസ്റ്റര്‍ ബ്ലെയ്സ് രാജുവും, ബ്രദര്‍ ടൈറ്റസ് ജോണും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക് ആത്മീക കൂട്ടായ്മകള്‍ പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അനുഗ്രഹീത അവസരമാണ്. വെംബ്ലി സെന്‍ട്രല്‍ സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയുന്നതാണ്. ഏവരെയും |
|
Full Story
|
|
|
|
|
|
|
| പുതുവര്‍ഷത്തിലെ ആദ്യ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13ന്; ഫാ.സാജു ഇലഞ്ഞിയില്‍ നയിക്കും |
|
പുതുവര്‍ഷത്തിലെ ആദ്യ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജനുവരി13ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും . അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപതയിലെ മോണ്‍. തിമൊത്തി മെനെസിസ്, പ്രമുഖ സുവിശേഷ പ്രവര്‍ത്തക റോസ് പവല്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഭാഷകളില്‍ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്‌നി ടീമിന്റെ നേതൃത്വത്തില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ യോവില്‍ മലയാളി ഹിന്ദു സമാജത്തിന്റെ രണ്ടാമത് മകരവിളക്ക് മഹോത്സവും അയ്യപ്പ പൂജയും ജനുവരി 13ന് |
|
യുകെയിലെ യോവില്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈമാസം 13ന് ശനിയാഴ്ച രണ്ടാമത് മകരവിളക്ക് മഹോത്സവും അയ്യപ്പ പൂജയും നടത്തുന്നു. സര്‍വ്വഐശ്വര്യ പൂജ, അയ്യപ്പന്‍ വിളക്ക്, ഭജന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. നീരാഞ്ജനവും അര്‍ച്ചനയും നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടായിക്കുന്നതാണ്.
സ്ഥലത്തിന്റെ വിലാസം
മരിയന്‍ ഹാള്‍, BA21 4 BN, യോവില്‍, സോമര്‍സെറ്റ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക
മനോജ് കുമാര്‍ (07459 958870)
ഗോപീ കൃഷ്ണന്‍ (07880 205005) |
|
Full Story
|
|
|
|
|
|
|
| ക്‌നാനായക്കാരുടെ ചരിത്ര പ്രസിദ്ധമായ പരമ്പരാഗത പ്രാര്‍ത്ഥന-പുറത്ത് നമസ്‌കാരത്തിന് ലിവര്‍പൂളില്‍ ഒരുക്കങ്ങള്‍ തകൃതി |
|
മൂന്ന് നോമ്പിനോട് അനുബന്ധിച്ച് ക്‌നാനായക്കാരുടെ ചരിത്രപ്രസിദ്ധമായ പ്രാര്‍ത്ഥനാ രീതിയായ പുറത്തു നമസ്‌കാരം യുകെ യില്‍ നടത്തപ്പെടുവാന്‍ ഇനി 21 ദിവസം മാത്രം. ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍, സെന്റ് തോമസ് കാത്തലിക് മിഷന്‍, സെന്റ് പയസ് ടെന്‍ത് മിഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ലിവര്‍പൂള്‍ ആതിഥേയത്വം വഹിക്കുന്ന പുറത്തു നമസ്‌കാരം ഈമാസം 27ന് രാവിലെ 11 മുതല്‍ നടത്തപ്പെടുന്നു. ലിവര്‍പൂളിലെ ഔര്‍ ലേഡി ഓഫ് പീസ് ചര്‍ച്ചില്‍ നിരവധി വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അനുതാപത്തിന്റെയും കരുണയുടെയും പ്രാര്‍ത്ഥനയായ പുറത്തു നമസ്‌കാരം നടത്തപ്പെടുന്നു.
