Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
മതം
  Add your Comment comment
ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി കാതോലിക്കാ ദിനാഘോഷം എബ്രഹാം മാര്‍ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു
Text by Biju Kulangara
യുകെ ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ കാതോലിക്കാ ദിനാഘോഷം യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വി. കുര്‍ബാനക്ക് ശേഷം നടന്ന കാതോലിക്കാ ദിനാഘോഷ സമ്മേളനത്തില്‍ ഇടവക വികാരി ഫാ. നിതിന്‍ പ്രസാദ് കോശി അധ്യക്ഷത വഹിച്ചു.



മലങ്കര സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവായുടെ സഭക്ക് വേണ്ടിയുള്ള നിസ്വാര്‍ത്ഥ സേവനത്തെ കാതോലിക്കാ ദിന സന്ദേശത്തില്‍ എബ്രഹാം മാര്‍ സ്തേഫാനോസ് അനുസ്മരിച്ചു സംസാരിച്ചു. സഭയോട് ഉണ്ടായിരുന്ന കരുതലിനെയും സഭയുടെ സ്വാതന്ത്ര്യം കാത്തു പരിപാലിക്കാന്‍ പരിശുദ്ധ പിതാവ് സഹിച്ച ത്യാഗങ്ങളെയും മെത്രാപ്പോലീത്ത അനുസ്മരിച്ചു. സഭയുടെ ശാശ്വത സമാധാനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചു.



തുടര്‍ന്ന് കാതോലിക്കാ ദിന പതാക പള്ളി അങ്കണത്തില്‍ മെത്രാപ്പോലീത്ത ഉയര്‍ത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മറ്റി അംഗം സോജി ടി മാത്യു കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. മോബിന്‍ വര്‍ഗീസ്, അസോസിയേഷന്‍ അംഗങ്ങളായ സിസന്‍ ചാക്കോ, വില്‍സണ്‍ ജോര്‍ജ്, ഇടവക ട്രസ്റ്റി ജോസഫ് ജോര്‍ജ്, ഇടവക സെക്രട്ടറി വിന്‍സെന്റ് മാത്യു, ഇടവകയുടെ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.



തുടര്‍ന്ന് ഇടവകയിലെ യുവജന പ്രസ്ഥാനം ഏപ്രില്‍ 29ന് നടത്തുന്ന 'ഹെനോസിസ്' യൂത്ത് കോണ്‍ഫ്രന്‍സിന്റെ ലോഗോ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഒസിവൈഎം യൂണിറ്റ് സെക്രട്ടറി ഗ്രേബിന്‍ ബേബി ചെറിയാന്‍, ജോയിന്റ് സെക്രട്ടറി നിധി മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇടവകയുടെ 2023-24 ലെ ഭരണ സമിതി ഭാരവാഹികള്‍

ട്രസ്റ്റി: സിസന്‍ ചാക്കോ

സെക്രട്ടറി: ബിജു കൊച്ചുണ്ണി

മാനേജിങ് കമ്മിറ്റി അംഗങ്ങള്‍:

ജോര്‍ജ് ജേക്കബ്, സണ്ണി ഡാനിയേല്‍, മെല്‍ബിന്‍ ഫിലിപ്പ്, അണിക്കാശ്ശേരില്‍ വര്‍ഗീസ്, ജെറിന്‍ ജേക്കബ്, ജോസഫ് ജോര്‍ജ്, വിന്‍സെന്റ് മാത്യു

ദേവാലയത്തിന്റെ വിലാസം

St.Gregorios Indian Orthodox Church, Cranfield Road, Brockley, London, SE4 1UF

Ph: +442086919456
 
Other News in this category

 
 




 
Close Window