കഴിഞ്ഞവര്‍ഷം നടത്തപ്പെട്ട പുറത്ത് നമസ്‌കാരത്തിന് യുകെയുടെ വിവിധ |
|
Full Story
|
|
|
|
|
|
|
|
|
| സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ-നവീകരണ ഓണ്‍ലൈന്‍ ധ്യാനം ഈമാസം 20 മുതല്‍ |
|
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ശുശ്രുഷകള്‍ ഈമാസം 20 മുതല്‍ 22 വരെ നടത്തപ്പെടും. ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'സൂം' പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തില്‍ ലഭ്യമാവുന്ന തരത്തിലാണ് ആല്മീയ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ലോക രക്ഷകന്റെ തിരുപ്പിറവിക്ക് ഒരുക്കമായി ആല്മീയ നവീകരികരണം, ആന്തരിക സൗഖ്യം, രോഗ ശാന്തി തുടങ്ങിയ തിരുവചനാധിഷ്ഠിത ശുശ്രുഷാ മേഖലകള്‍ സംയോജിപ്പിച്ചുള്ള ഓണ്‍ലൈന്‍ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റര്‍ ആന്‍ മരിയ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യ, യുകെ, ആസ്‌ട്രേലിയ, യുഎഇ, യുഎസ്എ അടക്കം വിവിധ രാജ്യങ്ങളില്‍ സൗകര്യപ്രദമായി പങ്കുചേരുവാന്‍ ഉതകുന്ന വിധത്തിലാണ് ധ്യാന |
|
Full Story
|
|
|
|
|
|
|
| 'ഫീല്‍ ദി ഗ്ലോറി ഓഫ് ലോര്‍ഡ്': കിസ്മസ് കരോള്‍ സംഗീതം 10ന് |
|
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ലണ്ടന്റെ നേതൃത്വത്തില്‍ 10ന് ഞായറാഴ്ച 'ഫീല്‍ ദി ഗ്ലോറി ഓഫ് ലോര്‍ഡ്': കിസ്മസ് കരോള്‍ സംഗീതം നടക്കും. ഈസ്റ്റ് ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ളസെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 3:30 ന് പരിപാടി തുടങ്ങും.
മിനിസ്റ്റര്‍ ഓഫ് ദി സെന്‍ട്രല്‍ ചര്‍ച്ചും കോട്ടയം സിഎം എസ് കോളേജ് മുന്‍ ചാപ്ലിനുമായ(1979 -81) റവ ജോനാഥന്‍ എഡ്വേര്‍ഡ്‌സ് മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും. ഫാ സിബി മാത്യു, ഫാ ഡിയോയ്‌നിസിസ് സിസിലി ആന്റണി എന്നിവര്‍ സന്നിഹിതരായിരിക്കും.
ഏവരെയും ക്ഷണിക്കുന്നതായി ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
മരിയന്‍ ദിനാചരണം
രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9ന് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ |
|
Full Story
|
|
|
|
|
|
|
| ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ മണ്ഡലകാല തീര്‍ത്ഥാടനം ആഘോഷിച്ചു; ഭജന, നെയ്യഭിഷേകം, നവാഭിഷേകം, ദീപാരാധന, അന്നദാനം |
|
ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ ഇരുമുടി കെട്ടുനിറച്ച് രാധാകൃഷ്ണ മന്ദിര്‍ മാഞ്ചസ്റ്റര്‍ നിന്ന് തീര്‍ത്ഥയാത്രയായി ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ എത്തി തുടര്‍ന്ന് ഭക്തി സാന്ദ്രമായ ഭജനയും നെയ്യഭിഷേകം, നവാഭിഷേകം, ദീപാരാധനയും തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചു. ഭക്തര്‍ക്ക് അന്നദാനവും ഒരുക്കിയിരുന്നു. രാത്രി ഒന്‍പതു മണിയോട് കൂടി ഈ വര്‍ഷത്തെ മണ്ഡലതീര്‍ത്ഥാടനം പരിസമാപ്തമായി.
ഈ ഭക്തി സാന്ദ്രമായ ചടങ്ങുകള്‍ ഓര്‍ത്തിരിക്കാവുന്ന ഒരു അനുഭവമായിരുന്നു എന്ന് ഭക്തര്‍ അഭിപ്രായപ്പെടുക ഉണ്ടായി. ഈ വര്‍ഷത്തെ ഭജനയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും കീ ബോര്‍ഡിലെ മുകേഷ് കണ്ണന്‍, തബലയില്‍ സന്ദീപ് പ്രോട്കര്‍, സൗണ്ട് സിസ്റ്റം നയിച്ച |
|
Full Story
|
|
|
|
| |